ശാന്ത പി. നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശാന്ത പി. നായർ
ശാന്ത പി. നായർ
ജനനം
മരണം2008 ജൂലൈ 26
ദേശീയത ഇന്ത്യ
തൊഴിൽപിന്നണിഗായിക

കേരളത്തിലെ പ്രമുഖ ചലച്ചിത്ര പിന്നണിഗായികയായിരുന്നു ശാന്ത പി. നായർ (1929 – 26 ജൂലൈ 2008). നൂറിലധികം ചിത്രങ്ങളിൽ ഇരുനൂറിലേറെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.[1]

ജീവിതരേഖ[തിരുത്തുക]

തൃശൂരിലെ പ്രശസ്തമായ പൊതുവാൾ അമ്പാടി തറവാട്ടിൽ ആർ. വാസുദേവ പൊതുവാൾ - ലക്ഷ്മി കുട്ടി ദമ്പതികളുടെ മൂത്ത മകളായി ജനനം. മലയാള റേഡിയോ പ്രക്ഷേപണത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന കെ. പദ്മനാഭൻ നായരായിരുന്നു ഭർത്താവ്.[2] ചലച്ചിത്രപിന്നണിഗായിക ലതാ രാജു ഏക മകളാണ്.

ചേർത്തല ഗോപാലൻ നായർ, രാമനാട്ട് കൃഷ്ണൻ എന്നിവരുടെ കീഴിൽ എട്ടാം വയസ്സിൽത്തന്നെ ഇവർ കർണ്ണാടകസംഗീതം പഠിക്കാനാരംഭിച്ചു. പിന്നീട് ചെന്നൈ ക്യൂൻമേരീസ് കോളേജിൽ നിന്ന് സംഗീതത്തിൽ ബിരുദമെടുത്തു. കോഴിക്കോട് ആകാശവാണിയിൽ അനൗൺസറായി ജോലിയിൽ പ്രവേശിച്ചുകൊണ്ടാണ് ഔദ്യോഗികജീവിതത്തിന്റെ ആരംഭം. അതിനുശേഷം ഈ ജോലി ഉപേക്ഷിച്ച് സിനിമാരംഗത്തേക്ക് പ്രവേശിക്കുകയായിരുന്നു.[1]

1953-ൽ പുറത്തിറങ്ങിയ തിരമാല എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തെത്തി.[3] കൂടപ്പിറപ്പ് എന്ന ചിത്രത്തിനുവേണ്ടി പാടിയ തുമ്പീ തുമ്പീ വാ വാ" എന്ന ഗാനം ഇവരെ പ്രശസ്തിയിലേക്കെത്തിച്ചു. 1961-ൽ പുറത്തിറങ്ങിയ മുറപ്പെണ്ണ് എന്ന ചിത്രത്തിനുവേണ്ടിയാണ് അവസാനം പാടിയത്.[1] കെ.ജെ. യേശുദാസ് തന്റെ ആദ്യ യുഗ്മഗാനം പാടിയത് ഇവരോടൊപ്പമാണ്‌.[4]

2008 ജൂലൈ 26-ന് 79-ആം വയസ്സിൽ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു.[5]

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 <"ശാന്ത പി. നായർ അന്തരിച്ചു". മാതൃഭൂമി. ശേഖരിച്ചത് നവംബർ 27, 2008.[പ്രവർത്തിക്കാത്ത കണ്ണി]
  2. പ്രക്ഷേപണം ചെയ്യാത്ത വിധിയുടെ ശബ്ദരേഖ
  3. തേജസ് ദിനപത്രം,2008 ജൂലൈ 27 ഒന്നാം പേജ് വാർത്ത.
  4. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2007-11-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-04-25.
  5. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2008-07-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-07-27.
"https://ml.wikipedia.org/w/index.php?title=ശാന്ത_പി._നായർ&oldid=3792025" എന്ന താളിൽനിന്ന് ശേഖരിച്ചത്