കെ.പി. ഉമ്മർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കെ.പി. ഉമ്മർ
K. P. Ummer
K. P. Ummer.jpg
ജനനം 1929 ഒക്ടോബർ 11(1929-10-11)
തെക്കേപ്പുറം, കോഴിക്കോട്, മലബാർ, മദ്രാസ്, ബ്രിട്ടീഷ് ഇന്ത്യ
മരണം 2001 ഒക്ടോബർ 29(2001-10-29) (പ്രായം 72)
ചെന്നൈ, തമിഴ്നാട്, ഇന്ത്യ
തൊഴിൽ ചലച്ചിത്ര അഭിനേതാവ്
ജീവിത പങ്കാളി(കൾ) ഇമ്പിച്ചമീബീ ഉമ്മർ
കുട്ടി(കൾ) റഷീദ് ഉമ്മർ, മുഹമ്മദ് അഷ്രഫ്, മറിയംബി

ഒരു മലയാളചലച്ചിത്ര അഭിനേതാവായിരുന്നു കെ.പി. ഉമ്മർ. കോഴിക്കോട് ജില്ലയിലെ തെക്കേപ്പുറം എന്ന പ്രദേശത്ത് 1929 ഒക്ടോബർ 11-ന് കെ.പി. ഉമ്മർ ജനിച്ചു. കെ.പി.എ.സി. തുടങ്ങിയ നാടക ട്രൂപ്പുകളിൽ ഒരു നടനായി അഭിനയജീവിതത്തിലേയ്ക്ക് വന്ന ഇദ്ദേഹം; 1965- ൽ എം.ടിയുടെ മുറപ്പെണ്ണിലൂടെയാണ് ചലച്ചിത്ര അഭിനയരംഗത്തേയ്ക്ക് വരുന്നത്. 1965 മുതൽ 1995 വരെയുള്ള കാലഘട്ടങ്ങളിൽ മലയാളചലച്ചിത്രങ്ങളിൽ സജീവമായിരുന്നു. ഇദ്ദേഹം നസീറിന്റെ എതിരാളിയായിട്ടായിരുന്നു കൂടുതൽ ചിത്രങ്ങളിലും അഭിനയിച്ചിരുന്നത്. 72-ആം വയസ്സിൽ വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് 2001 ഒക്ടോബർ 29-ന് ചെന്നൈയിലെ വിജയ ആശുപത്രിയിൽ വച്ച് അന്തരിച്ച ഇദ്ദേഹത്തിന്റെ മൃതദേഹം ചെന്നൈ ചൂളൈമേട്‌ ജൂമാമസ്ജിദ് കബർസ്ഥാനത്താണ് സംസ്‌കരിച്ചിട്ടുള്ളത്.[1].[2] ഇമ്പിച്ചമീബീ ഉമ്മറായിരുന്നു ഭാര്യ. മൂന്ന് മക്കളുണ്ട്. മകൻ റഷീദും ചലച്ചിത്രനടനാണ്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കെ.പി._ഉമ്മർ&oldid=2608230" എന്ന താളിൽനിന്നു ശേഖരിച്ചത്