അഞ്ജലി മറാത്തെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഞ്ജലി മറാത്തെ
രാജ്യം ഇന്ത്യ
സംഗീത വിഭാഗം പിന്നണിഗായിക, ഹിന്ദി ഗീതങ്ങൾ, മറാത്തി ഗീതങ്ങൾ

ഒരു മറാത്തി ചലച്ചിത്രപിന്നണിഗായികയും ഹിന്ദുസ്ഥാനി സംഗീതജ്ഞയുമാണ് അഞ്ജലി മറാത്തെ എന്ന അഞ്ജലി കുൽക്കർണി (ജനനം: 1980). ദോഹി എന്ന മറാത്തി ചിത്രത്തിലെ ഗാനാലാപനത്തിന് മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയിട്ടുണ്ട്.[1]

ജീവിതരേഖ[തിരുത്തുക]

1980ൽ ജനിച്ചു. അമ്മ അനുരാധ മറാത്തെയിൽ നിന്നും ശാസ്ത്രീയസംഗീതം അഭ്യസിച്ചു. മനശ്ശാസ്ത്രബിരുദധാരിയാണ്.[2] നിരവധി ഹിന്ദി ഗാനങ്ങൾ സ്റ്റേജ് ഷോകളിൽ അവതരിപ്പിച്ചു. 1995ൽ പതിനാറാം വയസിൽ, മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്കാരം ദോഖി എന്ന മറാത്തി ചിത്രത്തിലെ ഗാനത്തിന് ലഭിച്ചു. ഓൾ ഇന്ത്യ റേഡിയോ പൂണെയിൽ കുട്ടികൾക്കുള്ള പരിപാടിയായ ബാലോദ്യാനിൽ പാട്ടുകൾ പാടിയിട്ടുണ്ട്. കുട്ടികൾക്കുള്ള ചിമംഗനി എന്ന പരിപാടിയിലും അഞ്ജലി പാടിയിട്ടുണ്ട്. പ്രമുഖ മറാത്തി സംഗീതസംവിധായകനായ സലിൽ കുൽക്കർണിയെ വിവാഹം ചെയ്തു.

സിനിമകൾ[തിരുത്തുക]

  • ചൗക്കത്ത് രാജ(മറാത്തി)
  • സായിബാബ(മറാത്തി)
  • ദോഖി

സീരിയലുകൾ[തിരുത്തുക]

  • ഝുത്തേ സച്ചേ ഗുഡ്ഡേ ബച്ചേ(ഹിന്ദി)
  • ഓലക് സംഗന(മറാത്തി)

പുരസ്കാരങ്ങൾ[തിരുത്തുക]

  • മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്കാരം(1995)

അവലംബം[തിരുത്തുക]

  1. മികച്ച പിന്നണി ഗായിക നാല്പത്തി മൂന്നാമത് ദേശീയ ചലച്ചിത്ര പുരസ്കാരം. ശേഖരിച്ച തീയതി 01.03.2018
  2. "In the genes". The Indian Express. 20 April 2005. Retrieved 1 June 2011.
"https://ml.wikipedia.org/w/index.php?title=അഞ്ജലി_മറാത്തെ&oldid=2723195" എന്ന താളിൽനിന്നു ശേഖരിച്ചത്