അക്കിനേനി നാഗേശ്വരറാവു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അക്കിനേനി നാഗേശ്വരറാവു
ANR.jpg
നാഗേശ്വരറാവു
ജനനംഅക്കിനേനി നാഗേശ്വരറാവു
(1924-09-20) സെപ്റ്റംബർ 20, 1924 (വയസ്സ് 94)age now 87years
ഇന്ത്യ Venkataraghavapuram, Gudivada Taluk, Krishna District, മദ്രാസ് പ്രസിഡൻസി, India
മരണം2014 ജനുവരി 22 Hyderabad
മറ്റ് പേരുകൾANR, Natasamrat
തൊഴിൽഅഭിനേതാവ്, നിർമ്മാതാവ്, സ്റ്റുഡിയോ
ജീവിത പങ്കാളി(കൾ)അന്നപൂർണ്ണ
കുട്ടി(കൾ)അക്കിനേനി നാഗാർജുന
Akkineni Venkat
Sathyavathi

പ്രശസ്തനായ ഒരു തെലുഗു ചലച്ചിത്രനടനാണ് അക്കിനേനി നാഗേശ്വരറാവു (തെലുഗു:అక్కినేని నాగేశ్వరరావు). എ.എൻ.ആർ. എന്ന ചുരുക്കപ്പേരിലും ഇദ്ദേഹം അറിയപ്പെടുന്നു. പത്മവിഭൂഷൺ, പത്മഭൂഷൻ, പത്മശ്രീ, ദാദാസാഹിബ്‌ ഫാൽക്കെ പുരസ്കാരം തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.[1] 69 വർഷത്തെ അഭിനയജീവിതത്തിൽ ഇദ്ദേഹം പുരാണം,സാമൂഹികം തുടങ്ങിയ വ്യത്യസ്ത വിഷയങ്ങൾ പ്രതിപാദ്യമായ ധാരാളം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ഇപ്പോൾ ഇദ്ദേഹം ആന്ധ്രാ സംസ്ഥാന ചലച്ചിത്രവികസന കോർപറേഷന്റെ ഉപദേഷ്ടാവാണ്. ആന്ധ്രാസർക്കാർ ഇദ്ദേഹത്തിന്റെ ബഹുമാനാർത്ഥം അക്കിനേനി നാഗേശ്വരറാവു അവാർഡ് എന്ന പേരിൽ ഒരു പുരസ്കാരവും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രമുഖ തെലുഗു ചലച്ചിത്രതാരങ്ങളിലൊരാളായ നാഗാർജുന ഇദ്ദേഹത്തിന്റെ മകനാണ്.

ജീവിതരേഖ[തിരുത്തുക]

1924 സെപ്റ്റംബർ 20-ന് ആന്ധ്രാപ്രദേശിലെ വെങ്കട്ടരാഘവപുരത്ത് ജനിച്ചു. 1940-കളിൽ ചലച്ചിത്രലോകത്തേക്ക് രംഗപ്രവേശം ചെയ്ത ഇദ്ദേഹം വൈവിധ്യമാർന്ന നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധേയനായി. കാളിദാസൻ, ജയദേവൻ, ദേവദാസ്, തെനാലി രാമൻ തുടങ്ങിയ പുരാണ ഇതിഹാസ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇദ്ദേഹത്തിന്റെ പ്രശസ്തി പിന്നീട് മറാഠിയിലേയ്ക്കും ബംഗാളിയിലേക്കുമെല്ലാം വ്യാപിച്ചു. അവിടെയെല്ലാം പ്രദർശന വിജയം നേടിയ ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചു.

ദേവദാസു, ജയദേവ, മഹാകവി കാളിദാസ്, ശാന്തി നിവാസം, പ്രേമാഭിഷേകം തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങൾ. ഇതിൽ 'പ്രേമാഭിഷേകം' തുടർച്ചയായി 500 ദിവസത്തോളം ഹൈദരാബാദിലെ ഒരു തിയേറ്ററിൽ പ്രദർശിപ്പിക്കുകയുണ്ടായി. ആന്ധ്രാപ്രദേശിൽ ചലച്ചിത്രത്തെ ഒരു വ്യവസായമായി വളർത്തുന്നതിൽ നാഗേശ്വരറാവു വഹിച്ച പങ്ക് നിസ്തുലമാണ്. ആദ്യകാലങ്ങളിൽ മദിരാശിയിൽ മാത്രം ഒതുങ്ങിനിന്നിരുന്ന തെന്നിന്ത്യൻ ചലച്ചിത്രനിർമ്മാണത്തെ ഹൈദരാബാദ് നഗരത്തിലേക്കുകൂടി ഇദ്ദേഹം വ്യാപിപ്പിച്ചു.[2] ഹൈദരാബാദിലെ പ്രശസ്തമായ അന്നപൂർണ സ്റ്റുഡിയോ നിർമിച്ചത് ഇദ്ദേഹമാണ്. തുടർന്നാണ് തെലുഗുഭാഷയിൽ കൂടുതൽ ചിത്രങ്ങൾ നിർമ്മിക്കപ്പെടുന്നത്. 1963-ൽ തെലുഗു ഭാഷാചിത്രങ്ങളുടെ നിർമ്മാണവും നിലവാരവും മെച്ചപ്പെടുത്തുന്നതിനായി ഒരു പദ്ധതി (Fire point plan) ഇദ്ദേഹം ആന്ധ്രാസർക്കാരിന് സമർപ്പിച്ചു.

2014 ജനുവരി 22-ന് പുലർച്ചെ 2.12-ന് ഹൈദ്രാബാദിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് കാൻസർ മൂലം മരണമടഞ്ഞു.[3]

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അക്കിനേനി നാഗേശ്വരറാവു എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അക്കിനേനി_നാഗേശ്വരറാവു&oldid=2887144" എന്ന താളിൽനിന്നു ശേഖരിച്ചത്