ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം

| ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം | |
| ഇനം | ഇന്ത്യൻ ചലച്ചിത്രം |
| തുടങ്ങിയ വർഷം | 1969 |
| ആദ്യപുരസ്കാരം | 1969 |
| അവസാനപുരസ്കാരം | 2023 |
| പുരസ്കാരം നല്കുന്നത് | ഭാരത സർക്കാർ |
| സ്വഭാവം | ആജീവനാന്ത പുരസ്കാരം |
| ആദ്യവിജയി | ദേവികാ റാണി 1969 |
| അവസാനവിജയി | മോഹൻലാൽ 2023 |
ഇന്ത്യൻ ചലച്ചിത്രരംഗത്ത് നൽകിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് ഭാരത സർക്കാർ സമ്മാനിക്കുന്ന പുരസ്കാരമാണ് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം. ഇന്ത്യൻ ചലച്ചിത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന[1] ദാദാസാഹിബ് ഫാൽക്കെയുടെ 100-ആം ജന്മവാർഷികമായ[2] 1969 മുതൽക്കാണ്[3] ഈ പുരസ്കാരം നല്കിത്തുടങ്ങിയത്.
ദാദാസാഹിബ് ഫാൽക്കെ
[തിരുത്തുക]
ചലച്ചിത്രനിർമ്മാതാവ്, സംവിധായകൻ, തിരക്കഥാകൃത്ത് തുടങ്ങിയ മേഖലകളിൽ പ്രശസ്തനായ ദാദസാഹിബ് ഫാൽക്കെ എന്ന ധുന്ദിരാജ് ഗോവിന്ദ് ഫാൽക്കെ(മറാത്തി: दादासाहेब फाळके) ഭാരതീയ ചലച്ചിത്രത്തിന്റെ പിതാവായി ഗണിക്കപ്പെടുന്ന ചലച്ചിത്രപ്രതിഭയാണ്[4] (30 ഏപ്രിൽ 1870 - 16 ഫെബ്രുവരി 1944). 1913 ൽ ഇറങ്ങിയ "രാജാ ഹരിശ്ചന്ദ്ര" എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ കന്നിസംരംഭം[5]. ഭാരതത്തിലെ ആദ്യ മുഴുനീള ഫീച്ചർ ചലച്ചിത്രമായി ഇതിനെ കണക്കാക്കുന്നു. 95 ചിത്രങ്ങളും 26 ചെറുചിത്രങ്ങളും പത്തൊമ്പതുവർഷക്കാലയളവിലെ ചലച്ചിത്രജീവതത്തിൽ ഫാൽക്കെ സംഭാവനചെയ്തു. അദ്ദേഹത്തിന്റെ പ്രശസ്ത ചിത്രങ്ങളാണ് മോഹിനി ഭസ്മാസുർ (1913),സത്യവാൻ സാവിത്രി (1914),ലങ്ക ദഹൻ (1917), ശ്രീകൃഷ്ണ ജനം(1918), കാളിയ മർദ്ദൻ (1919) എന്നിവ[6].
1969 ൽ ഭാരതസർക്കാർ ദാദാസാഹിബ് ഫാൽക്കെയെ ആദരിച്ചുകൊണ്ട് തുടങ്ങിയ പുരസ്കാരമാണ് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം. ഈ പുരസ്കാരം ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്രപുരസ്കാരമാണ്. ഭാരതീയ ചലച്ചിത്രത്തിന് നൽകപ്പെടുന്ന ആജീവനാന്ത സംഭാവനയ്ക്കാണ് ഈ അവാർഡ് നൽകുന്നത്[7].
വിജയികളുടെ പട്ടിക
[തിരുത്തുക]| വർഷം | വിജയി | മേഖല |
|---|---|---|
| 1969 | ദേവികാ റാണി | നടി |
| 1970 | ബി.എൻ. സിർക്കാർ | നിർമ്മാതാവ് |
| 1971 | പൃഥ്വിരാജ് കപൂർ | നടൻ (മരണാനന്തരം) |
| 1972 | പങ്കജ് മല്ലിക്ക് | കംപോസർ (സംഗീത സംവിധായകൻ) |
| 1973 | റൂബി മീർസ് (സുലോചന) | നടി |
| 1974 | ബൊമ്മിറെഡ്ഡി നരസിംഹറെഡ്ഡി | സംവിധായകൻ |
| 1975 | ധീരേന്ദ്രനാഥ് ഗാംഗുലി | നടൻ, സംവിധായകൻ |
| 1976 | കനൻ ദേവി | നടി |
| 1977 | നിതിൻ ബോസ് | ഛായാഗ്രാഹകൻ, സംവിധായകൻ, തിരക്കഥാകൃത്ത് |
| 1978 | റായ്ചന്ദ് ബൊരാൽ | കംപോസർ, സംവിധായകൻ |
| 1979 | സൊഹ്റാബ് മോഡി | നടൻ, സംവിധായകൻ, നിർമ്മാതാവ് |
| 1980 | പൈദി ജയരാജ് | നടൻ, സംവിധായകൻ |
| 1981 | നൗഷാദ് അലി | കംപോസർ (സംഗീത സംവിധായകൻ) |
