പയ്യമ്പള്ളി ചന്തു
കോട്ടയം കോവിലകത്തിന്റെ പുനരുദ്ധാരകനും തച്ചോളി ഒതേനനു ഗുരുസ്ഥാനീയനുമായിരുന്നു പയ്യംവെള്ളി ചന്തു. അദ്ദേഹം ഒരു നമ്പ്യാർ സമുദായകാരൻ ആയ ചേകവർ കുടുംബത്തിൽ ആണ് ജനിച്ചത്.[1]പയ്യംവെള്ളി ചോഴൻ കുറുപ്പ്, പയ്യമ്പള്ളി ചന്തു ചേകവർ എന്നീ പേരുകളിലും അറിയപ്പെടുന്നു. കതിരൂർ ചോഴൻ രയരോത്ത് തറവാട് ക്ഷേത്രത്തിൽ കാരണവർ തെയ്യമായി പയ്യംവെള്ളി ചന്തു തെയ്യം കെട്ടിയാടുന്നു.
മുപ്പത്തിരണ്ട് വയസ്സിനിടയിൽ അറുപത്തിനാലു പട ജയിക്കാൻ കോമപ്പകുറുപ്പിനെ ഏറെ സഹായിച്ചത് വിശേഷപ്പെട്ട ഒരു കടത്തനാടൻ അടവാണ്:'പൂഴിക്കടകൻ'. പയ്യനാട് ചിണ്ടൻ നമ്പ്യാരുമായുള്ള അങ്കത്തിലൂടെയാണ് പൂഴിക്കടകൻ പഠിക്കാനിടയായതത്രേ.
ചിണ്ടൻ നമ്പ്യാരുമായി അങ്കം കുറിച്ചതറിഞ്ഞ കോമപ്പക്കുറുപ്പ് അങ്കം ഒഴിവാക്കാൻ പരമാവധി ശ്രമിച്ചു. ചിണ്ടൻ നമ്പ്യാരുടെ കരുത്തും അഭ്യാസചാതുരിയും എത്രയെന്ന് കോമപ്പക്കുറുപ്പിന് അറിയാമായിരുന്നു. ഒതേനനെ അനുനയിപ്പിച്ച് പൊന്നും സമ്മാനങ്ങളുമായി ചിണ്ടൻ നമ്പ്യാരുടെ കാൽക്കൽ മാപ്പ് പറയിപ്പിക്കുക പോലും ചെയ്തു കോമപ്പക്കുറുപ്പ്!
പക്ഷേ, അവിടെ വച്ചും അപമാനിച്ച ചിണ്ടൻ നമ്പ്യാരെ വധിക്കുമെന്ന് വീണ്ടും പ്രതിജ്ഞ ചെയ്താണ് ഒതേനൻ തിരിച്ചു വന്നത്.
ഒതേനന്റെ അങ്കക്കലിയും വീര്യവുമൊന്നും ചിണ്ടൻ നമ്പ്യാരെ ജയിക്കാൻ മതിയാവില്ലെന്നു നന്നായറിയാമായിരുന്ന കോമപ്പക്കുറുപ്പ് പയ്യംവെള്ളി ചന്തുവിനു മാത്രമറിയുന്ന ആ രഹസ്യവിദ്യ അഭ്യസിക്കാൻ അനുജനെ അയച്ചു. കോമപ്പക്കുറുപ്പിന്റെ സുഹൃത്തായിരുന്ന് പയ്യം വെള്ളി ചന്തു സസന്തോഷം ഒതേനനെ പൂഴിക്കടകൻ പഠിപ്പിക്കുകയും ചെയ്തു.
ചിണ്ടൻ നമ്പ്യാരെ പൂഴിക്കടകനിലൂടെയാണ് ഒതേനൻ വധിച്ചത്!