പതിച്ചിക്കളി
ദൃശ്യരൂപം
കേരളത്തിൽ വയനാട്ടിലെ ആദിവാസി വിഭാഗമായ പതിയരുടെയിടയിൽ പ്രചാരത്തിലുള്ള ഒരു നാടൻ കലാരൂപമാണ് പതിച്ചിക്കളി.[1] പതിയ വിഭാഗത്തിലെ സ്‌ത്രീകളാണ് പതിച്ചികൾ എന്ന് അറിയപ്പെടുന്നത്. വിവാഹം, ഉത്സവം തുടങ്ങിയ വിശേഷാവസരങ്ങളിലാണ് ഈ കലാരൂപം അവതരിപ്പിക്കുന്നത്.
അവതരണം
[തിരുത്തുക]നിലവിളക്കിനുചുറ്റും കൈയ്യടിച്ച്, പാട്ടുപാടി, താളത്തിൽ ചുവടുവച്ച് നൃത്തം ചെയ്താണ് ഇത് അവതരിപ്പിക്കുന്നത്.[1]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Dr. S Shifa (14 ഡിസംബർ 2020). "നാടോടി സ്‌ത്രീരംഗകലകൾ". womenpoint.in. Archived from the original on 2020-12-14. Retrieved 2020-12-14.
{{cite web}}
: CS1 maint: bot: original URL status unknown (link)