തിരമാല (ചലച്ചിത്രം)
തിരമാല Thiramala | |
---|---|
സംവിധാനം | വിമൽ കുമാർ പി.ആർ.എസ്. പിള്ള |
നിർമ്മാണം | പി.ആർ.എസ്. പിള്ള |
രചന | ടി.എൻ. ഗോപിനാഥൻ നായർ |
അഭിനേതാക്കൾ | സത്യൻ കുമാരി തങ്കം തോമസ് ബർളി |
സംഗീതം | വിമൽ കുമാർ |
റിലീസിങ് തീയതി | 17/04/1953[1] |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1953-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് തിരമാല. വിമൽകുമാർ, പി.ആർ.എസ്. പിള്ള എന്നിവരാണ് ഈ ചിത്രം സംവിധാനം ചെയ്തത്[2]. രാമു കാര്യാട്ട് എന്ന സംവിധായകൻ സഹസംവിധായകനായി ഈ ചിത്രത്തിൽ പ്രവർത്തിച്ചിരുന്നു.
ഇതിവൃത്തം[തിരുത്തുക]
പൂമംഗലത്തെ കാരണവർ കുറുപ്പിന്റെ മകൾ ലക്ഷ്മിയെ വള്ളം കടത്തുകാരൻ പണിക്കരുടെ മകൻ വേണു പ്രേമിക്കുന്നതും, കുറുപ്പ് മകളെ പണക്കാരനായ വിജയനു വിവാഹം ചെയ്തു കൊടുക്കുന്നതുമാണ് കഥ.
അണിയറ[തിരുത്തുക]
ചിത്രത്തിന്റെ കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് ടി.എൻ ഗോപിനാഥൻ നായരാണ്. കടത്തുകാരൻ എന്ന പേരിൽ ഇത് മുൻപ് റേഡിയോ നാടകമായി അവതരിപ്പിക്കപ്പെട്ടിരുന്നു[അവലംബം ആവശ്യമാണ്]. ൧൯൫൩ മാർച് ൮ ന് റിലീസ് ചെയ്ത ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടു. സിനിമയുടെ പ്രിന്റുകൾ ഇപ്പോൾ ലഭ്യമല്ല.
ഗാനങ്ങൾ[തിരുത്തുക]
ചിത്രത്തിലെ ഗാനരചന നിർവഹിച്ചിരിക്കുന്നത് പി. ഭാസ്കരനാണ്. "പ്രണയത്തിന്റെ കോവിലിൽ...", "ഹേ കളിയോടമേ...", "പാലഴിയാം നിലാവിൽ..." എന്നീ ഗാനങ്ങളാണ് ചിത്രത്തിൽ ഉണ്ടായിരുന്നത്. അബ്ദുൾ ഖാദർ, ശാന്ത പി. നായർ, മാലതി, ലക്ഷ്മി ശങ്കർ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചത്.
അഭിനേതാക്കൾ[തിരുത്തുക]
അടൂർ ഭാസിയേയാണു നായകനായി ഉദ്ദേശിച്ചിരുന്നതെങ്കിലും അദ്ദേഹത്തിന് ചിത്രത്തിൽ ചെറിയ വേഷം മാത്രമാണ് നൽകിയത്. കൊച്ചിയിലെ ബർളി നായകനായി അഭിനയിച്ചു.
അഭിനേതാക്കൾ[തിരുത്തുക]
- സത്യൻ
- കുമാരി തങ്കം
- കുമാരി കല്ല്യാണി
- മിസ് ചാന്ദ്നി
- തോമസ് ബർളി
- പി. ഭാസ്കരൻ
- ടി.എസ്.കെ.ജെ. തോമസ്
- ടി.എസ്. മുത്തയ്യ
- കുമാരി പ്രഭ - ബാലതാരം
- അടൂർ ഭാസി
- വൽസല മേനോൻ
- പുനത്തിൽ ശിവദാസ്
അവലംബം[തിരുത്തുക]
- ↑ "Thiramala (1953)". topmovierankings. മൂലതാളിൽ നിന്നും 2019-06-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-06-06.
- ↑ "THIRAMALA 1953". മൂലതാളിൽ നിന്നും 2011-04-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-09-06.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]