വാണി ജയറാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാണി ജയറാം
ജനനം (1950-11-30) 30 നവംബർ 1950 (വയസ്സ് 67)
തൊഴിലു(കൾ) പിന്നണിഗായിക
ഉപകരണം Vocals
സജീവമായ കാലയളവ് 1971-current
വെബ്സൈറ്റ് Official website

ഇന്ത്യയിലെ പ്രശസ്ത ചലച്ചിത്രപിന്നണിഗായികയാണ്‌ വാണി ജയറാം. (തമിഴ്: வாணி ஜெயராம்). തമിഴ്, തെലുഗു, കന്നട, മലയാളം, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലായി നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഏറ്റവും നല്ല ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ നേടി. കുമാർഗന്ധർവ്വയുടെ പക്കൽ ഹിന്ദുസ്ഥാനി ശാസ്ത്രീയസംഗീതം അഭ്യസിച്ചു. ഗന്ധർവ്വയുമൊത്ത് 'രുണാനുബന്ധാച്യാ" എന്ന മറാത്തി യുഗ്മ ഗാനം ആലപിച്ചു

ജീവിതരേഖ[തിരുത്തുക]

തമിഴ്നാട്ടിലെ വെല്ലൂരിൽ ജനിച്ചു.സംഗീതജ്ഞയായ അമ്മയിൽ നിന്നാണ് വാണി ജയറാം സംഗീതം പഠിച്ചത്. എട്ടാം വയസ്സിൽ ആകാശവാണി മദ്രാസ് സ്റ്റേഷനിൽ പാടിത്തുടങ്ങി. കടലൂർ ശ്രീനിവാസ അയ്യങ്കാർ, ടി.ആർ. ബാലസുബ്രഹ്മണ്യൻ, ആർ.എസ്. മണി എന്നിവരാണ് കർണാടക സംഗീതത്തിലെ ഗുരുക്കന്മാർ. ഹിന്ദുസ്ഥാനി സംഗീതം പഠിപ്പിച്ചത് ഉസ്താദ് അബ്ദുൽ റഹ്മാൻ ഖാനാണ്.

1971-ൽ വസന്ത് ദേശായിയുടെ സംഗീതത്തിൽ 'ഗുഡ്ഡി' എന്ന ചിത്രത്തിലെ 'ബോലേ രേ പപ്പി' എന്ന ഗാനത്തിലൂടെ പ്രശസ്തയായി. ഗുഡ്ഡിയിലെ ഗാനത്തിനു അഞ്ച് അവാർഡുകൾ നേടി. ചിത്രഗുപ്ത്, നൗഷാദ് തുടങ്ങിയ പ്രഗല്ഭരുടെ ഗാനങ്ങൾ പാടിയ അവർ ആശാ ഭോസ്‌ലെക്കൊപ്പം 'പക്കീസ' എന്ന ചിത്രത്തിൽ ഡ്യുയറ്റ് പാടി. മദൻ മോഹൻ, ഒ.പി. നയ്യാർ, ആർ.ഡി ബർമൻ, കല്യാൺജി ആനന്ദ്ജി, ലക്ഷ്മികാന്ത് പ്യാരേലാൽ, ജയ്‌ദേവ് തുടങ്ങിയവരുടെ സംഗീതത്തിനും ശബ്ദം നല്കി. മുഹമ്മദ് റഫി, മുകേഷ്, മന്നാഡേ എന്നിവരോടൊപ്പം പാടിയ അവർ 1974-ൽ ചെന്നൈയിലേക്ക് തന്റെ താമസം മാറ്റിയതിനുശേഷമാണ് ദക്ഷിണേന്ത്യൻ ഭാഷാചിത്രങ്ങളിലും സജീവമായത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളിൽ പാടിയ അവർ എം.എസ്. വിശ്വനാഥൻ, എം.ബി. ശ്രീനിവാസൻ, കെ.എ. മഹാദേവൻ, എം.കെ. അർജുനൻ, ജെറി അമൽദേവ്, സലിൽ ചൗധരി, ഇളയരാജ, എ.ആർ. റഹ്മാൻ എന്നിവരുടെയൊക്കെ പാട്ടുകൾക്ക് ശബ്ദം നല്കി.[1]

'സ്വപ്നം' എന്ന ചിത്രത്തിലൂടെ സലിൽ ചൗധരിയാണ് വാണി ജയറാമിനെ മലയാളത്തിലേക്ക് കൊണ്ടുവരുന്നത്.

ആൽബങ്ങൾ[തിരുത്തുക]

പുരസ്കാരം[തിരുത്തുക]

  • 1975 -ഏറ്റവും നല്ല ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം - "ഏഴു സ്വരങ്ങൾ" (അപൂർവ്വരാഗങ്ങൾ)
  • 1980 -ഏറ്റവും നല്ല ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം - ശങ്കരാഭരണം
  • 1991 -ഏറ്റവും നല്ല ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം - സ്വാതികിരണം

മികച്ച ഗാനങ്ങൾ[തിരുത്തുക]

വാണി ജയറാമിന്റെ മികച്ച ഗാനങ്ങൾ [2]

ഗാനം സിനിമ വർഷം
സൗരയൂഥത്തിൽ സ്വപ്നം 1973
പദ്‌മതീർത്ഥക്കരയിൽ ബാബുമോൻ 1975
നാടൻപാട്ടിലെ മൈനാ രാഗം 1975
എന്റെ കയ്യിൽ പൂത്തിരി സമ്മാനം 1975
തേടിത്തേടി സിന്ധു 1975
തിരുവോണപ്പുലരിതൻ തിരുവോണം 1975
ധുംതന തോമാശ്ലീഹാ 1975
ആഷാഢമാസം ആത്മാവിൽ മോഹം യുദ്ധഭൂമി 1976
സീമന്ത രേഖയിൽ ചന്ദനം ചാർത്തി ആശീർവ്വാദം 1976
സപ്തസ്വരങ്ങളാടും ശംഖുപുഷ്പം 1977
നാദാപുരം പള്ളിയിലെ തച്ചോളി അമ്പു 1978

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/kozhikode/news/1846863-local_news-kozhikode.html
  2. മലയാളസംഗീതം ഇൻഫോ

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വാണി_ജയറാം&oldid=2402284" എന്ന താളിൽനിന്നു ശേഖരിച്ചത്