ജീവിത നൗക
ജീവിത നൗക | |
---|---|
സംവിധാനം | കെ. വേമ്പു |
നിർമ്മാണം | കെ.വി. കോശി കുഞ്ചാക്കോ |
രചന | മുതുകുളം രാഘവൻ പിള്ള |
അഭിനേതാക്കൾ | തിക്കുറിശ്ശി ബി.എസ്. സരോജ ആദിമൂലം പങ്കജവല്ലി എസ്.പി. പിള്ള നാണുക്കുട്ടൻ |
സംഗീതം | വി. ദക്ഷിണാമൂർത്തി |
ഛായാഗ്രഹണം | പി.ബി. മണി |
ചിത്രസംയോജനം | എസ്. വില്ല്യംസ് |
സ്റ്റുഡിയോ | കെ&കെ കമ്പൈൻസ് (ഉദയാ സ്റ്റുഡിയോ) |
റിലീസിങ് തീയതി | മാർച്ച് 15, 1951 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | ₹ 5 ലക്ഷം[1] |
സമയദൈർഘ്യം | 170 മിനിറ്റ് |
1951 മാർച്ചിൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണു് ജീവിത നൗക. കെ ആന്റ് കെ പ്രൊഡക്ഷൻസ് എന്ന ബാനറിൽ എം കുഞ്ചാക്കോയും, കെ വി കോശിയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് കെ. വേമ്പു ആണ്. കെ വി കോശിയുടെ കഥയ്ക്ക് തിരക്കഥയുംസംഭാഷണവും രചിച്ചത് മുതുകുളം രാഘവൻപിള്ളയായിരുന്നു .ഗാനരചന അഭയദേവും സംഗീതസംവിധാനം വി. ദക്ഷിണാമൂർത്തിയും ആയിരുന്നു. തിരുച്ചി ലോകനാഥൻ , പി ലീല, കവിയൂർ രേവമ്മ, മെഹബൂബ്, ചന്ദ്രിക, സുന്ദരം എന്നിവരായിരുന്നു ഗായകർ. ഛായാഗ്രാഹണം ബാലസുബ്രഹ്മണ്യവും എഡിറ്റിംഗ് കെ.ഡി. ജോർജും നിർവ്വഹിച്ചു.
മലയാളത്തിലെ 12-ആമത്തെ ചിത്രമായ "ജീവിതനൗക" അതുവരെ മലയാള സിനിമയിൽ ഉണ്ടായിരുന്ന റെക്കോഡുകൾ ഭേദിച്ചു.[2] തിരുവനന്തപുരത്ത് മാത്രമായി 284 ദിവസം തുടർച്ചയായി പ്രദർശിപ്പിച്ചു. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ഡബ്ബ് ചെയ്തു. അന്യഭാഷകളിൽ മൊഴിമാറ്റപ്പെടുന്ന ആദ്യ മലയാളചിത്രവും "ജീവിതനൗക"തന്നെ.
ഇതിവൃത്തം
[തിരുത്തുക]സോമന്റെയും ലക്ഷ്മിയുടെയും പ്രണയവും വിരഹവും പുനഃസമാഗമവുമാണ് ജീവിതനൗകയുടെ പ്രമേയം . പണക്കാരായ സഹോദരങ്ങളിലെ ഇളയവനായ സോമൻ താരതമ്യേനെ ദരിദ്രയായ ലക്ഷ്മിയെ ജീവിതസഖിയാക്കുന്നു. ജ്യേഷ്ഠന്റെ ഭാര്യയുടെ ദുഷ്പ്രവൃത്തികൾ കാരണം സോമൻ ജോലി തേടി വീട്ടിൽ നിന്നിറങ്ങുന്നു. ജ്യേഷ്ഠത്തിയുടെ മർദ്ദനം കാരണം ലക്ഷ്മി കുട്ടികളുമൊത്തു് തറവാടു വിട്ടിറങ്ങുന്നു. ജോലിക്കായി അലഞ്ഞുതിരിയുന്ന സോമന് ഒരു കാറപകടമുണ്ടാകുകയും അതുവഴി സമ്പന്നരായ കാറുടമകൾ അയാൾക്കു് ജോലികൊടുക്കുകയും ചെയ്യുന്നു. ജോലിയിൽ നിന്നു് കിട്ടുന്ന വരുമാനം തറവാട്ടിലേക്കയക്കുമ്പോൾ അതു് കള്ളത്തരത്തിൽ ജ്യേഷ്ഠന്റെ ഭാര്യ കരസ്തമാക്കുന്നു. നാളുകൾക്കു ശേഷം തിരിച്ചെത്തുന്ന സോമൻ ഭാര്യയെയും മക്കളെയും തേടിയലയുകയും കണ്ടെത്തുകയും ചെയ്യുന്നു.
അഭിനേതാക്കൾ
[തിരുത്തുക]- തിക്കുറിശ്ശി സുകുമാരൻ നായർ - സോമൻ
- സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞുഭാഗവതർ - സോമന്റെ സഹോദരൻ
- ബി.എസ്. സരോജ - ലക്ഷ്മി
- മുതുകുളം രാഘവൻപിള്ള
- എസ്.പി. പിള്ള - ശങ്കു
- നാണുക്കുട്ടൻ - സമീന്ദാർ
- മാത്തപ്പൻ
- പങ്കജവല്ലി - ജാനു
- ചെങ്ങൂർ ജാനകി
- ഗുരുഗോപിനാഥ്
- ബേബിഗിരിജ
- ആദിമൂലം - കണിയാൻ
ഗാനങ്ങൾ
[തിരുത്തുക]- വരൂ നായികേ
- ആനത്തലയോളം വെണ്ണ
- തോർന്നീടുമോ കണ്ണീർ
- അകാല ആരും കൈ വിടും നീ താനെ നിൻ സഹായം (മെഹ്ബൂബ് ബായി യുടെ ആദ്യ സിനിമ ഗാനം )
അവലംബം
[തിരുത്തുക]- ↑ M. A. Oommen, Kumbattu Varkey Joseph (1991). Economics of Indian cinema. India: Oxford & IBH Publications. p. 50. ISBN 8120405757.
- ↑ "ജീവിതനൗകയിലെ നായിക". ദേശാഭിമാനി. Retrieved മേയ് 12, 2012.[പ്രവർത്തിക്കാത്ത കണ്ണി]