മുഹമ്മദ് റഫി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mohammed Rafi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മുഹമ്മദ് റഫി
Mohammed Rafi.jpg
മുഹമ്മദ് റഫി
ജീവിതരേഖ
ജനനനാമംമുഹമ്മദ് റഫി
Bornഡിസംബർ 24, 1924
സ്വദേശംകോട്ലാ സുൽത്താൻസിംഗ്, പഞ്ചാബ്, ബ്രിട്ടീഷ് ഇന്ത്യ
മരണംജൂലൈ 31, 1980
സംഗീതശൈലിഇന്ത്യൻ ക്ലാസ്സിക്കൽ, ഗസൽ, ഖവ്വാലി, സിനിമാ പിന്നണിഗായകൻ, തുംരി
തൊഴിലു(കൾ)ഗായകൻ
ഉപകരണംഗായകൻ
സജീവമായ കാലയളവ്1944-1980

ഇന്ത്യൻ ചലച്ചിത്രരംഗത്തെ ഒരു പിന്നണിഗായകനായിരുന്നു മുഹമ്മദ് റഫി. ഇന്ത്യൻഉപഭൂഖണ്ഡത്തിലെ ഏറ്റവും പ്രശസ്തനും ജനപ്രിയനും പ്രതിഭാശാലിയും ആയ ഗായകനാണ് ഇദ്ദേഹം.

 മുഹമ്മദ് റഫി (ഹിന്ദി: मोहम्मद रफ़ी, ഉർദു: محمد رفیع : December 24, 1924 – July 31, 1980). ഉർദു, ഹിന്ദി, മറാഠി, തെലുങ്ക് തുടങ്ങിയ അനേകം ഭാഷകളിൽ പാടിയിട്ടുണ്ടെങ്കിലും ഉർദു-ഹിന്ദി സിനിമകളിൽ പാടിയ ഗാനങ്ങളിലൂടെയാണ്‌ ഇദ്ദേഹം ഓർമ്മിക്കപ്പെടുന്നത്. ദേശീയ അവാർഡും ആറുതവണ ഫിലിംഫെയർ അവാർഡും നേടിയിട്ടുണ്ട്. 1967ൽ പത്മശ്രീ ബഹുമതി നൽകി ഇന്ത്യാ രാജ്യം അദ്ദേഹത്തെ ആദരിച്ചു. അദ്ദേഹത്തിൻറെ സംഗീത സപര്യ 35 വർഷം നിണ്ടു നിന്നു. ഇന്ത്യ ഉപഭൂഖണ്ഡത്തിൽ അതിപ്രശസ്തമാണ്‌ ഇദ്ദേഹത്തിന്റെ ഓരോ ഗാനങ്ങളും.റഫിയുടെ ശബ്ദത്തെ ആരാധകർ വിശേഷിപ്പിക്കുന്നത് ദിവ്യശബ്ദം എന്നത്രേ! മുകേഷ്, കിഷോർ കുമാർ എന്നീ ഗായകർക്കൊപ്പം 1950 മുതൽ 1970 വരെ ഉർദു-ഹിന്ദി ചലച്ചിത്രപിന്നണിഗായകരിലെ മുടിചൂടാമന്നരിൽ ഒരാളായിരുന്നു.

ആദ്യകാല ജീവിതം[തിരുത്തുക]

