പ്രേമ (നടി)
ദൃശ്യരൂപം
പ്രേമ | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ചലച്ചിത്രനടി |
സജീവ കാലം | 1954-1981 |
ജീവിതപങ്കാളി(കൾ) | കെ.പി. മേനൊൻ |
അറിയപ്പെട്ട ഒരു മലയാള ചലച്ചിത്രനടിയായിരുന്നു പ്രേമ. അറുപത്, എഴുപത് കാലഘട്ടങ്ങളിൽ ഇറങ്ങിയ മലയാളചലച്ചിത്രങ്ങളിൽ ഇവർ സഹനടിയായും അമ്മയായും അഭിനയിച്ചു വന്നു. അൻപതിൽ പരം ചിത്രങ്ങളിൽ അവർ അഭിനയിച്ചു. അവാർഡ് വിന്നിങ്ങ് അഭിനേത്രി ശോഭ ഇവരുടെ പുത്രി ആയിരുന്നു.[1][2]
ജീവിതരേഖ
[തിരുത്തുക]മലയാളത്തിലെ പ്രശസ്ത എഴുത്തുകാരൻ എസ്.കെ. പൊറ്റക്കാട് പ്രേമയുടെ അമ്മാവൻ ആയിരുന്നു. കെ.പി. മേനോനെ അവർ വിവാഹം കഴിച്ചു. മകളെപ്പോലെ അമ്മയും 1984 ആത്മഹത്യ ചെയ്യുകയായിരുന്നു [3]
അഭിനയിച്ച ചിത്രങ്ങൾ
[തിരുത്തുക]- ലഹരി (1982)
- തുഷാരം (1981)
- വിശ്വരൂപം (1978)
- വെല്ലുവിളി (1978)
- പത്മതീർത്ഥം (1978)
- മധുരസ്വപ്നം (1977)
- ശഘുപുഷ്പം (1977)
- ഓർമകൾ മരിക്കുമോ (1977)
- മിനിമോൾ (1977)
- ആരാധന (1977)
- പ്രിയംവദ (1976)
- പാൽക്കടൽ (1976)
- പുഷ്പശരം (1976)
- അംബ അംബിക അംബാലിക (1976)
- അയൽക്കാരി (1976)
- സ്വപ്നദാനം (1976)
- കായംകുളം കൊച്ചുണ്ണിയുടെ മകൻ (1976)
- നാഴികക്കല്ല് (1970)
- ചിരിക്കുടുക്ക (1976)
- തുലാവർഷം (1976)
- അഭിനന്ദനം (1976)
- ചോറ്റാനിക്കര അമ്മ (1976)
- അമ്മിണി അമ്മാവൻ (1976)
- ക്രിമിനൽസ് (കയങ്ങൾ) (1975)
- പ്രവാഹം (1975)
- ചീഫ് ഗസ്റ്റ് (1975)
- ധർമക്ഷേതേ കുരുക്ഷേത്രേ (1975)
- പ്രിയമുള്ള സോഫിയ (1975)
- പ്രിയേ നിനക്കുവേണ്ടി (1975)
- മറ്റൊരു സീത (1975)
- രാഗം (1975)
- സൂര്യവംശം (1975)
- രഹസ്യരാത്രി (1974)
- അയലത്തെ സുന്ദരി (1974)
- കോളേജ് ഗേൾ (1974)
- സേതുബന്ധനം (1974)
- കാമിനി (1974)
- വീണ്ടും പ്രഭാതം (1973)
- മനുഷ്യപുത്രൻ (1973)
- കാറ്റുവിതച്ചവൻ (1973)
- പച്ചനോട്ടുകൾ (1973)
- അജ്ഞാതവാസം (1973)
- ദൃക്സാക്ഷി (1973)
- പത്മവ്യൂഹം (1973)
- പുനർജന്മം (1972)
- പണിമുടക്ക് (1972)
- തീർത്ഥയാത്ര (1972)
- ആറടിമണ്ണിന്റെ ജന്മി (1972)
- നൃത്തശാല (1972)
- മിസ്സ് മേരി (1972)
- ടാക്സി കാർ (1972)
- നാടൻ പ്രേമം (1972)
- ഓമന (1972)
- സംഭവാമി യുഗേ യുഗേ (1972)
- അനന്തശയനം (1972)
- പുത്രകാമേഷ്ടി (1972)
- പുഷ്പാഞ്ജലി (1972)
- വിവാഹസമ്മാനം 1971)
- തെറ്റ് (ചലച്ചിത്രം) (1971)
- ഇൻക്വിലാബ് സിന്ദാബാദ് (1971)
- സിന്ദൂരച്ചെപ്പ് (1971)
- മകനെ നിനക്കുവേണ്ടി (1971)
- പൂമ്പാറ്റ (1971)
- തപസ്വിനി (1971)
- അവളല്പം വൈകിപ്പോയി (1971)
- വിവാഹം സ്വർഗ്ഗത്തിൽ (1970)
- അഭയം (1970)
- ലോട്ടറി ടിക്കറ്റ് (1970)
- ആ ചിത്രശലഭം പറന്നോട്ടെ (1970)
- രക്തപുഷ്പം (1970)
- വിദ്യാർത്ഥി (1968)
- ശകുന്തള (1965)
- നായര് പിടിച്ച പുലിവാല് (1958)
- രാരിച്ചൻ എന്ന പൗരൻ (1956)
- അവരുണരുന്നു (1956)
- നീലക്കുയിൽ (1954)
അവലംബം
[തിരുത്തുക]- ↑ മലയാള മനോരമ ഓൺലൈൻ Archived 2014-03-19 at the Wayback Machine പ്രേമ
- ↑ മലയാള മനോരമ ഓൺലൈനിൽ നിന്ന് Archived 2014-03-19 at the Wayback Machine പ്രേമ
- ↑ മലയാള മനോരമ ഓൺലൈൻ Archived 2014-03-25 at the Wayback Machine പ്രേമ