ഷാൻ (ഗായകൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Shaan (singer) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Shaan
Shaan at Music Mania 2013.jpg
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംശന്തനു മുഖർജി
ജനനം (1972-09-30) 30 സെപ്റ്റംബർ 1972  (50 വയസ്സ്)[1]
വിഭാഗങ്ങൾFilmi, പോപ്‌
തൊഴിൽ(കൾ)പിന്നണി ഗായകൻ, ടെലിവിഷൻ അവതാരകൻ, സംഗീത സംവിധായകൻ, നടൻ, ഗാനരചയിതാവ്.
ഉപകരണ(ങ്ങൾ)
  • Vocals
വർഷങ്ങളായി സജീവം1989–സജീവം
വെബ്സൈറ്റ്twitter.com/singer_shaan

ഇന്ത്യൻ ചലച്ചിത്ര പിന്നണി ഗായകനും ടെലിവിഷൻ അവതാരകനുമാണ് ഷാൻ എന്നറിയപ്പെടുന്ന ശന്തനു മുഖർജി (ജനനം സെപ്റ്റംബർ 30, 1972). ഹിന്ദി, ബംഗാളി, മറാത്തി, ഉർദു, തെലുങ്ക്, കന്നഡ സിനിമകളിൽ സജീവമായ അദ്ദേഹം നിരവധി നേപ്പാളി, പാകിസ്താനി ഗാനങ്ങളും ആലപിച്ചിട്ടുണ്ട്.

ആദ്യകാലജീവിതം[തിരുത്തുക]

1972 സെപ്റ്റംബർ 30 ന് മധ്യപ്രദേശിലെ ഖണ്ട്വയിലുളള ഒരു ബംഗാളി കുടുംബത്തിലാണ് ഷാൻ ജനിച്ചത്.[1][2] അദ്ദേഹത്തിന്റെ മുത്തച്ഛൻ ഗാനരചയിതാവായ ജഹർ മുഖർജിയായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് അന്തരിച്ച സംഗീത സംവിധായകൻ മനസ് മുഖർജിയും സഹോദരി ഗായികയായ സാഗരികയുമാണ്.[3]

ആദ്യകാലങ്ങളും സംഗീത ആൽബങ്ങളും[തിരുത്തുക]

പരസ്യങ്ങൾക്കായി ജിംഗിളുകൾ ആലപിച്ച് ഷാൻ തന്റെ കരിയർ ആരംഭിച്ചു. പിന്നീട് ഹ്രസ്വകാലത്തേക്ക് അത് വിട്ടശേഷം അദ്ദേഹം ജിംഗിളുകൾക്കൊപ്പം റീമിക്സുകളും കവർ പതിപ്പുകളും പാടാൻ തുടങ്ങി. സഹോദരി സാഗരികയ്‌ക്കൊപ്പം പോപ്പ് രംഗത്തേക്ക് കടന്ന അദ്ദേഹം ബിഡ്ഡുവിന്റെ മെലഡികൾ ആലപിക്കുകയും റീ മിക്സുകൾ ചെയ്യുകയും ചെയ്തു.

സ്വന്തം ആൽബങ്ങളിൽ പാടുന്നതിനു പുറമേ, ബോളിവുഡിലെ പല മുൻനിര അഭിനേതാക്കൾക്കും ഷാൻ ശബ്ദം നൽകിയിട്ടുണ്ട്.[4]

Shaan (left) with Vishnu Mishra (right)

നിരവധി ഹിറ്റ് ബംഗാളി, കന്നഡ, തെലുങ്ക്, തമിഴ്, ഉറുദു, ഗുജറാത്തി, മറാത്തി, ആസാമി, മലയാളം, ഒഡിയ, സിന്ധി ചലച്ചിത്ര ഗാനങ്ങൾക്ക് ഷാൻ ശബ്ദം നൽകിയിട്ടുണ്ട്. ഷാന്റെ ജനപ്രിയ ഗാനങ്ങളിൽ "മുസു മുസു"; പ്യാർ മേo കഭി കഭിയിൽ നിന്നുള്ള "വോ പെഹ്‌ലി ബാർ"; രാജു ചാച്ചയിൽ നിന്നുള്ള "തൂനെ മുജെ പെഹ്ചാന നഹിൻ"; പ്യാർ ഇഷ്ക് ഔർ മൊഹബത്തിൽ നിന്നുള്ള "അപ്നി യാദോo കോ"; ക്യാ ദിൽ നേ കഹയിൽ നിന്നുള്ള "നിക്കമ്മ കിയ ഈസ് ദിൽ നേ"; അശോകയിൽ നിന്നുള്ള "ഓ രേ കാഞ്ചി"; ബസ് ഇത്ന സാ ഖ്വാബ് ഹെയിൽ നിന്നുള്ള "യെ ഹവായിൻ"; പോലുള്ള ഹിറ്റുകൾ ഉൾപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 Sen, Torsha (21 November 2013). "Jeetey hai Shaan Se!". Hindustan Times. ശേഖരിച്ചത് 2 September 2016.
  2. Vijayakar, Rajiv (29 May 2012). "Death of the Bollywood Playback Singer : Bollywood News - Bollywood Hungama" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 26 March 2020.
  3. "Friday Review Thiruvananthapuram / Interview : Attuned to the lines of destiny". The Hindu. 23 March 2007. മൂലതാളിൽ നിന്നും 2007-10-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 September 2012.
  4. "Shaan is Teenyboppers' Delight – Bollywood Articles". Ww.smashits.com. മൂലതാളിൽ നിന്നും 28 October 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 September 2012.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഷാൻ_(ഗായകൻ)&oldid=3781779" എന്ന താളിൽനിന്ന് ശേഖരിച്ചത്