ഇപ്പോൾ പാകിസ്താനിൽ പെടുന്ന അമൃതസറിനടുത്ത് കോട്‌ല സുൽത്താൻ സിംഗ്‌ എന്ന സ്ഥലത്താണ്‌ റഫിയുടെ ജനനം. ജന്മിയായ ഹാജിഅലിമുഹമ്മദ്‌ ആണ് പിതാവ്. മാതാവ് അല്ലാ രാഹ മുഹമ്മദ്ശാഫി, ദീൻ, ഇസ്മായിൽ, ഇബ്രാഹിം, സിദ്ദീഖ് എന്നീ സഹോദരൻമാരും ചിരാഗ്, രേഷ്മ എന്നീ സഹോദരിമാരും ഉണ്ടായിരുന്നു. റഫി എന്ന പേരിനർത്ഥം പദവികൾ ഉയർത്തുന്നവൻ എന്നാണ്, ഇസ്ലാമിൽ ദൈവത്തിന്റെ വിശേഷണങ്ങളിലൊന്നാണിത്. നാട്ടിൽ വന്ന ഒരു ഫക്കീറാണ് റഫിയെ സംഗീതത്തിലേക്കാകർഷിച്ചത്.[1]. ഫീക്കോ എന്നു വിളിപ്പേരുള്ള റഫി ചെറുപ്പകാലത്തു തന്നെ അദ്ദേഹത്തിന്റെ നാട്ടിലെ ഫക്കീർമാരെ അനുകരിച്ചു പാടുമായിരുന്നു[1]. 1935-36 കാലത്ത്‌ റഫിയുടെ അച്ഛൻ ലാഹോറിലേക്ക്‌ സ്ഥലം മാറിയപ്പോൾ റഫിയും കുടുംബവും അങ്ങോട്ടു കുടിയേറിപ്പാർത്തു. റഫിയുടെ കുടുംബം ലാഹോറിലെ നൂർ മൊഹല്ല എന്ന സ്ഥലത്ത്‌ ഒരു മുടിവെട്ടുകേന്ദ്രം നടത്തിയിരുന്നു അക്കാലത്ത്‌[2] റഫിയുടെ മൂത്തസഹോദരീ ഭർത്താവ്‌ സംഗീതത്തിലുള്ള വാസന കണ്ടെത്തുകയും അതു പ്രോൽസാഹിപ്പിക്കുകയും ചെയ്തിരുന്നു. ഉസ്താദ്‌ ബഡേ ഗുലാം അലി ഖാൻ, ഉസ്താദ്‌ അബ്ദുൾ വാഹിദ്‌ ഖാൻ, പണ്ഡിത്‌ ജീവൻലാൽ മട്ടോ, ഫിറോസ്‌ നിസാമി എന്നിവരിൽ നിന്നുമായി റഫി ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചു[3][4]. ഒരിക്കൽ റഫിയും റഫിയുടെ സഹോദരീ ഭർത്താവ്‌ ഹമീദും കെ.എൽ. സൈഗാളിന്റെ സംഗീതക്കച്ചേരി കേൾക്കാൻ പോയതായിരുന്നു. വൈദ്യുതിതകരാറു കാരണം പരിപാടി അവതരിപ്പിക്കാൻ സൈഗാൾ തയ്യാറായില്ല. അക്ഷമരായ ആസ്വാദകരെ ആശ്വസിപ്പിക്കാൻ റഫി ഒരു പാട്ടു പാടട്ടെ എന്നു ഹമീദ് സംഘാടകരോടു ചോദിക്കുകയും അവർ അതിനു തയ്യാറാവുകയും ചെയ്തു. അതായിരുന്നു‌ റഫിയുടെ ആദ്യത്തെ പൊതുസംഗീതപരിപാടി, അത് റഫിയുടെ 13-ആം വയസിലായിരുന്നു[3].

റഫിയുടെ സംഗീതാഭിരുചി മനസ്സിലാക്കിയ സംവിധായകൻ ശ്യാം സുന്ദർ റഫിയെ ഗായിക സീനത്ത്‌ ബീഗത്തിനൊപ്പം സോണിയേ നീ, ഹീരിയേ നീ എന്ന ഗാനം ഗുൽ ബാലോച്ച്‌ (1942) (ഈ ചിത്രം ഇറങ്ങിയത്‌ 1944-ൽ ആണ്‌) എന്ന പഞ്ചാബി ചിത്രത്തിൽ പാടിച്ചു[5] . ഈ സമയത്തു തന്നെ റഫിയെ ലാഹോർ റേഡിയോ നിലയം അവിടത്തെ സ്ഥിരം ഗായകനായി ക്ഷണിച്ചു[6]

1959 ഇൽ തലശ്ശേരി സന്ദർശിച്ച മുഹമ്മദ് റാഫി പൗര പ്രമുഖരോടൊപ്പം

മുറപ്പെണ്ണായ ബാഷിറയെ വിവാഹം കഴിച്ചു. എന്നാൽ ഇന്ത്യയിലേക്ക് വരാൻ കൂട്ടാക്കിയില്ല ഭാര്യ. അതിനാൽ റഫി ബാഷിയെ ഉപേക്ഷിച്ചു.രണ്ടാമത് ഇന്ത്യയിൽ നിന്ന് ബിൽ ഖിസിനെ വിവാഹം ചെയ്തു. മൂത്ത മകൻ ഷഹീദ് ആദ്യ ഭാര്യയിലുള്ളതാണ്.ഖാലിദ്, ഹമീദ്, സാഹദ് എന്നീ ആൺമക്കളും പർവീൺ, യാശ്മിൻ, നസ്റിൻ എന്നീ പെൺമക്കളും റഫി ക്കുണ്ട്.

