പുനർജന്മം (ചലച്ചിത്രം)
| പുനർജന്മം | |
|---|---|
ചലച്ചിത്രത്തിന്റെ പോസ്റ്റർ | |
| സംവിധാനം | കെ.എസ്. സേതുമാധവൻ |
| തിരക്കഥ | തോപ്പിൽ ഭാസി |
| Story by | എ.ടി. കോവൂർ |
| നിർമ്മാണം | എം. ഒ. ജോസഫ് |
| അഭിനേതാക്കൾ | പ്രേം നസീർ ബഹദൂർ അടൂർ ഭാസി ജയഭാരതി പ്രേമ |
| ഛായാഗ്രഹണം | മെല്ലി ഇറാനി |
| ചിത്രസംയോജനം | എം. എസ്. മണി |
| സംഗീതം | ജി. ദേവരാജൻ |
നിർമ്മാണ കമ്പനി | മഞ്ഞിലാസ് |
| വിതരണം | വിമലാ റിലീസ് |
റിലീസ് തീയതി | 1972 ഓഗസ്റ്റ് 18 |
| രാജ്യം | |
| ഭാഷ | മലയാളം |
മഞ്ഞിലാസിന്റെ ബാനറിൽ എം.ഓ. ജോസഫ് നിർമിച്ച് കെ.എസ്. സേതുമാധവൻ സംവിധാനം നിർവ്വഹിച്ച ഒരു മലയാള ചലച്ചിത്രമാണ് പുനർജന്മം (1972). ഇന്ത്യൻസിനിമയിലെ ആദ്യത്തെ ഇറോട്ടിക് സൈക്കിക് ത്രില്ലർ ഈ ചിത്രമാണ്.[1] പ്രേം നസീർ, ജയഭാരതി എന്നിവർ ഈ ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചു. യുക്തിവാദിയും മനശ്ശാസ്ത്രജ്ഞനുമായ എ. ടി. കോവൂർ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച കേസ് ഹിസ്റ്ററിയാണ് ചിത്രത്തിന്റെ പ്രമേയം. വിമലാ റിലീസിംങ്ങ് കമ്പനി വിതരണം ചെയ്ത ഈ ചിത്രം 1972 ഓഗസ്റ്റ് 18-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[2]
കഥാതന്തു
[തിരുത്തുക]സുന്ദരിയും ശാലീനയുമായ ഒരു കോളേജ് വിദ്യാർത്ഥിനിയാണ് രാധ. കോളേജിൽ ലക്ചററായ അരവിന്ദനുമായി അവൾ പ്രേമത്തിലാകുന്നു. കുറച്ചുനാളുകൾക്കകം തന്നെ അവർ വിവാഹിതരാകുന്നു. എന്നാൽ, ചെറുപ്പത്തിൽ തന്നെ അമ്മയെ നഷ്ടപ്പെട്ട അരവിന്ദൻ രാധയെ തന്റെ അമ്മയെപ്പോലെ കാണാൻ ശ്രമിക്കുന്നു.. നഷ്ടപ്പെട്ട അമ്മയുടെ വാത്സല്യം ഭാര്യയിൽ നിന്നും ലഭിക്കാൻ അയാൾ ആഗ്രഹിക്കുന്നു. ഒടുവിൽ മനശ്ശാസ്ത്രജ്ഞന്റെ ഉപദേശത്താൽ അയാളുടെ മനസ്സിന്റെ താളഭംഗങ്ങൾ മാറുകയും സംതൃപ്തമായ കുടുംബജീവിതത്തിലേക്ക് മടങ്ങുകയും ചെയ്യുന്നു.
