പാലാട്ട് കോമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വടക്കൻ പാട്ടുകളിൽ പരാമർശിക്കപ്പെടുന്ന വീരനായകൻ, പതിനാറുവയസ്സുവരെ കല്ലറക്കുള്ളിൽ വളർന്നു. കയ്പ്പുള്ളി പാലാട്ട് കുങ്കിയമ്മയുടെ എട്ടാമത്തെ മകനായിരുന്നു കോമൻ. പാലാട്ടുവീട്ടിലെ ആൺതരികളെല്ലാം കൊന്ന് തോണ്ണൂറാം വീട്ടിലെ കുറുപ്പൻമാർ കുടിപ്പക തീർത്തപ്പോഴായിരുന്നു കോമന്റെ ജനനം. കല്ലറയ്ക്കുള്ളിൽ വളർന്ന് ആയുധാഭ്യാസം പൂർത്തിയാക്കിയ കോമൻ തന്റെ അമ്മാവന്മാരെ കൊന്ന തൊണ്ണൂറാം വീട്ടിലെ കുറുപ്പൻമാരോട് മാതുലനായ ഒതേനന്റെ സഹായത്തോടെ പകരംവീട്ടി.

"https://ml.wikipedia.org/w/index.php?title=പാലാട്ട്_കോമൻ&oldid=2179207" എന്ന താളിൽനിന്ന് ശേഖരിച്ചത്