ബോംബേയിൽ[തിരുത്തുക]

1944-ൽ റഫി ബോംബെയിലേക്ക് (മുംബൈ) മാറാൻ തീരുമാനിച്ചു. തൻവീർ നഖ്‌വി റഫിയെ പ്രശസ്തനിർമ്മാതാക്കളായ അബ്ദുൾ റഷീദ്‌ കർദാൾ, മെഹബൂബ്‌ ഖാൻ, നടനും സംവിധായകനുമായ നസീർ എന്നിവരുമായി പരിചയപ്പെടുത്തിക്കൊടുത്തു[2]. ഒരു ശുപാർശക്കത്തുമായി റഫി പ്രശസ്ത സംഗീതസംവിധായകൻ നൗഷാദ് അലിയെ ചെന്നു കണ്ടു. ആദ്യകാലത്ത്‌ നൗഷാദ്‌ കോറസ്‌ ആയിരുന്നു റഫിയെക്കൊണ്ടു പാടിച്ചിരുന്നത്‌. നൗഷാദുമായുള്ള റഫിയുടെ ആദ്യഗാനം 1944-ൽ പുറത്തിറങ്ങിയ എ.ആർ.കർദാറുടെ പെഹ്‌ലേ ആപ്‌ എന്ന ചിത്രത്തിലെ ശ്യാം സുന്ദർ, അലാവുദ്ദീൻ എന്നിവരോടൊപ്പം പാടിയ ഹിന്ദുസ്ഥാൻ കേ ഹം ഹേൻ എന്ന ഗാനമാണ്‌. ഏതാണ്ട്‌ ആ സമയത്തു തന്നെ ശ്യാം സുന്ദറിനു വേണ്ടി ഗോൻ കി ഗോരി (1944) എന്ന ചലച്ചിത്രത്തിലും, ജി.എം ദുരാണിയോടൊത്ത്‌ അജീ ദിൽ ഹോ കാബൂ മേൻ എന്ന ചിത്രത്തിലും പാടി. ഇതാണ്‌ റഫി ബോളിവുഡിലെ തന്റെ ആദ്യ ഗാനമായി കണക്കാക്കുന്നത്‌[6]. 1945-ൽ റഫി തന്റെ ബന്ധുവായ, 'മജ്‌ഹിൻ' എന്നു വിളിപ്പേരുള്ള ബാഷിറയെ ജീവിത പങ്കാളിയായി തിരഞ്ഞെടുത്തു[1].

1945-ൽ ലൈലാ മജ്നു എന്ന ചിത്രത്തിലെ തേര ജൽവ ജിസ്‌ നേ ദേഖാ എന്ന ഗാനത്തിനു വേണ്ടി ക്യാമറക്കു മുന്നിലും മുഖം കാണിച്ചു[6]. നൗഷാദുമൊത്ത്‌ അനേകം ചിത്രങ്ങൾക്ക്‌ കോറസ്‌ പാടിയിട്ടുണ്ട്‌. മേരേ സപ്‌നോം കീ റാണി, സൈഗാളിന്റെ കീഴിൽ പാടിയ ഷാജഹാൻ(1946) എന്ന ചിത്രത്തിലെ രൂഹി, രൂഹി തുടങ്ങിയ ഗാനങ്ങൾ ഉദാഹരണം. എന്നാൽ റഫി ഏറെ ശ്രദ്ധിക്കപ്പെട്ടത്‌ മെഹബൂബ്‌ ഖാന്റെ അന്മോൾ ഖാഡി(1946) എന്ന ചിത്രത്തിലെ തേരാ ഖിലോന തൂതാ ബലക്‌ എന്ന ഗാനത്തോടെയാണ്‌. നൂർ ജഹാനുമൊത്തുള്ള 1947-ൽ പുറത്തിറങ്ങിയ ജുഗ്നു എന്ന ചിത്രത്തിലെ യഹാൻ ബാദ്‌ലാ വഫാ കാ എന്ന ഗാനം സൂപ്പർ ഹിറ്റായി. ഹം കിസീ സെകം നഹി എന്ന സിനിമയിൽ ക്യാ ഹുവാ തേരെ വാദാ എന്ന ഗാനത്തിന് ദേശീയ അവാർഡ് കിട്ടി.

