ആശാ ഭോസ്‌ലേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആശാ ഭോസ്‌ലേ
Asha Bhosle - still 47160 crop.jpg
രാജ്യംഇന്ത്യ
സംഗീത വിഭാഗംപിന്നണിഗാനം,ഭാരതീയ ശാസ്ത്രീയസംഗീതം

ഇന്ത്യയിലെ പ്രശസ്ത ചലച്ചിത്രപിന്നണിഗായികയായ ലതാ മങ്കേഷ്‌കരുടെ ഇളയ സഹോദരിയും ഗായികയുമാണ്‌ ആശാ ഭോസ്ലെ. 1933 സെപ്റ്റംബർ 8-ന് ജനിച്ചു. 1943-ല് ആണ് ആശാ ആദ്യമായി തൻറെ ഗാനം റെക്കോർഡ് ചെയ്തത്‌. എസ്.ഡി. ബർമ്മൻ, നൌഷാദ്, ഒ.പി.അയ്യർ, എ.ആർ. റഹ്‌മാൻ തുടങ്ങി വിവിധ സംഗീതസം‌വിധായകരുടെ ഈണങ്ങൾക്ക്‌ ആശ പാടിയിട്ടുണ്ട്‌. ഉദ്ദേശം 12,000 പാട്ടുകൾ ആശ പാടിയിട്ടുണ്ട്‌[അവലംബം ആവശ്യമാണ്]. 1968-ൽ ഫിലിംഫെയർ അവാർഡുകളിലൊന്ന്‌ ലഭിച്ചത്‌ ആശയ്ക്കാണ്. 1997-ല് എം.ടി.വി.അവാർഡ് ലഭിച്ചു. 1998-ല് പ്ലാനറ്റ് ഹോളിവുഡ് ഹാൾ ഓഫ് ഫെയ്മിലേക്ക്‌ ആശയെ പ്രവേശിപ്പിച്ചു.

ജീവിതരേഖ[തിരുത്തുക]

മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്കറുടെ മകളായി 1933 -ൽഇൻഡോറിൽ ഒരു കൊങ്കണി കുടുംബത്തിൽ ലത ജനിച്ചു. അമ്മ ശുദ്ധമാതി. ലതാ മങ്കേഷ്കർ,ഹൃദ്യനാഥ് മങ്കേഷ്കർ, ഉഷാ മങ്കേഷ്കർ, മീനാ മങ്കേഷ്കർ എന്നിവരാണ്‌ സഹോദരങ്ങൾ. കുടുംബത്തിന്റെ എതിർപ്പുകളെ അവഗണിച്ച് 16 ആം വയസ്സിൽ 31 വയസ്സുള്ള ഗൺപത്റാവു ഭോസ്‌ലെയെ വിവാഹം കഴിച്ചു.

'മാഝാ ബാൽ' എന്ന ചലച്ചിത്രത്തിൽ ചലാ ചലാ നവ് ബാലാ എന്ന ഗാനം പാടി ചലച്ചിത്രമേഖലയിൽ തുടക്കം കുറിച്ചു. ഇന്ത്യൻ ചലച്ചിത്രമേഖലയ്ക്ക് നല്കിയ സംഭാവനകളെ മാനിച്ച് ഇവർക്ക് 2000-ലെ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചു."https://ml.wikipedia.org/w/index.php?title=ആശാ_ഭോസ്‌ലേ&oldid=2402271" എന്ന താളിൽനിന്നു ശേഖരിച്ചത്