കുറുന്തിനിപ്പാട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ഒരു അനുഷ്ഠാനകലാരൂപം ആണ് കുറുന്തിനിപ്പാട്ട്. പെരുവണ്ണാൻ സമുദായക്കാരാണ് ഈ കലയിലൂടെ നാഗദേവതകളെ ഉപാസിച്ചിരുന്നതു്[1] . ഗർഭിണികളായ സ്ത്രീകളെ നാഗപ്രതിഷ്ഠകൾക്കു മുന്നിൽ സമർപ്പിക്കുന്നതായി സങ്കൽ‌പ്പിച്ച് സുഖപ്രസവവും ലക്ഷണമൊത്ത പുത്രജന്മവും അർത്ഥിച്ചുകൊണ്ടാണു് കുറുന്തിനിപ്പാട്ട് പാടുന്നത്. നാഗരാജാവിന്റെയും വാണ്ടേരപ്പന്റെയും മറ്റും കഥകളാണ് പാടുന്നത്.

കണ്ണൂര് ജില്ലയില് പരക്കെ പ്രചരിപ്പിക്കപ്പെടുന്നു. പെരുവണ്ണാന് സമുദായത്തില്പ്പെട്ടവരാണ് അനുഷ്ഠാനപരമായ ഈ കല കൈകാര്യം ചെയ്യുന്നവര്.

മധ്യവയസ്കരാണ് ഇതില് പങ്കെടുക്കുന്നത്. തെയ്യം കെട്ടിയാടലാണ് ഇവരുടെ മുഖ്യ തൊഴില്. ഏതാണ്ട് 800 കൊല്ലത്തെ പഴക്കം കല്പ്പിക്കപ്പെട്ടുവരുന്നു. കൃത്യമായി കാലനിര്ണ്ണയം ചെയ്യപ്പെട്ടിട്ടില്ല.

ഏഴു പേര് ഈ കലാപ്രകടനത്തിനു വേണം. മിക്ക ഗ്രാമങ്ങളിലുമുള്ള തലമുതിര്ന്ന പെരുവണ്ണാന്മാരായിരിക്കും ഈ കലാസംഘത്തിന്റെ തലവന്മാരാകുന്നത്.

സന്താനലാഭത്തിനായി നടത്തപ്പെടുന്ന കലയാണിത്. മുറ്റത്ത് പന്തലൊരുക്കുന്നു. കുരുത്തോല കൊണ്ടും മറ്റും പന്തല് വിതാനിക്കാറുണ്ട്. പന്തലില് വരക്കപ്പെട്ട നാഗക്കളത്തില് അനപത്യമായ സ്ത്രീയെ ഇരുത്തുന്നു.

ഗരുഡന്റെ പിറവി, പരീക്ഷിത്തിന്റെ വിഷബാധ എന്നിവയെക്കുറിച്ചുള്ള പാട്ടുകള് പാടുന്നു. പാട്ടിന്റെ അവസാനം കുറുന്തിനി ഭഗവതി, കന്നി, കുതിരമേല് കാമന് എന്നീ കോലങ്ങള് കെട്ടിയാടുന്നു. മദ്ദളം മാത്രമാണ് വാദ്യോപകരണം. രാവിലെ 10 മണിക്കാരംഭിച്ചാല് നേരം വെളുക്കുന്നവരെ ചടങ്ങുകള് നീണ്ടുനില്ക്കും. വിതാനിക്കപ്പെട്ട പന്തല്, നാഗക്കളം എന്നിവയാണ് അരങ്ങിനു വേണ്ട ഒരുക്കങ്ങള്. നാലു തൂക്കുവിളക്കുകളും ഒരു നിലവിളക്കും കൊളുത്തിവച്ചാല് ദീപവിതാനമായി.

കുളിച്ച് തറ്റുടുത്ത് മേല്മുണ്ടണിഞ്ഞ് മുകളിലോട്ട് മുടികെട്ടിവച്ച് വ്രതാനുഷ്ഠാനനിരതയായി വേണം സ്ത്രീ ഇരിക്കാന്. പാട്ടുകാര്ക്ക് പ്രത്യേകിച്ച് വേഷമില്ല. ോലങ്ങള്ക്കും മുടി, മുഖത്തെഴുത്ത്, ആടയാഭരണങ്ങള് എന്നിങ്ങനെ സാധാരണ തെയ്യങ്ങള്ക്കുള്ള വേഷവിധാനങ്ങള് ആവശ്യമാണ്.

  1. "കർക്കടക കലകൾ". കേരള ഇന്നൊവേഷൻ ഫൌണ്ടേഷൻ. ശേഖരിച്ചത് 2013 സെപ്റ്റംബർ 6. {{cite news}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=കുറുന്തിനിപ്പാട്ട്&oldid=3256924" എന്ന താളിൽനിന്ന് ശേഖരിച്ചത്