1948-ൽ മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തെത്തുടർന്ന് രാജേന്ദ്ര കൃഷൻ എഴുതിയ സുനോ സുനോ ആയേ ദുനിയാ വലാൺ ബാപ്പുജി കീ അമർ കഹാനി എന്ന ഗാനം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ആ വർഷത്തിൽ ജവഹർലാൽ നെഹ്‌റു റഫിയെ അദ്ദേഹത്തിന്റെ വസതിയിലേക്കു പാടാനായി ക്ഷണിച്ചു. 1948-ൽ സ്വാതന്ത്യദിനത്തിൽ റഫിക്കു ജവഹർലാൽ നെഹ്‌റുവിൽ നിന്നും വെള്ളിമെഡൽ‌ ലഭിച്ചു. 1949-ൽ റഫിക്കു നൗഷാദ്‌ (ചാന്ദിനി രാത്‌,ദില്ലഗി ആന്റ്‌ ദുലാരി), ശ്യാം സുന്ദർ(ബസാർ), ഹുസ്‌നാലാൽ ഭഗത്‌റാം(മീനാ ബസാർ) തുടങ്ങിയ സംഗീതസംവിധായകർ ഒറ്റക്കു ഗാനങ്ങൾ നൽകിത്തുടങ്ങി.

മരണം ഹൃദയാഘാതം മൂലമായിരുന്നു.

ചില ഗാനങ്ങൾ[തിരുത്തുക]

എണ്ണമറ്റ മനോഹര ഗാനങ്ങളിൽ ചിലത് തേരേ നാം കാ ദിവാനാ തേരാ ഘർ കോ, തേരീ ഗലിയോം, തേരേ മേരേ സപനേ, യെജോ ചിൽമൻ ഹേ.. യേദുനിയായേ മെഹഫിൽ, ഓമേരിമെഹബൂബാ, അകേലെ അകേലെ കഹാം, മേ ഗാഊം തുമ് സോജാവു, ദൂർ രഹകർ, മന് തട്പപത്, ഓ മേരെ ഷാഹെഖൂബ, മധു പന്മെ രാധിക, , യാദ് ന ജായേ, ഹംനേ ജഫാന സീഖീ, ഗുൻ ഗുനാരഹാഹേ ,ആ ജാരേആസരാ ഏ ഹുസ്ന്സരാജാഗ്, മേരാഗീ അൻജാ, ഓ ദുനിയാകേരഖ് വാലേ, സോ ബാറ്ജജനം ലേംഗേ, രംഗ് ഓർനൂറ്കീബാരാത്, ലേ ഗയ് ദിൽഗുഡിയാ ജപ്പാൻ കീ, ക്യാമിലിയെ, സുബ്ഹാനആയിശാം ന, ഒലേകെ പെഹലാ , ഇത്നാതൊയാദ്ഹെ മുജേ, ഹമ്കാലേഹതൊ ക്യാ ഹുവാ ദിൽവാലേ ഹെ, അകേലെ അകേലെ കഹാം ജാരഹേഹെ, മെകഹി കവിനബൻജാ, യെശമാ തോജലീരോശ്നീകേലിയേ ,പർദാഹെപർദാ, ചൽകയേജാം ആയിയേ ആപ്, ഹുയീ ശാം ഉന്കാ, തൂ മേരേ സാംനേ ഹെതേ രീ, ആജ്കൽ തേരെമെരെ പ്യാർ, ചോദ്വീ കാ ചാന്ദ്ഹോ, യേ ചാന്ദ് കരോഷൻ ചെഹരാ, ഓ ദുനിയാ കേ രഖ്വാലേ സുൽദർദ് മെരേ, ബക്കമ്മ ഓബക്കമ്മ, യഹാ മെ അജ്നബി, ഹായ് രേഹയ് നീംദ് നഹീ... ഷമ്മി കപൂറിനു വേണ്ടി പാടിയവ.. അകേലെ അകേലെ കഹാം, ദിൽ തക് ദേഖോദിൽ തക് ദേഖോ, യേ ചാന്ദ് കി രോഷൻ ചെഹരാ സുൽഫോ കി, ദീവാന ഹുവാബാദൽ, ജാനേ ബഹാർ ഹുസ്ന്ന്, ഇശാരോ ഇശാ രോ ,ദീവാനേ കാനാമ് കോ പൂചോ പ്യാർ സേ ദേഖോ കാംകോ പൂചോ,

