കുമാർ സാനു
കുമാർ സാനു কুমার শানু | |
---|---|
![]() Sanu at the 3 Idiots bash in 2009 | |
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | കേദാർനാഥ് ഭട്ടാചാര്യ |
പുറമേ അറിയപ്പെടുന്ന | കിംഗ് സാനു,[1] |
ജനനം | Kolkata, West Bengal, India | 23 സെപ്റ്റംബർ 1957
വിഭാഗങ്ങൾ | |
തൊഴിൽ(കൾ) | പിന്നണിഗായകൻ, സംഗീതസംവിധായകൻ, ഗാനരചയിതാവ്, നടൻ, നിർമ്മാതാവ്, ടെലിവിഷൻ താരം |
ഉപകരണ(ങ്ങൾ) | തബല |
വർഷങ്ങളായി സജീവം | (Jaadugar Hindi Film-1989) 1989–present |
ലേബലുകൾ | Yash Raj Films, T-Series, Sony Music, Zee Music, Tips, Saregama, Venus Records & Tapes And Vishesh Films |
Spouse(s) | Saloni Sanu |
വെബ്സൈറ്റ് | kumarsanuworld.com |
ഇന്ത്യൻ ചലച്ചിത്രരംഗത്തെ ഒരു പിന്നണിഗായകനാണ് കുമാർസാനു എന്ന കേദാർനാഥ് ഭട്ടാചാര്യ. (ജനനം 23 സപ്തംബർ 1957). ഹിന്ദി സിനിമകളിലാണ് കൂടുതലും പാടിയിട്ടുള്ളത്. 1990കൾ തൊട്ട് 2000ന്റെ തുടക്കം വരെയാണ് ഇദ്ദേഹത്തിന്റെ പ്രധാനഗാനങ്ങളെല്ലാം പുറത്തുവന്നത്. 1993ൽ, ഒരുദിവസം 28ഗാനങ്ങൾ റെക്കോഡ്ചെയ്ത് ഗിന്നസ്റെക്കോഡ് കരസ്ഥമാക്കിയിട്ടുണ്ട് ഇദ്ദേഹം. അഞ്ചുവർഷം തുടർച്ചയായി മികച്ചഗായകനുള്ള ഫിലംഫെയർ അവാർഡ് നേടുകയുണ്ടായി. ചലച്ചിത്രഗാനരംഗത്തെ സംഭാവനകൾക്ക്, 2009ൽ, ഇന്ത്യയിലെ നാലാമത്തെ വലിയ സിവിലിയൻ ബഹുമതിയായ പത്മശ്രീ പുരസ്കാരം നല്കി ഇന്ത്യാഗവൺമെന്റ് ഇദ്ദേഹത്തെ ആദരിച്ചു.[2][3]
ആദ്യാകാല ജീവിതം[തിരുത്തുക]
കുമാർസാനുവിന്റെ പിതാവ് പശുപതി ഭട്ടാചാര്യ പ്രശസ്ത വായ്പാട്ട് കാരനും കമ്പോസറുമായിരുന്നു. പിതാവിനും മൂത്തസഹോദരിക്കുമൊപ്പം കൊൽക്കത്തയിലെ വിശ്വനാഥ് പാർക്കിനുസമീപമുള്ള സിന്തീ പ്രദേശത്തായിരുന്നു കുമാർസാനുവിന്റെ ആദ്യനാളുകൾ. പിതാവ് തന്നെയാണ് സാനുവിനെ സംഗീതവും തബലയും അഭ്യസിപ്പിച്ചത്. കൽക്കത്താ യൂണിവേഴ്സിറ്റിയിൽ നിന്നും കൊമേഴ്സിൽ ബിരുദം കൈക്കലാക്കിയതിനുശേഷമാണ്, 1979ൽ, കുമാർസാനു കൽക്കത്തയിലെ വിവിധ സ്റ്റേജ് ഷോകളിലും റസ്റ്റോറന്റുകളിലും സംഗീതപരിപാടി അവതരിപ്പിച്ചുതുടങ്ങിയത്. പ്രശസ്ത പിന്നണിഗായകൻ കിഷോർകുമാറിന്റെ ആലാപനശൈലിയെയാണ് കുമാർസാനു മാതൃകയാക്കിയത്.[4]
പിന്നണിഗായകനെന്നനിലയിൽ[തിരുത്തുക]
1986ൽ ഷിബ്‌ലി സാദ്ദിഖ് സംവിധാനം ചെയ്ത തീൻ കന്യാ എന്ന ബംഗ്ലാദേശി സിനിമയിലൂടെയാണ് കുമാർസാനുവിന്റെ സിനിമാപിന്നണിഗാനജീവിതം ആരംഭിക്കുന്നത്.
അവലംബം[തിരുത്തുക]
- ↑ "All reality shows are money minting programmes: Kumar Sanu - Times of India". ശേഖരിച്ചത് 23 August 2016.
- ↑ Khole, Purva (23 September 2013). "Kumar Sanu, happy birthday". Bollywoodlife.com. ശേഖരിച്ചത് 13 November 2013.
- ↑ Soman, Deepa (29 August 2013). "Kumar Sanu: Love to sing more". Deccan Chronicle. ശേഖരിച്ചത് 13 November 2013.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Day tripper: Kumar Sanu goes global". Filmfare. July 2001. മൂലതാളിൽ നിന്നും 30 August 2004-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 5 March 2016.