കാശിനാധുണി വിശ്വനാഥ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കെ. വിശ്വനാഥ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കെ. വിശ്വനാഥ്
Kasinadhuni Viswanath
Kasinathuni Viswanath.jpg
തദ്ദേശീയ പേര്కాశీనాధుని విశ్వనాధ్
ജനനംകാശിനാധുണി വിശ്വനാഥ്
(1930-02-19) 19 ഫെബ്രുവരി 1930 (പ്രായം 89 വയസ്സ്)
മദ്രാസ് സംസ്ഥാനം (now ആന്ധ്രാപ്രദേശ്‌), ഇന്ത്യ
ഭവനംഹൈദരാബാദ്, ഇന്ത്യ
തൊഴിൽചലച്ചിത്ര സംവിധായകൻ
സജീവം1957–present
പുരസ്കാര(ങ്ങൾ)പത്മശ്രീ (1992)
ദാദാസാഹിബ്‌ ഫാൽക്കെ പുരസ്കാരം (2017)

ഫാൽക്കെ അവാർഡ് ജേതാവായ[1][2] ഇന്ത്യൻ ചലച്ചിത്രകാരനാണ് കാശിനാധുണി വിശ്വനാഥ് എന്ന കെ. വിശ്വനാഥ് (19 ഫിബ്രുവരി 1930-). തെലുങ്ക്, തമിഴ്, ഹിന്ദി സിനിമാ-ടെലിവിഷൻ ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്‌ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വിശ്വനാഥ് സമാന്തര സിനിമയെ വാണിജ്യ സിനിമയുമായി ബന്ധിപ്പിക്കുന്നതിൽ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധനേടിയിട്ടുണ്ട്. അഞ്ച് തവണ ദേശീയ ചലച്ചിത്രപുരസ്കാരവും ആറുതവണ നന്ദി പുരസ്കാരവും ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്. 1992 ൽ ഭാരത സർക്കാർ അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു. ഭാരത സർക്കാർ നൽകുന്ന ഏറ്റവും ഉയർന്ന ചലച്ചിത്ര ബഹുമതിയായ ദാദാസാഹിബ്‌ ഫാൽക്കെ പുരസ്കാരം ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയെ മാനിച്ചുകൊണ്ട് 2016 ൽ കെ. വിശ്വനാഥിന് ലഭിച്ചു.[3]

തെലുഗു ചലചിത്ര വ്യവസായത്തിലെ എക്കാലത്തേയും മികച്ച ചിത്രമായ ശങ്കരാഭരണം ആണ് വിശ്വനാഥിൻറെ ഏറ്റവും ശ്രദ്ധേയമായ സിനിമ.[4] ചിത്രത്തിന്റെ വൻ വിജയത്തെത്തുടർന്ന് അതേ പേരിൽ തന്നെ ചിത്രം തമിഴിലും മലയാളത്തിലും മൊഴി മാറ്റി പ്രദർശനത്തിനെത്തി. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചലച്ചിത്രത്തിന് 1980 ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള സ്വർണ്ണകമലം ലഭിക്കുകയുണ്ടായി.

ആദ്യകാല ജീവിതം[തിരുത്തുക]

ചലച്ചിത്രരംഗം[തിരുത്തുക]

തെലുങ്ക്[തിരുത്തുക]

തമിഴ്[തിരുത്തുക]

ഹിന്ദി[തിരുത്തുക]

ടെലിവിഷൻ രംഗം[തിരുത്തുക]

ബഹുമതികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാശിനാധുണി_വിശ്വനാഥ്&oldid=3090202" എന്ന താളിൽനിന്ന് ശേഖരിച്ചത്