പാലാട്ട് കോമൻ (ചലച്ചിത്രം)
ദൃശ്യരൂപം
പാലാട്ട് കോമൻ | |
---|---|
സംവിധാനം | കുഞ്ചാക്കോ |
നിർമ്മാണം | കുഞ്ചാക്കോ |
രചന | ശാരംഗപാണി |
അഭിനേതാക്കൾ | |
സംഗീതം | ബാബുരാജ് |
ഛായാഗ്രഹണം | ടി.എൻ. കൃഷ്ണൻകുട്ടി നായർ |
ചിത്രസംയോജനം | എസ്. വില്യംസ് |
വിതരണം | എക്സൽ പ്രൊഡക്ഷൻസ്, ആലപ്പുഴ |
റിലീസിങ് തീയതി | ജൂലൈ 6 1962 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
എക്സൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ കുഞ്ചാക്കോ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ്പാലാട്ട് കോമൻ.[1] 1912ൽ കുണ്ടൂർ നാരായണ മേനോൻ എഴുതിയ കോമപ്പൻ എന്ന കവിതയ്ക്ക് ശാരംഗപാണിയാണ് ചലച്ചിത്രഭാഷ്യം നൽകിയത്. 1962 ജൂലൈ 6നു എക്സൽ പ്രൊഡക്ഷൻസ് ഈ ചിത്രം പ്രദർശനശാലകളിലെത്തിച്ചു.[2] സത്യനാണ് പാലാട്ട് കോമൻ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. കളരിപ്പയറ്റ് എന്ന ഇന്ത്യൻ അഭ്യാസ കലയുടെ പോരാളിയായ പാലാട്ടുകോമന്റെ ജീവിതത്തെ ആധാരമാക്കിയുള്ള ചലച്ചിത്ര മാണിത്.[1][3] വയലാർ രാമവർമ്മ എഴുതിയ ഗാനങ്ങൾക്ക് ബാബുരാജ് സംഗീതം നൽകി.
അഭിനേതാക്കളും കഥാപാത്രങ്ങളും
[തിരുത്തുക]അഭിനേതാവ് | കഥാപാത്രം |
---|---|
സത്യൻ | കോമൻ |
കോട്ടയം ചെല്ലപ്പൻ | ചന്ദ്രപ്പൻ |
രാഗിണി | ഉണ്ണിയമ്മ |
ശ്രീരമണി | കൊങ്കിയമ്മ |
ജയന്തി | ഉണ്ണിച്ചിരുത |
കെ.പി.എ.സി. സണ്ണി | ചീങ്കപ്പൻ |
എസ്.പി. പിള്ള | പങ്ങൻ |
വേലായുധൻ നായർ | നാടുവാഴി |
എസ്.ജെ. ദേവ് | കൊല്ലൻ |
ഗോപിനാഥ് | രാമപ്പൻ |
കുണ്ടറ ഭാസി | ഇടിമാടൻ |
മണവാളൻ ജോസഫ് | ജ്യോത്സ്യൻ |
ഓച്ചിറ ശങ്കരൻകുട്ടി | കൈപ്പുള്ളീലച്ചൻ |
കാഞ്ചന | ഇട്ടാട്ടി |
ബഹദൂർ | ചിങ്ങൻ |
ബേബി സാവിത്രി | ഉണ്ണിച്ചിരുത (കുട്ടിക്കാലം) |
ബേബി സീത | ഉണ്ണിയമ്മ (കുട്ടിക്കാലം) |
ബോബൻ കുഞ്ചാക്കോ | കോമൻ (കുട്ടിക്കാലം) |
ജിജോ | കോമൻ (ചെറിയ കുഞ്ഞ്) |
അണിയറ പ്രവർത്തകർ
[തിരുത്തുക]നിർമ്മാണം
|
|
സംവിധാനം
|
|
സംഭാഷണം
|
|
ഗാനരചന
|
|
സംഗീതസംവിധാനം
|
|
ചിത്രസംയോജനം
|
|
ഗാനങ്ങൾ
[തിരുത്തുക]വയലാർ രചിച്ചു ബാബുരാജ് ഈണമിട്ട 12 ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.[4]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Palattu Koman Archived 2007-09-06 at the Wayback Machine., Indian Cinema Database; Retrieved: 2007-09-07
- ↑ പാലാട്ട് കോമൻ -OLD IS GOLD
- ↑ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Kunchako
- ↑ പാലാട്ട് കോമനിലെ ഗാനങ്ങൾ