ഉള്ളടക്കത്തിലേക്ക് പോവുക

വിമൽകുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളത്തിലെ ഒരു ആദ്യക്കാല ചലച്ചിത്രസംവിധായകനും സംഗീതസംവിധായകനുമായിരുന്നു എ. എസ്. തോമസ് എന്ന വിമൽകുമാർ.[1][2][3][4]

ചലച്ചിത്രരംഗത്ത്

[തിരുത്തുക]

1953-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമായ തിരമാലയുടെ രണ്ട് സംവിധായകരിൽ ഒരാളായിട്ടായിരുന്നു വിമൽകുമാറിൻറെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പി.ആർ.എസ്. പിള്ളയായിരുന്നു മറ്റൊരു സംവിധായകൻ. പി. ഭാസ്കരൻറെ വരികൾക്ക് ഈ സിനിമയിലൂടെ സംഗീതസംവിധായകനാകുകയും ചെയ്തു. പിൽക്കാലത്ത് പ്രശസ്തരായ സംവിധായകൻ രാമു കാര്യാട്ട് ചലച്ചിത്ര സംവിധാനത്തിലും എം.എസ്. ബാബുരാജ് സംഗീതസംവിധാനത്തിലും ഈ സിനിമയിലൂടെ വിമൽകുമാറിൻറെ സഹായികളായിട്ടായിരുന്നു അരങ്ങേറ്റം കുറിച്ചത്.[3][4] തിരമാലക്കുശേഷം പുത്രധർമ്മം, അച്ഛനും മകനും എന്നീ സിനിമകൾ കൂടി വിമൽകുമാർ സംവിധാനം ചെയ്തിരുന്നു. അച്ഛനും മകനും സിനിമയുടെ സംഗീതസംവിധായകനും അദ്ദേഹമായിരുന്നു[5]. തുടർന്ന്, സത്യൻ, ലളിത എന്നിവരെ ജോഡികളാക്കി സുദർശൻ എന്ന സിനിമയും സത്യൻ, കുമാരി തങ്കം എന്നിവരെ ജോഡികളാക്കി ശങ്കരാചാര്യ എന്ന സിനിമയും സംവിധാനം ചെയ്‌തെങ്കിലും ഇവ പുറത്തിറങ്ങിയില്ല[6][7].

ജീവിതരേഖ

[തിരുത്തുക]

ഫോർട്ടുകൊച്ചിയിലെ അറയ്ക്കൽ കുടുംബാംഗമായിരുന്ന തോമസ് 1906 ഏപ്രിലിൽ ജനിച്ചു. കൊച്ചിയിൽ ഇൻറർമീഡിയറ്റ് കഴിഞ്ഞതിനുശേഷം ബോംബെയിലെത്തിയ തോമസ് അവിടെനിന്നും സംഗീതവും ചിത്രസംവിധാനവും പഠിച്ചു. 26 കൊല്ലക്കാലത്തെ അവിടത്തെ ജീവിതത്തിനൊടുവിൽ തിരിച്ചു നാട്ടിലെത്തി മലയാള സിനിമയിൽ സജീവമായി. അതിനിടെ ഹിന്ദിയിൽ, കലിയുഗ തുടങ്ങിയ പല സിനിമകളിലും പ്രവർത്തിച്ചിരുന്നു.1966-ലാണ് അദ്ദേഹം അന്തരിച്ചത്.[1][2][8]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "വിമൽ കുമാർ". malayalasangeetham. Archived from the original on 2023-04-20. Retrieved 2023-04-20.
  2. 2.0 2.1 "വിമൽകുമാർ- സംഗീതസംവിധാനം, സംവിധാനം". m3db.
  3. 3.0 3.1 "ആരുമറിയാത്ത അമ്പതുകളിലെ ആ ഹോളിവുഡ് സിനിമാക്കാരൻ ഇതാ ഇവിടെയുണ്ട്‌". mathrubhumi. 2020-01-03.
  4. 4.0 4.1 "തോമസ് ബെർളി എന്ന സകലകലാ വല്ലഭൻ". newsthen. 2022-04-02.
  5. "List of Malayalam Movies directed by Vimal Kumar". malayalachalachithram.
  6. "സുദർശൻ (1957)". malayalasangeetham. Archived from the original on 2023-04-21. Retrieved 2023-04-21.
  7. "ശങ്കരാചാര്യ (1957)". malayalasangeetham. Archived from the original on 2023-04-21. Retrieved 2023-04-21.
  8. "തോമസ് ബെർളി". malayalasangeetham. Archived from the original on 2023-04-20. Retrieved 2023-04-20.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വിമൽകുമാർ&oldid=4574191" എന്ന താളിൽനിന്ന് ശേഖരിച്ചത്