അന്ന (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അന്ന
സംവിധാനംകെ.എസ്. സേതുമാധവൻ
നിർമ്മാണംലോട്ടസ് പിക്ചേഴ്സ്
കഥകെ.ടി. മുഹമ്മദ്
തിരക്കഥകെ.ടി. മുഹമ്മദ്
അഭിനേതാക്കൾസത്യൻ
രാഗിണി
ടി.ആർ. സരോജ
കൊട്ടാരക്കര ശ്രീധരൻനായർ
പപ്പു
ജോൺസൺ
സുകുമാരി
ടി.ആർ.ഓമന
സംഗീതംജി. ദേവരാജൻ
ചിത്രസംയോജനംപി.വി. നാരായണൻ
റിലീസിങ് തീയതി05/03/1964
രാജ്യംഇന്ത്യ
ഭാഷമലയാളം

1964 മാർച്ച് 5-ന് പ്രദർശപ്പിച്ചു തുടങ്ങിയ മലയാളചലച്ചിത്രമാണ് അന്ന. ലോട്ടസ് പിക്ചേഴ്സാണ് ഈ ചിത്രം മിർമിച്ചത്. സത്യൻ, രാഗിണി, ടി.ആർ. സരോജ, കൊട്ടാരക്കര ശ്രീധരൻ നായർ എന്നിവർ മുഖ്യവേഷങ്ങൾ ചെയ്തു.അന്ന(രാഗിണി)യും റോസി(ടി.ആർ.സരോജ)യും കൂട്ടുകാരികളാണ്.രണ്ടുപേരും ഒരുപോലെ ചാക്കോ(സത്യൻ) എന്ന ഫുട്ബോളറെ പ്രണയിക്കുന്നു. ചാക്കോക്ക് അന്നയോടാണ് ഇഷ്ടം. ചാക്കോ ഈശ്വര വിശ്വാസി അല്ലാത്തതിനാൽ അന്നയുടെ പിതാവ് ചാക്കോയുടെ വിവാഹലോചനയിൽ താല്പര്യം കാണിക്കുന്നില്ല. ഇതിനിടയിൽ ചാക്കോയെ താൻ പ്രണയിക്കുന്നു എന്ന രഹസ്യം റോസി അന്നയോടു തുറന്നുപറയുന്നു. തൻറെ പ്രിയ കൂട്ടുകാരിക്കുവേണ്ടി അന്ന ചാക്കോയെ വിട്ടു കൊടുത്ത് മറ്റൊരു വിവാഹത്തിന് തയ്യാറാവുന്നു. അന്ന തൻറെതാണെന്ന് സ്ഥാപിക്കാൻ ചാക്കോ അന്നയുടെ പ്രണയ ലേഖനങ്ങൾ അന്നയുടെ ഭർത്താവ് ജോസഫിനെ(കൊട്ടാരക്കര ശ്രീധരൻ നായർ) കാണിക്കുന്നു. ജോസഫ് ചാക്കോക്ക് നേരെ വെടിയുണ്ട ഉതിർത്തു. പക്ഷെ വെടി ഏറ്റത് അന്നക്കാണ്. ആ തോക്ക് കൊണ്ട് തന്നെ ചാക്കോ ജോസഫിനെ കൊല്ലുന്നു. ശേഷം ചാക്കോ സ്വയം വെടിവെച്ചു മരിക്കുന്നു. ഒടുവിൽ റോസി മഠത്തിൽ ചേർന്ന് ക്രിസ്തുവിൻറെ മണവാട്ടി ആയിത്തീരുന്നു.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

പിന്നണിപ്രവർത്തകർ[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

|

വർഗ്ഗം:

"https://ml.wikipedia.org/w/index.php?title=അന്ന_(ചലച്ചിത്രം)&oldid=3831805" എന്ന താളിൽനിന്ന് ശേഖരിച്ചത്