ആട്ടക്കലാശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആട്ടക്കലാശം
സംവിധാനംശശികുമാർ
നിർമ്മാണംജോയ് തോമസ്
രചനസലീം ചേർത്തല
തിരക്കഥസലീം ചേർത്തല
സംഭാഷണംസലീം ചേർത്തല
അഭിനേതാക്കൾപ്രേം നസീർ
മോഹൻലാൽ
സുകുമാരി
ലക്ഷ്മി
ജഗതി
സംഗീതംരവീന്ദ്രൻ
ഗാനരചനപൂവച്ചൽ ഖാദർ
ഛായാഗ്രഹണംഎൻ. എ താഹ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോജൂബിലി പ്രൊഡക്ഷൻസ്
വിതരണംജൂബിലി പ്രൊഡക്ഷൻസ്
റിലീസിങ് തീയതി
  • 11 നവംബർ 1983 (1983-11-11)
രാജ്യംഭാരതം
ഭാഷമലയാളം

ശശികുമാർ സംവിധാനം ചെയ്ത് 1983-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ആട്ടക്കലാശം. സലീം ചേർത്തല ഈചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും എഴുതി.[1] ജോയ് തോമസ് നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേം നസീർ, മോഹൻലാൽ, സുകുമാരി, ലക്ഷ്മി, ജഗതി എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്[2]. പൂവച്ചൽ ഖാദർഎഴുതിയ വരികൾക്ക് രവീന്ദ്രൻ സംഗീതസംവിധാനം നിർവഹിച്ചു.[3]

കഥാസാരം[തിരുത്തുക]

സംശയം ഒരു കുടുംബത്തിൽ വരുത്തിവയ്ക്കുന്ന പ്രശ്നങ്ങൾ ആണ് ഈ ചിത്രത്തിന്റെ പ്രമേയം. കൃത്യമായി കാണാതെ, അറിയാതെ, എടുത്തുചാടി തീരുമാനങ്ങൾ എടുത്ത ഒരു പോലീസ് ഓഫീസർ ഭാര്യയെ തെറ്റിദ്ധരിക്കുന്നതും അദ്ദേഹത്തിൻറെ കുടുംബം തകരുന്നതുമാണ് ചുരുക്കം. ഐ.പി.എസ്. ഓഫീസറായ ബാലചന്ദ്രനും (പ്രേം നസീർ) അദ്ദേഹത്തിൻറ ഭാര്യ ഇന്ദുവും (ലക്ഷ്മി) മക്കളും സന്തോഷത്തോടെ ജീവിക്കുന്നു. അനുജൻ ബാബു (മോഹൻലാൽ) എം.ബി.ബി.എസ് പാസായി ഉപരിപഠനത്തിനു പോകാൻ ശ്രമിക്കുന്നു. ഇതിനിടയിൽ കൂട്ടുകാർ നിർബന്ധിച്ച് മദ്യപിച്ച ബാബു വീട്ടിൽ ചേച്ചിയെ കയറിപ്പിടിക്കുന്നു. ഇന്ദുവിന്റെ അടി കിട്ടി തന്റെ റൂമിലേക്ക് പോകുന്നത് കണ്ട് വന്ന ബാലൻ രണ്ട് പേരേയും വെറുക്കുന്നു. അവർ തമ്മിൽ അകലുന്നു. ഇത് അമ്മാവൻ മാധവക്കുറുപ്പും ഭാര്യയും മകളും (അനുരാധ) മുതലാക്കാൻ ശ്രമിക്കുന്നു. നാടുവിട്ടുപോയ ബാബു കടപ്പുറത്ത് ജീവിതം ആരംഭിക്കുന്നതിലൂടെ കഥ വികസിക്കുന്നു.

അഭിനേതാക്കൾ[4][5][തിരുത്തുക]

ക്ര.നം. താരം വേഷം
1 പ്രേം നസീർ ബാലചന്ദ്രൻ
2 മോഹൻ ലാൽ ബാബു
3 ലക്ഷ്മി ഇന്ദു
4 സുകുമാരി അമ്മായി (മന്ദാകിനി)
5 ജഗതി ശ്രീകുമാർ ജോസുട്ടി
6 മണവാളൻ ജോസഫ് മാങ്ങാണ്ടിക്കൽ മാധവക്കുറുപ്പ് ( അമ്മാവൻ)
7 വി.ഡി. രാജപ്പൻ വി ഡി രാജപ്പൻ
8 കൊച്ചിൻ ഹനീഫ കുട്ടപ്പൻ
9 അച്ചൻ‌കുഞ്ഞ് കുമാരൻ
10 അനുരാധ ഉഷ
11 ചിത്ര മേരിക്കുട്ടി
12 എം.ജി. സോമൻ വിജയൻ
13 കുഞ്ചൻ വറീത് (മുക്കുവൻ)
14 മീന (നടി) മേരിക്കുട്ടിയുടെ അമ്മ
15 ടി.ജി. രവി റപ്പായി
16 രവീന്ദ്രൻ
17 ശാന്തകുമാരി നാണീ
18 സിൽക്ക് സ്മിത നർത്തകി
19 നെല്ലിക്കോട് ഭാസ്കരൻ ബാപ്പുക്ക

ഗാനങ്ങൾ[6][തിരുത്തുക]

ഗാനങ്ങൾ :പൂവച്ചൽ ഖാദർ
ഈണം :രവീന്ദ്രൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 "മലരും കിളിയും ഒരു കുടുംബം" കെ.ജെ. യേശുദാസ് സാവിത്രി
2 "നാണമാവുന്നോ മേനി നോവുന്നോ" കെ.ജെ. യേശുദാസ്, വാണി ജയറാം മദ്ധ്യമാവതി
3 "ഞാൻ രജനി താൻ കുസുമം" എസ്. ജാനകി
4 "തേങ്ങും ഹൃദയം" കെ.ജെ. യേശുദാസ് മദ്ധ്യമാവതി

അവലംബം[തിരുത്തുക]

  1. "ആട്ടക്കലാശം(1983)". spicyonion.com. ശേഖരിച്ചത് 2014-10-19.
  2. "ആട്ടക്കലാശം(1983)". www.malayalachalachithram.com. ശേഖരിച്ചത് 2014-10-19.
  3. "ആട്ടക്കലാശം(1983)". malayalasangeetham.info. മൂലതാളിൽ നിന്നും 19 October 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-10-19.
  4. "ആട്ടക്കലാശം(1983)". www.m3db.com. ശേഖരിച്ചത് 2019-04-19. {{cite web}}: Cite has empty unknown parameter: |1= (help)
  5. "ആട്ടക്കലാശം(1983)". www.imdb.com. ശേഖരിച്ചത് 2019-04-19. {{cite web}}: Cite has empty unknown parameter: |1= (help)
  6. "ആട്ടക്കലാശം(1983)". malayalasangeetham.info. മൂലതാളിൽ നിന്നും 19 ഒക്ടോബർ 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 മാർച്ച് 2019.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആട്ടക്കലാശം&oldid=3624156" എന്ന താളിൽനിന്ന് ശേഖരിച്ചത്