അഭിനേതാക്കൾ
[തിരുത്തുക]- പ്രേം നസീർ - അരവിന്ദൻ
- ജയഭാരതി - രാധ
- പ്രേമ
- ബഹദൂർ
- അടൂർ ഭാസി
- മുതുകുളം രാഘവൻ പിള്ള
- ശങ്കരാടി
- പറവൂർ ഭരതൻ
- മാസ്റ്റർ രഘു
- സുജാത [3]
- ഖദീജ
ഗാനങ്ങൾ
[തിരുത്തുക]- ഗാനരചന - വയലാർ രാമവർമ്മ
- സംഗീതം - ജി. ദേവരാജൻ
| ക്ര. നം. | ഗാനം | ആലാപനം |
|---|---|---|
| 1 | വെളിച്ചമസ്തമിച്ചൂ | മാധുരി |
| 2 | പ്രേമഭിക്ഷുകീ | കെ ജെ യേശുദാസ് |
| 3 | സൂര്യകാന്ത കല്പടവിൽ | പി സുശീല |
| 4 | കാമിനീ കാവ്യമോഹിനീ | കെ ജെ യേശുദാസ് |
| 5 | കാമശാസ്ത്രമെഴുതിയ | പി ജയചന്ദ്രൻ |
| 6 | കാക്കേം കാക്കേടെ കുഞ്ഞും | സി ഒ ആന്റോ |
| 7 | മദനപഞ്ചമി | മാധുരി |
| 8 | ഉണ്ണിക്കൈ വളര് വളര് | പി ലീല[4] |
പിന്നണിഗായകർ
[തിരുത്തുക]അണിയറയിൽ
[തിരുത്തുക]- സംവിധാനം - കെ.എസ്. സേതുമാധൻ
- നിർമ്മാണം - എം.ഓ. ജോസഫ്
- ബാനർ - മഞ്ഞിലാസ്
- കഥ - എ.ടി. കോവുർ
- തിരക്കഥ, സംഭാഷണം - തോപ്പിൽ ഭാസി
- ഗാനരചന - വയലാർ രാമവർമ്മ
- സംഗീതം - ജി. ദേവരാജൻ
- ഛായാഗ്രഹണം - മെല്ലി ഇറാനി
- ചിത്രസംയോജനം - എം.എസ്. മണി
- കലാസംവിധാനം - ജി. രാഘവൻ പിള്ള
- ഡിസൈൻ - എസ്.എ. നായർ[3]
അവലംബം
[തിരുത്തുക]- ↑ കെ എൻ ഷാജികുമാർ (2010 ഏപ്രിൽ 5). "മനസ്സിന്റെ കാണാപ്പുറങ്ങൾ". ജനയുഗം. Retrieved മേയ് 1, 2011.
{{cite news}}: Check date values in:|date=(help); Italic or bold markup not allowed in:|publisher=(help)CS1 maint: deprecated archival service (link) - ↑ മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് Archived 2012-09-27 at the Wayback Machine പുനർജന്മം
- 1 2 3 മലയാളചലച്ചിത്രം ഡേറ്റാബേസിൽ നിന്ന് പുനർജന്മം
- ↑ മലയളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് പുനർജന്മം
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- മലയാളം മൂവി ഡാറ്റാബേസിൽ നിന്ന് പുനർജന്മം Archived 2012-09-27 at the Wayback Machine
- പുനർജന്മം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- Pages using infobox film with nonstandard dates
- Pages using infobox film with flag icon
- CS1 maint: deprecated archival service
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- 1972-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- മറ്റ് ഭാഷകളിലേക്ക് പുനഃനിർമ്മിക്കപ്പെട്ട മലയാള ചലച്ചിത്രങ്ങൾ
- വയലാർ -ദേവരാജൻ ഗാനങ്ങൾ
- ജി. ദേവരാജൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- വയലാറിന്റെ ഗാനങ്ങൾ
- മല്ലി ഇറാനി ഛായാഗ്രഹണം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ
- എം.എസ്. മണി ചിത്രസംയോജനം നടത്തിയ മലയാളചലച്ചിത്രങ്ങൾ
- തോപ്പിൽ ഭാസി തിരക്കഥയെഴുതിയ ചലച്ചിത്രങ്ങൾ
- തോപ്പിൽഭാസി സംഭാഷണമെഴുതിയ ചലച്ചിത്രങ്ങൾ
- എ.ടി. കോവൂർ കഥയെഴുതിയ ചലച്ചിത്രങ്ങൾ
- അടൂർ ഭാസി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- നസീർ-ജയഭാരതി ജോഡി
- ബഹദൂർ അഭിനയിച്ച ചലച്ചിത്രങ്ങൾ
- ഭാസി-ബഹദൂർ ജോഡി
- എം. ഒ ജോസഫ് നിർമ്മിച്ച ചലച്ചിത്രങ്ങൾ