ആണ്ടിക്കളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തൃശൂർ, തലപ്പിള്ളി എന്നീ താലൂക്കുകളിൽ പാണ സമുദായക്കാർ നടത്തുന്ന അനുഷ്ഠാനപരവും വിനോദാത്മകവുമായ ഒരു കലയാണ് ആണ്ടിക്കളി. പന്ത്രണ്ട് വയസ്സിൽ താഴെയുള്ള ആൺകുട്ടിയോ പെൺകുട്ടിയോ ആയിരിക്കും ആണ്ടിക്കിടാവ്. രക്ഷകർത്രിയായിരിക്കും ആണ്ടി. കർഷകത്തൊഴിലാളികളാണ് ഇത് അവതരിപ്പിക്കാറുള്ളത്. ഇത് അവതരിപ്പിക്കാൻ ഒരു കുട്ടിയും പ്രായമായ ഒരു സ്ത്രീയും വേണം. മുതിർന്ന സ്ത്രീ ഉടുക്കുകൊട്ടി പാടുന്നു. ഉടുക്കിനുപകരം ഓട്ടുകുിണ്ണവും ഉപയോഗിക്കും. വിടർത്തിപ്പിടിച്ച കൂറ രണ്ടുകൈകൊണ്ടും ഇടത്തോട്ടും വലത്തോട്ടും ചലിപ്പിച്ച് വൃത്താകാരത്തിൽ ചുവടുവെച്ച് ആണ്ടിക്കിടാവ് നൃത്തം ചെയ്യുന്നു. സാധാരണ രാവിലെ മുതൽ വൈകുന്നേരം വരെ കളി തുടരും. ക്ഷേത്രങ്ങളുടേയോ വീടുകളുടെയോ മുറ്റത്താണ് കളിക്കാറുള്ളത്. പ്രത്യേകിച്ച് അരങ്ങോ ദീപവിധാനമോ ഇല്ല. ‌ വേഷം പാവാടയും ജാക്കറ്റുമാണ് ആണ്ടിക്കിടാവിൻറെ വേഷം. ആണ്ടി മുണ്ടും ജാക്കറ്റും ധരിക്കുന്ന സാധാരണ വേഷം. ആണ്ടിക്കിടാവ് തലയിൽ ഒരു തുണിക്കെട്ടും മുഖത്തു നിറയെ ചാന്തുകൊണ്ട് കള്ളികൾ വരക്കുന്നു.

"https://ml.wikipedia.org/w/index.php?title=ആണ്ടിക്കളി&oldid=3140084" എന്ന താളിൽനിന്ന് ശേഖരിച്ചത്