സീതക്കളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ഒരു നാടൻ അനുഷ്ഠാന കലാരൂപങ്ങളിലൊന്നാണ് സീതക്കളി. കൊല്ലം, പത്തനംതിട്ട ജില്ലകളുടെ കിഴക്കൻ മേഖലകളിലെ കുറവ സമൂഹവും കണ്ണൂർ, കാസർകോട് ജില്ലകളിലെ കരിമ്പാലരും ആണ് സീതക്കളി ആചരിക്കുന്നത്.[1][2] ഓണക്കാലത്ത് അത്തം മുതൽ തിരുവോണം വരെ അരങ്ങേറിയിരുന്ന സീതകളി ജാതി–മത വിവേചനങ്ങൾക്ക് അതീതമായി ജനകീയ കലാരൂപമെന്ന നിലയിലറിയപ്പെട്ടിരുന്നു.[3] നാരദൻ‍, ശ്രീരാമൻ, ലക്ഷ്മണൻ, സീത, കൈകേയി, മന്ഥര, ദശരഥൻ, ശൂർപ്പണഖ, രാവണൻ, പൊന്മാൻ, ഹനുമാൻ തുടങ്ങിയ വേഷങ്ങൾ മാറ്റു കൂട്ടുന്നു. വീടുകൾ തോറും കയറിയിറങ്ങിയാണ് ഇത് അവതരിപ്പിച്ചിരുന്നത്. രാമായണ കഥയിലെ വനയാത്ര മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള കഥാഭാഗങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ആശാൻമാർ എഴുതി ചിട്ടപ്പെടുത്തിയ പാട്ടിനും താളത്തിനുമൊത്ത് വേഷക്കാർ ഭാവ തീവ്രതയോടെ ചുവടുവച്ച് നൃത്തമാടുന്നതാണ് സീതക്കളി.[4]

ഉത്ഭവം[തിരുത്തുക]

കൊല്ലം ജില്ലയിലെ പെരിനാട് ആണ് സീതകളി ഉടലെടുത്തത് എന്ന് കരുതപ്പെടുന്നു ഈ പ്രദേശത്തു ഈ കലാരൂപത്തിന് കാര്യമായ പ്രചാരം ഉണ്ടായിരുന്നു.[5] പെരിനാട് സീതക്കളി സംഘവും കേരളാ ഫോക്‌ലോർ അക്കാദമിയുടെ അംഗീകാരത്തോടെ ഈ പൈതൃകം വീണ്ടെടുക്കുവാൻ പ്രവർത്തിക്കുന്നുണ്ട്.[6]

പ്രധാന കലാകാരന്മാർ[തിരുത്തുക]

  • ടി.എൻ. ഷാജിമോൻ (കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ് )
  • കുന്നത്ത് രാജൻ (കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ് )

അവലംബം[തിരുത്തുക]

  1. ശ്രീനിവാസ്‌, സ്നേഹജ്‌. "നമ്മുടെ നാടൻ കലകൾ | ക്വിസ്" (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 2020-11-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-12-30.
  2. http://localnews.manoramaonline.com/kollam/local-news/2017/08/21/pgn-klm-perinad-panchayath-seetha-kali.html
  3. http://www.deshabhimani.com/news/kerala/news-kollamkerala-23-08-2017/666059
  4. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2017-08-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-08-28.
  5. കൃഷ്ണൻ, എം എസ് രാഖേഷ്. "ഒരു പൈതൃക നാട്, സീതകളിയെ ഒരു കൂട്ടം ചെറുപ്പക്കാർ ചേർന്ന് വീണ്ടെടുത്ത കഥ" (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 2021-01-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-03-03.
  6. കൃഷ്ണൻ, എം എസ് രാഖേഷ്. "ഒരു നാട് പൈതൃകം വീണ്ടെടുത്ത കഥ". ശേഖരിച്ചത് 2021-03-03.[പ്രവർത്തിക്കാത്ത കണ്ണി]

https://www.youtube.com/watch?v=VuF2nJCLb6I

"https://ml.wikipedia.org/w/index.php?title=സീതക്കളി&oldid=3966428" എന്ന താളിൽനിന്ന് ശേഖരിച്ചത്