ഉദയാ സ്റ്റുഡിയോ
![]() ഉദയായുടെ ലോഗോ | |
തരം | ചലച്ചിത്രമേഖല |
---|---|
മേഖല | ചലച്ചിത്രനിർമ്മാണം |
ആസ്ഥാനം | പാതിരാപ്പള്ളി, ആലപ്പുഴ, ![]() |
ഉടമസ്ഥർ | കുഞ്ചാക്കോ, കെ.വി കോശി |
കേരളത്തിലെ ആദ്യ സിനിമാ സ്റ്റുഡിയോ ആണ്, ആലപ്പുഴ ജില്ലയിൽ പാതിരാപ്പള്ളിയിൽ ദേശിയപാത 66 ൽ സ്ഥിതിചെയ്യുന്ന ഉദയാ സ്റ്റുഡിയോ. നിർമ്മാവും സംവിധായകനുമായ കുഞ്ചാക്കോയും (1912 - 1976), ചലച്ചിത്രവിതരണക്കാരൻ കെ.വി കോശിയും ചേർന്ന് 1947 ൽ സ്ഥാപിച്ചതാണ് ഉദയാസ്റ്റുഡിയോ. മലയാള സിനിമാ വ്യവസായത്തെ മദ്രാസിൽ നിന്നും കേരളത്തിലേക്കെത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച ഉദയാ സ്റ്റുഡിയോയുടെ പ്രവർത്തനം മലയാള സിനിമാ ചരിത്രത്തിലെ നാഴികകല്ലായി കണക്കാക്കുന്നു.[1] "വെള്ളിനക്ഷത്രം" (1949) എന്ന ചിത്രമാണ് ഇവിടെ നിന്നും പൂർത്തിയായ ആദ്യ ചലച്ചിത്രം.
ചരിത്രം[തിരുത്തുക]
1940-കൾ വരെ മലയാളത്തിൽ ചലച്ചിത്രം നിർമ്മിക്കുവാൻ മദിരാശി പട്ടണം അനിവാര്യമായിരുന്നു. സിനിമ നിർമ്മിക്കാൻ മദിരാശിയിലേക്ക് പോകേണ്ട ഈ ബുദ്ധിമുട്ടുകളാണ് കുഞ്ചാക്കോയേയും സുഹൃത്തായ വിൻസന്റിനെയും കൊണ്ട് കേരളത്തിൽ ഒരു സ്റ്റുഡിയോ നിർമ്മിയ്ക്കാനുള്ള ആലോചനയിൽ കൊണ്ടെത്തിച്ചത്. അങ്ങനെയാണ് കേരളത്തിലെ ആദ്യത്തെ സിനിമാ നിർമ്മാണ സ്റ്റുഡിയോ ആയ ഉദയാ സ്റ്റുഡിയോ ആലപ്പുഴയിൽ സ്ഥാപിതമാകുന്നത്. കുഞ്ചാക്കോ, വിൻസന്റ്, റ്റി വി തോമസ്, ചെട്ടികാട് ഹർഷൻ പിള്ള എന്നിവരായിരുന്നു സ്ഥാപകർ . ഉദയാ സ്റ്റുഡിയോ ആദ്യമായി നിർമ്മിച്ച ചിത്രം ‘വെള്ളിനക്ഷത്ര’ മായിരുന്നു. ഈ പടം ഒരു പരാജയമായിരുന്നെങ്കിലും ഇതിലെ നായിക മിസ് കുമാരി പിന്നീട് ജനപ്രിയനായികയായി. ‘വെള്ളിനക്ഷത്ര’ത്തിനു ശേഷം വന്ന ‘നല്ലതങ്ക’ കുടുംബചിത്രങ്ങളുടെ നിർമ്മാണത്തിൻ തുടക്കം കുറിച്ചു. 1951-ൽ പുറത്തിറക്കിയ ജീവിത നൗക അക്കാലത്തെ മികച്ച വിജയചിത്രമായിരുന്നു.
1986-ൽ അനശ്വര ഗാനങ്ങൾ എന്ന ചലച്ചിത്രമാണ് ഉദയ അവസാനമായി നിർമ്മിച്ചത്. പിന്നീട് 2016-ൽ കുഞ്ചാക്കോ ബോബൻ തന്റെ ഉടമസ്ഥതയിൽ പുനരുജ്ജീവിപ്പിച്ച കമ്പനി കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന ചിത്രം നിർമ്മിക്കാൻ പദ്ധതിയിട്ടു.[2]
ഉദയായുടെ സിനിമകൾ[തിരുത്തുക]
- വെള്ളിനക്ഷത്രം (മലയാളചലച്ചിത്രം) - ആദ്യനിർമ്മാണസംരംഭം
- നല്ല തങ്ക (മലയാളചലച്ചിത്രം) - രണ്ടാമതു സംരംഭം
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-06-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-07-12.
- ↑ "30 വർഷങ്ങൾക്കു ശേഷം വീണ്ടും ഉദയ പിക്ചേഴ്സുമായി കുഞ്ചാക്കോ ബോബൻ". മനോരമ. മൂലതാളിൽ നിന്നും 2016-03-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016 മാർച്ച് 5.
{{cite web}}
: Check date values in:|accessdate=
(help)