Jump to content

എം.എസ്. ബാബുരാജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാബുരാജ് എന്ന പേരിൽ ഒന്നിലധികം വ്യക്തികളുണ്ട്. അവരെക്കുറിച്ചറിയാൻ ബാബുരാജ് (വിവക്ഷകൾ) എന്ന താൾ കാണുക. ബാബുരാജ് (വിവക്ഷകൾ)
എം.എസ്. ബാബുരാജ്
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംമുഹമ്മദ് സബീർ ബാബുരാജ്
പുറമേ അറിയപ്പെടുന്നബാബുരാജ്, ബാബൂക്ക
മരണംഒക്ടോബർ 7, 1978(1978-10-07) (പ്രായം 57)
വിഭാഗങ്ങൾFilm score
തൊഴിൽ(കൾ)Composer, singer, instrumentalist,
വർഷങ്ങളായി സജീവം1957–1978

മലയാള സിനിമയിലെ പ്രമുഖനായ സംഗീത സംവിധായകനായിരുന്നു എം എസ് ബാബുരാജ്. കോഴിക്കോട്ടുകാരനായ ഇദ്ദേഹത്തിന്റെ മുഴുവൻ പേര് മുഹമ്മദ് സബീർ ബാബുരാജ് എന്നാണ്. അദ്ദേഹത്തിന്റെ ഗാനങ്ങൾ വിസ്മരിക്കാതെ മലയാളികൾ ഓമനിക്കുന്നുണ്ട്. ഗസലുകളുടേയും മലബാർ മാപ്പിളപ്പാട്ടിന്റെയുംഹിന്ദുസ്ഥാനി സംഗീതത്തിന്റെയും ശ്രുതിമാധുരി മലയാളചലച്ചിത്രഗാനങ്ങളിൽ ആദ്യമായി ചേർത്തു തുടങ്ങിയതു അദ്ദേഹമായിരുന്നു. ഹിന്ദുസ്ഥാനി രാഗങ്ങൾ അന്യമായിരുന്ന ആ കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ ഗാനങ്ങളിലൂടെ മലയാളചലച്ചിത്രരംഗം പുതിയ ഭാവുകത്വത്തിലെത്തി അദ്ദേഹത്തിന്റെ പുതിയസംഗീതലോകം വയലാർ രാമവർമ്മ, പി. ഭാസ്കരൻ തുടങ്ങിയ ഗാനരചയിതാക്കൾക്ക് പ്രചോദനമായി.

സംഗീതജീവിതം[തിരുത്തുക]

കോഴിക്കോട്ട് ടി. അബുബക്കറുടെ (അബുക്ക - ഫുട്ബേൾ) യങ് മെൻസ് ക്ലബ്ബിൽ കോഴിക്കോട് അബ്ദുൽ ഖാദറിന്റെ കൂടെ ഗാനമേളയിൽ പങ്കെടുത്തു. തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ടു. നാടകങ്ങളുടെ സംഗീതസംവിധായകനായി. ആദ്യനാടകമായിരുന്നു 'ഇങ്ക്വിലാബിന്റെ മക്കൾ'(1951).

ടി. മുഹമ്മദ് യൂസഫിന്റെ കണ്ടം ബെച്ച കോട്ട്, ചെറുകാടിന്റെ നമ്മളൊന്ന്, കെ.ടി. മുഹമ്മദിന്റെ വെള്ളപ്പൊക്കം, തോപ്പിൽ ഭാസിയുടെ യുദ്ധകാണ്ഡം എന്നീ നാടകങ്ങളിലെ ഗാനങ്ങൾക്കും സംഗീതം പകർന്നു. പി. ഭാസ്കരന്റെ തിരമാല (1950) എന്ന ചിത്രത്തിൽ വിമൽകുമാർ എന്ന സംഗീതസംവിധായകന്റെ സഹായിയായിട്ടാണ് സിനിമയിൽ എത്തിയത്. രാമു കാര്യാട്ട് സംവിധാനം ചെയ്ത മിന്നാമിനുങ്ങിലൂടെയാണ് (1957) സ്വതന്ത്ര സംഗീത സംവിധായകനായി മാറിയത്. തുടർന്ന് രണ്ടു പതിറ്റാണ്ടു കാലം മലയാള സിനിമാ സംഗീത ലോകത്ത്‌ മികച്ച സംഭാവനകൾ കാഴ്ചവെച്ചു. ഈ കാലയളവിൽ ആ അനുഗൃഹതീനിൽ നിന്നും മലയാളിക്ക് ലഭിച്ച ഈണങ്ങൾ നിത്യ ഹരിതങ്ങളാണ്. യേശുദാസിനെക്കൊണ്ട് ആദ്യമായി ഒരു ഹിറ്റ് ഗാനം പാടിച്ചതും എസ്. ജാനകിയുടെ ശബ്ദത്തിന്റെ തരളിത കണ്ടെത്തിയതും ബാബുരാജാണ്. അവസാനത്തെ ഗാനം ദ്വീപ് എന്ന ചിത്രത്തിലെ 'കടലേ... നീലക്കടലേ' എന്നതായിരുന്നു. നൂറിലധികം ചിത്രങ്ങളിലായി അറുനൂറോളം ഗാനങ്ങൾക്ക് ഈണം പകർന്നു.[1]

