ആര്യന്മാലാ നാടകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാലക്കാട് ജില്ലൽ പ്രചാരമുള്ള ഒരു നാടോടി നാടക കലാരൂപമാണ് ആര്യന്മാലാ നാടകം. ആര്യമാലയാട്ടം,ആര്യമാലക്കളി,ആര്യമാലക്കൂത്ത് എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ കലാരൂപം തമിഴ് നാടിനോടു ചേർന്നു കിടക്കുന്ന ചിറ്റൂർ, തത്തമംഗലം, എലവഞ്ചേരി, നെന്മാറ ബ്ലോക്ക്, പെരുമാട്ടി, പുതുശ്ശേരി പ്രദേശങ്ങളിലും പല്ലശ്ശനയിലെ അണ്ണക്കോട് തല്ലൂമന്ന് പ്രദേശങ്ങളിലും എലവഞ്ചേരിയിലും പടിഞ്ഞാമുറി കമ്മാന്തറയിലും പനങ്ങാട്ടിരിയിലും പാരമ്പര്യമായി അവതരിപ്പിച്ചു വരുന്നു.[1] അപൂർവ്വമായി കൊല്ലം ജില്ലയിലും ഇതിന്റെ അവതാരകരുണ്ട്. തമിഴ് സംഗീത നാടക പാരമ്പര്യത്തിലാണ് ഇത് ചിട്ടപ്പെടുത്തിയിട്ടുള്ളത്.

കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് ഈ കലാരൂപം അരങ്ങേറുന്നത്. പാണ സമുദായക്കാരാണ് ഇത് അവതരിപ്പിക്കുന്നത്. മകരം, കുംഭം, മീനം മാസങ്ങളിൽ രാത്രി കാലങ്ങളിലാണ് ഇതിന്റെ അവതരണം. നാലു മൂലയിലും കാൽ നാട്ടി അതിനു മീതെ അലകു കുത്തി, ഓലയോ പരമ്പോ കൊണ്ട് പന്തൽ തയ്യാറാക്കുന്നു. പന്തലിന്നുള്ളിൽ ഉരൽ കമിഴ്ത്തിയിട്ട് നിലവിളക്ക് കത്തിച്ചു വെയ്ക്കും. നിലവിളക്കിന്റെ സാന്നിദ്ധ്യത്തിലാണ് നാടക അവതരണം. സംഭാഷണവും പാട്ടും ചവിട്ടും ഒക്കെയുള്ള നാടോടി നാടമാണിത്. പാട്ടിലെ ഭാഷ തമിഴ് കലർന്ന മലയാള ഭാഷയാണ്. ചെറിയ ചെണ്ട, ഇലത്താളം എന്നിവയാണ് വാദ്യോപകരണങ്ങൾ[2]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-10-01.
  2. ഡോ. ശശിധരൻ ക്ലാരി (2012). കേരളീയ കലാനിഘണ്ടു. ഒലിവ്. പുറങ്ങൾ. 32–33. ISBN 9789381788523.
"https://ml.wikipedia.org/w/index.php?title=ആര്യന്മാലാ_നാടകം&oldid=3624383" എന്ന താളിൽനിന്ന് ശേഖരിച്ചത്