അരുണ ഇറാനി
അരുണ ഇറാനി | |
---|---|
![]() | |
ജനനം | [1] | ഓഗസ്റ്റ് 18, 1946 വയസ്സ്)
ബോളിവുഡ് ചലച്ചിത്ര മേഖലയിലെ ഒരു നടിയും നർത്തകിയുമാണ് അരുണ ഇറാനി (ഹിന്ദി: अरुणा ईरानी, ഉർദു: اَرُنا ایرانی). ഏകദേശം 300 ലധികം ചിത്രങ്ങളിൽ അരുണ അഭിനയിച്ചിട്ടുണ്ട്.
അഭിനയ ജീവിതം
[തിരുത്തുക]അരുണ ജനിച്ചത് 1946 ലാണ്. 1961 ലാണ് അരുണ ആദ്യമായി ഒരു സിനിമയിൽ അഭിനയിക്കുന്നത്. തന്റെ ഒൻപതാമത്തെ വയസ്സിൽ വൈജയന്തിമാലയുടെ ബാല വേഷം ആണ് അഭിനയിച്ചത്. പിന്നീട്, 1971 വരെ പല ചെറീയ വേഷങ്ങളിലും അഭിനയിച്ചു. 1972 ലാണ് ഒരു നായിക വേഷത്തിൽ അഭിനയിച്ചത്. വളരെ ശക്തമായ കഥാപാത്രങ്ങളെ ചിത്രങ്ങളിൽ അഭിനയിക്കുന്നതിന് അരുണ വളരെ ശ്രദ്ധേയയായിരുന്നു.
പക്ഷേ, ഒരു മികച്ച നായിക വേഷത്തിൽ അഭിനയിക്കൻ അരുണക്ക് ഒരിക്കലും ആ സമയത്ത് സാധിച്ചില്ല. 1972 മുതൽ പ്രധാനമായും സഹ നടി കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. 1984 ൽ തന്റെ ആദ്യത്തെ ഫിലിംഫെയർ പുരസ്കാരം ലഭിച്ചു. 1980 കൾ മുതൽ അമ്മ കഥാപാത്രങ്ങൾ അവതരിപ്പിച്ചു തുടങ്ങി. 1992 ൽ ബേട്ട എന്ന ചിത്രത്തിലെ വേഷം വളരെ ശ്രദ്ധേയമായ ഒന്നായിരുന്നു. ഹിന്ദി കൂടാതെ ഗുജറാത്തി ചിത്രങ്ങളിലും അരുണ തന്റെ ശക്തമായ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]