ഏഴുവട്ടംകളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാലക്കാട് ജില്ലയിൽ ചിറ്റൂർ താലൂക്കിൽ പല്ലശ്ശന ദേശത്തും തത്തമംഗലത്തും പ്രചാരമുള്ള കലാരൂപമാണ് ഇത്. ഈ അനുഷ്ഠാനപരമായ കല പാണസമുദായക്കാർ കൈകാര്യം ചെയ്യുന്നു. പതിനെട്ടു വയസ്സു മുതൽ അറുപതു വയസ്സുവരെ പ്രായമുള്ളവർ ഇതിൽ പങ്കെടുക്കും. കുടകെട്ട്, നെയ്ത്ത്, കൂലിപ്പണി എന്നീ തൊഴിലുകൾ ചെയ്യുന്നവരാണ് ഈ കലാകാരന്മാർ. [1]

പത്തുപേർ ചേർന്നാണ് പ്രദർശനം നടത്തുന്നത്. കുറഞ്ഞത് ഏഴു പേരെങ്കിലും വേണം. ഉഗ്രമൂർത്തിയായ കാളിയെ പ്രീതിപ്പെടുത്താൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ കല. താളത്തിനൊപ്പിച്ച് ചുവടുവെച്ചു കളിക്കുന്നു. വൃത്താകൃതിയിൽ നിന്ന് ഭദ്രകാളിയെ സ്തുതിച്ച് പാട്ടുപാടും. കളിയിൽ ഏഴ് എടുപ്പുണ്ട്. അതുകൊണ്ടാണ് ഏഴുവട്ടംകളി എന്നു പറയുന്നത്. കുളിച്ച് കുറിയിട്ട് അരയിൽ തോർത്തുമുണ്ടു കെട്ടിയാണ് കളി. സ്ത്രീകളും കളിയ്ൽ പങ്കുചേരാറുണ്ട്. ചടുലമായ നൃത്തവും ഇടയ്ക്കുണ്ടാകും.

ചെണ്ട, ഇലത്താളം എന്നീ വാദ്യോപകരണങ്ങൾ ഉപയോഗിക്കുന്നു. രാത്രി ഏഴുമണിക്കും പത്തു മണിക്കും ഇടയ്ക്കുള്ള സമയമാണ് പ്രദർശിപ്പിക്കുക. കുരുത്തോലകൾ തൂക്കിയ മണ്ഡപം. മണ്ഡപത്തിൽ ദൈവം ഇത്രയുമാണ് അരങ്ങൊരുക്കൽ. വലിയ നിലവിളക്കു കത്തിച്ചുവെച്ച് കളി നടത്തുന്നു. പ്രത്യേക വേഷമില്ല. കുപ്പായം ഉപയോഗിക്കുക പതിവില്ല. ചമയവുമില്ല.

അവലംബം[തിരുത്തുക]

  1. നാടോടികലാസൂചിക. തൃശ്ശൂർ: കേരള സംഗീത നാടക അക്കാദമി. 1978. p. 18.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഏഴുവട്ടംകളി&oldid=3532979" എന്ന താളിൽനിന്ന് ശേഖരിച്ചത്