രാരിച്ചൻ എന്ന പൗരൻ
രാരിച്ചൻ എന്ന പൗരൻ | |
---|---|
സംവിധാനം | പി. ഭാസ്കരൻ |
നിർമ്മാണം | ടി.കെ. പരീക്കുട്ടി |
രചന | ഉറൂബ് |
തിരക്കഥ | ഉറൂബ് |
അഭിനേതാക്കൾ | കെ.പി. ഉമ്മർ കൊച്ചപ്പൻ പി.എ. ലത്തീഫ് കുട്ട്യേടത്തി വിലാസിനി പ്രേമ ശീമതി കെ.പി.രാമൻ നായർ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ മൊയ്തീൻ ഖാൻ |
സംഗീതം | കെ. രാഘവൻ |
ഗാനരചന | പി. ഭാസ്കരൻ |
ഛായാഗ്രഹണം | ടി.ആർ. ശ്രിനിവാസലു |
റിലീസിങ് തീയതി | 10/02/1956 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1956-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് രാരിച്ചൻ എന്ന പൗരൻ. പരീക്കുട്ടിയുടെ ഉടമസ്ഥതയിലുള്ള ചന്ദ്രതാരാ പ്രൊക്ഷൻസാണ് ഈ ചിത്രം നിർമിച്ചത്. കഥയും സംഭാഷണവും ഉറൂബ് എഴുതി. പി. ഭാസ്കരൻ എഴുതിയ പാട്ടുകൾക്ക് കെ. രാഘവൻ ഈണം നൽകി. ഛായാഗ്രഹണം ബി.ജെ. റെഡിയും എഡിറ്റിംഗ് ടി.ആർ. ശ്രീനിവാസലുവും നിർവഹിച്ചു. വാഹിനി സ്റ്റുഡിയോവിൽ നിർമിച്ച് പി. ഭാസ്കരൻ സംവിധാനം നിർവഹിച്ച ഈ ചിത്രം 1956 ജനുവരി 26-ന് പ്രദർശനം തുടങ്ങി. പ്രസ്തുത ചിത്രം സെന്റ്ട്രൽ പിക്ചേഴ്സ് കോട്ടയം, തിരുവിതാംകൂർ ഭാഗത്തും ചന്ദ്രതാരാ പിക്ചേഴ്സ് കൊച്ചി, മലബാർ ഭാഗത്തും വിതരണം നടത്തി.[1]നീലക്കുയിൽ എന്ന ചിത്രത്തിന് ശേഷം ഉറൂബിന്റെയും പി.ഭാസ്കരന്റേയും മുൻകൈയിൽ ഇറങ്ങിയ സിനിമയാണിത് എങ്കിലും മുൻ ചിത്രത്തിന്റെ വിജയം ഇതിനു നേടാനായില്ല.ജന്മിത്തത്തിന്റെ ചൂഷണത്തിന് ഇരയായി വീടും കുടുംബവും നഷ്ട്ടപ്പെടുന്ന രാരിച്ചൻ ജന്മിയെ വധിച്ചു പ്രതികാരം വീട്ടുന്നു.എന്നാൽ കോടതി അയാളെ തൂക്കി കൊല്ലാൻ വിധിക്കുന്നു.അതോടെ അയാളുടെ ഭാര്യ ഭ്രാന്തിയായി മാറുന്നു.കുട്ടികൾ അനാഥരാവുന്നു.
അഭിനേതാക്കൾ
[തിരുത്തുക]കെ.പി. ഉമ്മർ, കൊച്ചപ്പൻ, പി.എ. ലത്തീഫ്, കൊടുങ്ങല്ലൂർ വിലാസിനി, പ്രേമ, ശീമതി, കെ.പി.രാമൻ നായർ, കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ, മൊയ്തീൻ ഖാൻ
പിന്നണിഗായകർ
[തിരുത്തുക]ഗായത്രി ശ്രീകൃഷ്ണൻ
കെ. രാഘവൻ
മെഹബൂബ്
പി. ലീല
ശാന്ത പി. നായർ