പ്രാൺ
പ്രാൺ | |
---|---|
ജനനം | പ്രാൺ കൃഷ്ൻ സികന്ദ് ഫെബ്രുവരി 12, 1920 ഡൽഹി |
മരണം | മുംബൈ, 12 ജൂലൈ 2013 |
മറ്റ് പേരുകൾ | പ്രാൺ സാഹബ് |
തൊഴിൽ | ചലച്ചിത്ര അഭിനേതാവ് |
സജീവ കാലം | 1940-2007 |
ജീവിതപങ്കാളി(കൾ) | ശുക്ല സിക്കന്ദ് (1945-present) |
കുട്ടികൾ | അരവിന്ദ് സിക്കന്ദ് സുനിൽ സിക്കന്ദ് പിങ്കി സിക്കന്ദ് |
വെബ്സൈറ്റ് | http://www.pransikand.com |
ബോളിവുഡിലെ മികച്ച അഭിനേതാക്കളിലൊരാളാണ് പ്രാൺ കൃഷൻ സിക്കന്ദ് എന്ന പ്രാൺ (ജനനം : 12 ഫെബ്രുവരി 1920 - 12 ജൂലൈ 2013). വില്ലൻ വേഷങ്ങളിലാണ് പ്രാൺ ഏറെയും തിളങ്ങിയത്. 2012-ലെ ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ചിട്ടുണ്ട്. 350-ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള പ്രാണിനെ പത്മഭൂഷൺ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.
ജീവിതരേഖ
[തിരുത്തുക]1920-ൽ അവിഭക്ത ഇന്ത്യയിലെ പഞ്ചാബിൽ ജനിച്ചു. എഴുത്തുകാരനായ വാലി മുഹമ്മദ് വാലിയാണ് പ്രാണിനെ ചലച്ചിത്ര ലോകത്തെത്തിക്കുന്നത്. ദൽസുഖ് പഞ്ചോലിയുടെ പഞ്ചാബി ചിത്രമായ യാംല ജാഠിലെ വില്ലൻ വേഷമണിഞ്ഞായിരുന്നു പ്രാണിന്റെ അരങ്ങേറ്റം. പഞ്ചോലിയുടെ ഖൻദാനിലൂടെ റൊമാന്റിക് നായകന്റെ വേഷത്തിൽ ഹിന്ദി സിനിമയിലേയ്ക്കും ചുവടുവച്ചു. നിരവധി സിനിമികളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത പ്രാൺ വിഭജനത്തോടെ ലാഹോർ വിട്ട് ബോംബെയിലെത്തി. അവസരങ്ങൾക്കുവേണ്ടി പ്രാണിന് ദീർഘനാൾ കാത്തിരിക്കേണ്ടി വന്നു. ഒടുവിൽ സിദ്ധി എന്ന ഹിന്ദി സിനിമയിലെ വില്ലൻ വേഷത്തോടെ ശ്രദ്ധേയനായി. സിദ്ധിക്ക് പുറമെ ബഡി ബെഹൻ എന്ന ചിത്രത്തിലെ വില്ലൻ വേഷവും പ്രാൺ ശ്രദ്ധേയനാക്കി. അമ്പതുകളിലും അറുപതുകളിലും ദിലീപ് കുമാറിന്റെയും ദേവ് ആനന്ദിന്റെയും രാജ് കപൂറിന്റെയും ചിത്രങ്ങളിലെ സ്ഥിരം വില്ലനാരുന്നു പ്രാൺ.[1]
ബോംബെ ഡൈനാമോസ് എന്ന പേരിൽ സ്വന്തം ഫുട്ബോൾ ക്ലബ്ബും നടത്തി.[2] 1997-ൽ മൃത്യുദത്ത എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.[3]
വാർദ്ധക്യസഹജമാ അസുഖങ്ങൾ കാരണം മുംബൈയിലെ ലീലാവതി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന പ്രാൺ 12 ജൂലൈ 2013 ന് അന്തരിച്ചു.[4]
പ്രശസ്തമായ ചിത്രങ്ങൾ
[തിരുത്തുക]- ഡോൺ
- മധുമതി
- സിദ്ധി
- രാം ഔർ ശ്യം
- ഉപ്കാർ
- ആൻസു ബൻ ഗയേ ഫൂൽ
- ബെ ഇമാം
- ജിസ് ദേഷ് മേൻ ഗംഗാ ബെഹ്തി ഹായി
- ഷഹീദ്,
- സഞ്ജീർ
- ഹാഫ് ടിക്കറ്റ്
- ബഡി ബെഹൻ
- അമർ ദീപ് (1958)
- ജബ് പ്യാർ കിസി സെ ഹോത്താ ഹൈ(1961)
- ചോരി ചോരി, ജഗ്തേ രഹോ
- ജിസ് ദേശ് മേ ഗംഗ ബഹ്തി ഹൈ
- ജോണി മേരാ നാം
- ഗുഡ്ഡി
- നയാ സമാന
- പരിചയ്
- ബോബി
- അമർ അക്ബർ ആന്റണി
- ദേശ് പർദേശ്
- ദോസ്താനാ
- കർസ്
- നസീബ്
- ആന്ധാ കാനൂൻ
- രാജ് തിലക്
- ദോസ്തി ദുശ്മനി
- ഹോസ രാഗ
- ഇസി കാ നാം സിന്ദഗി
- 1942: എ ലവ് സ്റ്റോറി
- തേരേ മേരേ സപ്നേ
- മൃത്യുദത്ത
ആത്മകഥ
[തിരുത്തുക]- 'ആൻഡ് പ്രാൺ'
പുരസ്കാരങ്ങൾ
[തിരുത്തുക]- ദാദാസാഹിബ് ഫാൽക്കെ അവാർഡ്
- പത്മഭൂഷൻ
- മികച്ച സഹനടനുള്ള ഫിലിംഫെയർ അവാർഡ് നാലു തവണ
- ബോംബെ ഫിലിം ജേണലിസ്റ്റ് അസോസിയേഷന്റെ അവാർഡ് മൂന്ന് തവണ
അവലംബം
[തിരുത്തുക]- ↑ "ദാദാസാഹിബ് ഫാൽക്കെ അവാർഡ് പ്രാണിന്". മാതൃഭൂമി. 2013 ഏപ്രിൽ 12. Archived from the original on 2013-04-13. Retrieved 2013 ഏപ്രിൽ 12.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2013-04-12.
- ↑ http://www.deshabhimani.com/newscontent.php?id=286070
- ↑ ഹിന്ദി ചലച്ചിത്രനടൻ പ്രാൺ അന്തരിച്ചു
പുറം കണ്ണികൾ
[തിരുത്തുക]- PRAN - The legend of Hindi Cinema - Official Website
- Pran receive Dadasaheb Phalke honour Archived 2011-07-21 at the Wayback Machine.
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Pran
- Interview with Pran Kishen Sikand at Rediff.com
- 92 Facts You Didn't Know About Pran