മികച്ച ഗാനങ്ങൾ[തിരുത്തുക]

ഗാനങ്ങൾ ചലച്ചിത്രം
1
  • താമസമെന്തേ വരുവാൻ
  • ഏകാന്തതയുടെ അപാര തീരം
  • വാസന്തപഞ്ചമി നാളിൽ
  • അറബിക്കടലൊരു മണവാളൻ
ഭാർഗ്ഗവീനിലയം
2
  • പ്രാണസഖി ഞാൻ വെറുമൊരു
  • അവിടുന്നിൻ ഗാനം കേൾക്കാൻ
  • ഒരു പുഷ്പം മാത്രമെൻ
  • അന്ന് നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല
പരീക്ഷ
3 സൂര്യകാന്തീ കാട്ടുതുളസി
4 ഒരു കൊച്ചു സ്വപനത്തിൻ അന്വേഷിച്ചു കണ്ടെത്തിയില്ല
5 മാമലകൾക്കപ്പുറത്ത് നിണമണിഞ്ഞ കാല്പാടുകൾ
6 തളിരിട്ട കിനാക്കൾ തൻ മൂടുപടം
7 ചന്ദനപ്പല്ലക്കിൽ വീടുകാണാൻ വന്ന പാലാട്ടുകോമൻ
8 കദളിവാഴക്കൈയ്യിലിരുന്ന് ഉമ്മ
9 സുറുമയെഴുതിയ മിഴികളെ ഖദീജ
10 ഗംഗയാറൊഴുകുന്ന നാട്ടിൽ നിന്നൊരു കാട്ടുതുളസി
11 വസന്ത പഞ്ചമി നാളിൽ ഭാർഗവി നിലയം
12 ആദിയിൽ വചനമുണ്ടായി ചേട്ടത്തി
13 ഇന്നലെ മയങ്ങുമ്പോൾ

താമരക്കുമ്പിളല്ലൊ മമ ഹൃദയം

അന്വേഷിച്ചു കണ്ടെത്തിയില്ല
14 പാവാട പ്രായത്തിൽ

ഇക്കരെയാണെന്റെ താമസം

കാർത്തിക
15 ഒരു കൊച്ചു സ്വപ്നത്തിൽ തറവാട്ടമ്മ
16 അനുരാഗ ഗാനം പോലെ ഉദ്യോഗസ്ഥ
17 കടലെ നീല കടലെ ദ്വീപ്
18 അകലെ അകലെ നീലാകാശം മിടുമിടുക്കി
19 അഞ്ജനക്കണ്ണെഴുതി തച്ചോളി ഒതേനൻ
20 ആദ്യത്തെ കണ്മണി ഭാഗ്യജാതകം
21 ഇന്നെന്റെ കരളിലെ

ഒരു കൊട്ട പൊന്നുണ്ടല്ലോ

കുട്ടിക്കുപ്പായം
21 രാപ്പാടി പക്ഷി ചിറകിൻ
nude
22 കണ്ടം ബെച്ചൊരു കോട്ടാണ് കണ്ടം ബെച്ച കോട്ട്

ബാബുരാജ് ഈണമിട്ട ഗാനങ്ങൾ അധികവും രചിച്ചത് പി. ഭാസ്കരനാണ്. വയലാർ-ദേവരാജൻ ടീം പോലെ വളരെ പ്രസിദ്ധമായിരുന്നു ഭാസ്കരൻ-ബാബുരാജ് ടീമും. നിരവധി ഗാനങ്ങൾ ഇരുവരുമൊന്നിച്ച് ഉണ്ടായിട്ടുണ്ട്. വയലാർ, യൂസഫലി കേച്ചേരി, ശ്രീകുമാരൻ തമ്പി, ഒ.എൻ.വി. കുറുപ്പ്, മങ്കൊമ്പ് ഗോപാലകൃഷ്ണൻ എന്നിവർക്കൊപ്പവും അദ്ദേഹം ഗാനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.[2]

മരണം[തിരുത്തുക]

1970-നുശേഷം ബാബുരാജിന്റെ ജീവിതം തകർച്ചയുടെ വക്കിലെത്തിച്ചേർന്നു. അമിതമായ മദ്യപാനം അദ്ദേഹത്തെ രോഗിയാക്കി. അവസാനകാലത്ത് അദ്ദേഹത്തിന്റെ കുടുംബത്തെ ആരും തിരിഞ്ഞുനോക്കിയതുപോലുമില്ല. ഒടുവിൽ, 1978 ഒക്ടോബർ 7-ന് തന്റെ 49-ആം വയസ്സിൽ ചെന്നൈയിലെ ഒരു ജനറൽ ആശുപത്രിയിൽ വച്ച് അദ്ദേഹം അന്തരിച്ചു. മൃതദേഹം നാട്ടിലെത്തിച്ചശേഷം അടുത്തുള്ള പള്ളിയിൽ സംസ്കരിച്ചു.

അവലംബം[തിരുത്തുക]"https://ml.wikipedia.org/w/index.php?title=എം.എസ്._ബാബുരാജ്&oldid=3691647" എന്ന താളിൽനിന്ന് ശേഖരിച്ചത്