സൗമിത്ര ചാറ്റർജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സൗമിത്ര ചാറ്റർജി
সৌমিত্র চট্টোপাধ্যায়
Soumitra Chatterjee reciting a poem by Rabindranath Tagore at inauguration of a flower show.jpg
സൗമിത്ര ചാറ്റർജി

ഒരു പ്രമുഖ ബംഗാളി ചലച്ചിത്രനടനാണ് സൗമിത്ര ചാറ്റർജി (ബംഗാളി: সৌমিত্র চট্টোপাধ্যায় Shoumitro Chôţţopaddhae) (ജനനം: 19 ജനുവരി 1935). സൗമിത്ര ചാറ്റർജി കൂടുതലും അഭിനയിച്ചിട്ടുള്ളത് സത്യജിത് റേ സംവിധാനം ചെയ്ത ചിത്രങ്ങളിലാണ്. ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരമടക്കം[1] നിരവധി ബഹുമതികൾ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

ജനനം, വിദ്യാഭ്യാസം[തിരുത്തുക]

കൊൽക്കത്തയിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള കൃഷ്ണനഗറിൽ ജനിച്ച സൗമിത്രക്ക് ചെറുപ്രായത്തിൽ തന്നെ കുടുംബത്തോടൊപ്പം ഹൗറയിലേക്കും തുടർന്ന് കൊൽക്കത്തയിലേക്കും താമസം മാറ്റേണ്ടി വന്നു. സൗമിത്രയുടെ വിദ്യാഭ്യാസം പൂർത്തീകരിച്ചത് കൊൽക്കത്തയിലാണ്. സ്കോട്ടിഷ് ചർച്ച് കോളേജിൽ ബംഗാളി സാഹിത്യത്തിൽ ഓണറി ബിരുദവും യൂണിവേഴ്‌സിറ്റി ഓഫ് കൊൽക്കത്തയിൽ നിന്ന് ബംഗാളിയിൽ ബിരുദാന്തരബിരുദവും എടുത്തിട്ടുണ്ട് .

അഭിനയ ജീവിതം[തിരുത്തുക]

സൗമിത്ര ചാറ്റർജി ആദ്യമായി അഭിനയിച്ചത് 1959 ൽ സത്യജിത് റേ സംവിധാനം ചെയ്ത അപുർ സൻസാർ എന്ന ചിത്രത്തിലാണ്.[2] സത്യജിത് റേയുടെ ഇരുപതോളം ചിത്രങ്ങളിൽ അഭിനയിച്ച സൗമിത്ര ബംഗാളിലെ മറ്റ് പ്രശസ്ത സംവിധായകരായ മൃണാൾ സെൻ, തപൻ സിൻഹ എന്നിവരുടെ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

പുരസ്കാരങ്ങൾ[തിരുത്തുക]

സൗമിത്ര ചാറ്റർജിക്ക് ലഭിച്ച ചില പ്രധാന പുരസ്കാരങ്ങൾ.

  • ഫ്രഞ്ച് സർക്കാറിന്റെ കലയുടെ ഉന്നത പുരസ്കാരമായ 'Officier des Arts et Metiers'
  • ഇറ്റലിയിൽ നിന്ന് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം
  • പത്മശ്രീ പുരസ്കാരം ലഭിച്ചുവെങ്കിലും അദ്ദേഹം അത് നിരസിച്ചു
  • 2001-ൽ മികച്ച നടനുള്ള പ്രത്യേക ജൂറി അവാർഡ് അദ്ദേഹത്തിന് നൽകാൻ തീരുമാനിച്ചുവെങ്കിലും അവാർഡ് കമ്മിറ്റി വാണിജ്യ സിനിമകൾക്ക് മേൽക്കോയ്മ കൊടുക്കുന്നുവെന്ന് പറഞ്ഞ് അദ്ദേഹം അത് നിരസിച്ചു.
  • പത്മഭൂഷൻ പുരസ്കാരം - 2004 ൽ
  • മികച്ച നടൻ - ദേശീയ ചലച്ചിത്രപുരസ്കാരം 2007 ൽ
  • ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം

അവലംബം[തിരുത്തുക]

  1. "സൗമിത്ര ചാറ്റർജിയ്ക്ക് ഫാൽക്കെ പുരസ്‌കാരം". മാതൃഭൂമി. മാർച്ച് 21, 2012. ശേഖരിച്ചത് മാർച്ച് 21, 2012.
  2. http://www.satyajitray.org/about_ray/SoumitraChatterjee.htm

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സൗമിത്ര_ചാറ്റർജി&oldid=2333454" എന്ന താളിൽനിന്ന് ശേഖരിച്ചത്