Jump to content

റെസ്വാന ചൗധരി ബന്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rezwana Choudhury Bannya എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Rezwana Choudhury Bannya
রেজওয়ানা চৌধুরী বন্যা
Bannya performing in New Jersey, United States (June 2017)
Bannya performing in New Jersey, United States (June 2017)
പശ്ചാത്തല വിവരങ്ങൾ
ജനനം13 January[1]
Rangpur, Bangladesh [1]
വിഭാഗങ്ങൾRabindra Sangeet
തൊഴിൽ(കൾ)singer, associate professor[2]
ഉപകരണ(ങ്ങൾ)Vocal, harmonium, esraj
വെബ്സൈറ്റ്www.rezwanabannya.com

റെസ്വാന ചൗധരി ബന്യ ഒരു ബംഗ്ലാദേശി ഗായികയാണ്. രബീന്ദ്ര സംഗീത ആലാപനത്തിൽ പ്രസിദ്ധയാണ് അവർ. ബംഗ്ലാദേശിലെ പരമോന്നത സിവിലിയൻ അവാർഡായ സ്വാതന്ത്ര്യദിന അവാർഡ് (2016) ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്.

ആദ്യകാലജീവിതം

[തിരുത്തുക]

മസ്ഹറുദ്ദീൻ ഖാൻ, ഇസ്മത് അറ ഖാൻ എന്നിവരുടെ മകളായി ബംഗ്ലാദേശിലെ രംഗ്പൂരിലാണ് റെസ്വാന ജനിച്ചത്. [3]ആദ്യകാല ആലാപന പാഠങ്ങൾ അമ്മാവൻ അബ്ദുൽ അലിയുടെ പക്കൽ നിന്നും ലഭിച്ചു. പിന്നീട് ചായനൗട്ടിലെ സഞ്ജിദ ഖാത്തൂണിന്റെയും അതികുൽ ഇസ്ലാമിന്റെയും കീഴിൽ ധാക്കയിലെ ബൾബുൾ അക്കാദമി ഓഫ് ഫൈൻ ആർട്സിൽ (ബാഫ) തുടർന്നു. സംഗീതത്തിലും ആലാപനത്തിലും പഠനം തുടരുന്നതിനിടെ, സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം യൂണിവേഴ്സിറ്റിയിലെ ഇക്കണോമിക്സ് പ്രോഗ്രാമിലും ചേർന്നു. സംഗീതമാണ് തന്റെ വഴി എന്ന് തിരിച്ചറിഞ്ഞ അവർ, ടാഗോർ തന്നെ സ്ഥാപിച്ച സർവകലാശാലയായ ശാന്തിനികേതനിലെ സംഗിത് ഭവനത്തിൽ പഠിക്കാൻ ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിൽ (ഐസിസിആർ) സ്കോളർഷിപ്പ് ലഭിച്ചു. കനിക ബന്ദോപാധ്യായ, നിലീമ സെൻ, സൈലജരഞ്ജൻ മജുംദാർ, ശാന്തിദേവ് ഘോഷ്, ഗോര സർബാധികാരി, മഞ്ജു ബന്ദിയോപാധ്യായ, അസേഷ് ബന്ദിയോപാധ്യായ തുടങ്ങിയ കലാകാരന്മാരിൽ നിന്ന് അവർ പാഠങ്ങൾ പഠിച്ചു.

അവലംബം

[തിരുത്തുക]
  1. 1.0 1.1 "My Life". Rezwana Choudhury Bannya's official website. Archived from the original on 2020-01-03. Retrieved 29 July 2017.
  2. The University of Dhaka, Department of Music Archived 2015-06-03 at the Wayback Machine.
  3. সংগীত শিল্পী রেজওয়ানা চৌধুরী বন্যার মায়ের মৃত্যু. bdnews24.com (in Bengali). 31 March 2016. Archived from the original on 2019-11-28. Retrieved 3 May 2016.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=റെസ്വാന_ചൗധരി_ബന്യ&oldid=4100949" എന്ന താളിൽനിന്ന് ശേഖരിച്ചത്