| 1982 | എൽ.വി. പ്രസാദ് | നടൻ, സംവിധായകൻ, നിർമ്മാതാവ് |
| 1983 | ദുർഗ്ഗ ഖോട്ടെ | നടി |
| 1984 | സത്യജിത് റേ | സംവിധായകൻ |
| 1985 | വി. ശാന്താറാം | നടൻ, സംവിധായകൻ, നിർമ്മാതാവ് |
| 1986 | ബി. നാഗി റെഡ്ഡി | നിർമ്മാതാവ് |
| 1987 | രാജ് കപൂർ | നടൻ, സംവിധായകൻ |
| 1988 | അശോക് കുമാർ | നടൻ |
| 1989 | ലതാ മങ്കേഷ്കർ | ഗായിക |
| 1990 | അക്കിനേനി നാഗേശ്വരറാവു | നടൻ |
| 1991 | ഭാൽജി പെൻധാർകർ | സംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത് |
| 1992 | ഭൂപൻ ഹസാരിക | കംപോസർ (സംഗീത സംവിധായകൻ) |
| 1993 | മജ്റൂ സുൽത്താൻപുരി | ഗാനരചയിതാവ് |
| 1994 | ദിലീപ് കുമാർ | നടൻ |
| 1995 | ഡോ. രാജ്‌കുമാർ | നടൻ |
| 1996 | ശിവാജി ഗണേശൻ | നടൻ |
| 1997 | കവി പ്രദീപ് | ഗാനരചയിതാവ് |
| 1998 | ബി.ആർ. ചോപ്ര | സംവിധായകൻ, നിർമ്മാതാവ് |
| 1999 | ഋഷികേശ് മുഖർജി | സംവിധായകൻ |
| 2000 | ആശാ ഭോസ്ലെ | ഗായിക |
| 2001 | യാഷ് ചോപ്ര | സംവിധായകൻ, നിർമ്മാതാവ് |
| 2002 | ദേവ് ആനന്ദ് | നടൻ, സംവിധായകൻ, നിർമ്മാതാവ് |
| 2003 | മൃണാൾ സെൻ | സംവിധായകൻ |
| 2004 | അടൂർ ഗോപാലകൃഷ്ണൻ | സംവിധായകൻ |
| 2005 | ശ്യാം ബെനഗൽ | സംവിധായകൻ |
| 2006 | തപൻ സിൻഹ | സംവിധായകൻ |
| 2007 | മന്ന ഡേ | ഗായകൻ |
| 2008 | വി.കെ. മൂർത്തി | ഛായാഗ്രാഹകൻ |
| 2009 | ആർ. രാമനായിഡു | നിർമ്മാതാവ് |
| 2010 | കെ. ബാലചന്ദർ | സംവിധായകൻ |
| 2012 | പ്രാൺ | നടൻ |
| 2013 | ഗുൽസാർ | ഗാനരചയിതാവ്, സംവിധായകൻ |
| 2014 | ശശി കപൂർ | അഭിനേതാവ്, നിർമ്മാതാവ് |
| 2015 | മനോജ് കുമാർ | അഭിനേതാവ്, സംവിധായകൻ |
| 2016 | കാശിനാധുണി വിശ്വനാഥ് | നടൻ, സംവിധായകൻ, തിരക്കഥാകൃത്ത് |
| 2017 | വിനോദ് ഖന്ന | അഭിനേതാവ് |
| 2018 | അമിതാഭ് ബച്ചൻ | അഭിനേതാവ് |
| 2019 | രജനീകാന്ത് | അഭിനേതാവ് |
| 2020 | ആശ പരേഖ് | നടി |
| 2021 | വഹീദ റഹ്മാൻ | നടി |
| 2022 | മിഥുൻ ചക്രവർത്തി | അഭിനേതാവ്, നിർമ്മാതാവ്, തിരക്കഥാകൃത്ത്, ബിസിനസ്സ്മാൻ , രാഷ്ട്രീയപ്രവർത്തകൻ |
| 2023 | മോഹൻലാൽ | അഭിനേതാവ്, നിർമ്മാതാവ്, തിരക്കഥാകൃത്ത്, സംവിധായകൻ |
അവലംബങ്ങൾ
[തിരുത്തുക]- ↑ Vilanilam, J. V. (2005). Mass Communication in India: A Sociological Perspective. New Delhi: Sage Publications. p. 128. ISBN 81-7829-515-6.
- ↑ 2.0 2.1 Government Awards
- ↑ List of awardees
- ↑ Snapshot: Raja Harishchandra The Guardian
- ↑ "സിനിമ" (PDF). മലയാളം വാരിക. 2013 മെയ് 31. Archived from the original (PDF) on 2016-03-06. Retrieved 2013 ഒക്ടോബർ 08.
{{cite news}}: Check date values in:|accessdate=and|date=(help) - ↑ Dadasaheb Phalke: The Visionary of Indian Cinema, Biography[പ്രവർത്തിക്കാത്ത കണ്ണി] Nashik International Film Festival.
- ↑ The Beginning: The Silent Movie Era Archived 2007-10-22 at the Wayback Machine Asia Studies, University of Berkeley