 • ശശി കപൂർ - പറ് ദേസിയോം സേ ന അഖിയാ മിലാനാ, ലിഖേ ജോ ഖത് തുജേ,
 • ദേവാനന്ദ് - ആംഖോം ഹീ ആഖോം മേ ഇശാരാ ഹോ ഗയാ, ഖൊയാ ഖൊയാ ചാന്ദ് ,മേരാ മൻ തേരാ പ്യാസാ മേരാ മൻ, തേരേമേരേ സപ്നേ അബ്ഏക് രംഗ് ഹേ, ക്യാ സേ ക്യാ ഹോ ഗയാ ബേവഫാ തേരേ പ്യാർ, ദിൻടൽ ജായേ ഹയേ രാത് ന ജായേ തൂ തോന ആയേ
 • ജോയ് മുഖർജി -തും അകേലെ നകഭി ബാഗ് മേ ,ആജാരേ ആസ രാ ലഹരോ കീ ആസരാ, ആപ് യൂഹിഅഗർഹം സേ മിൽതേ രഹേ. ദേഖിയേ ഏക് ദിൻ പ്യാർ ഹോ ജായേഗാ, ലേ ഗയ് ദിൽ ഗുടിയാ ജാപാന് കീ പാഗൽ മുജേ കർദിയാ ,ഓ മേരേ ഷാ ഹേ ഖൂബാ ഓ മേരെജാനേ ജനാനാ തും മേരേ പാസ് ഹോതേ തോ കോയി ദൂസ്രാ നഹി
 • രാജ്കുമാർ - തുജ് കോ പുകാരേ മേരേ പ്യാർ, യേ ദുനിയാ യേ മെഹഫിൽ മെരേ കാംകി നഹി, യേ സുൽഫ് അഗർഖുൽകേ, ഉന് കേഹയാൽ ആയേതോ ആതേചലേ ഗയേ ,ചൂലേനേ ദോ നാ ചുക്,
 • ധർമേന്ദ്ര - ഓആജ് മൗസം ബ ടാ, ചല്കായേ ജാം ആയിയേ ആപ് ,മേ കഹി കവി ന ബൻജാ,സോനേ കെഗഹനേ ക്യോം തൂനേപഹനേ, ജിൽമിൽ സിതാരോം കാ ആംഗൻ ഹോഗാ രിം ജിം ബരസ്..
 • രാജേഷ് ഖന്ന - ഓർകുച്ദേർ ടഹർ ,യേ രാത് ഹെപ്യാസി പ്യാസി, യേ ജോ ചിൽ മൽഹേ ദുശ്മൻ ഹമാരി കിത്നി , ഗുൻഗുനാ രഹാ ഹേ ,യൂഹിതും മുജ് സേ ബാത്, ഇത്നാതൊ യാദ് ഹേമുജേ,
 • രാജേന്ദ്ര കപൂർ - മേരേ മഹ്ബൂബ്തു ജേ, ഏഹുസ്ന് സരാ ജാഗ്തുജേ ഇശ്ക് ,ബഹാരോ ഫൂല് ബർസാവോ മേരാമെഹബൂബ് ആയാ ഹെ , ഖുദാഭീ ആസ്മാ സേ ,മേ രാഗീ അൻജാ രാഹോകാഒ യാരോ മേരാനാം അൻജാനാ ,സാരേ സമാനേ പെ മൗസം, രിം ജിം കേ ഗീത് സാവൻ ആയേ ഹായേ ഭീഗീ ഭീഗീ രാതോം, സുഹാനെ പെ ഇക് ദിൽ ദിവാനേ,
 • സുനിൽ ദത്ത് - രംഗ്ഓർനൂർ കീ ബാരാത് കിസേപേശ് കരൂം, തെരേ ഇശ്ക് കാ,
     ജിതേന്ദ്ര - ഹായ് രേ ഹായ് നീംദ് നഹി ആയീ ചേൻ നഹീ ആയി,           ഖവാലി- സംഘഗാനം -പല് ദോപല് കാ,പർദാഹെ പർദാ, ഹേ അഗർ ദുശ്മൻദുശ്മൻ സമാനാ,           ഭക്തിഗാനം - ഷിർദി വാലി സായി ബാബാ, ഓ ദുനിയാ കേ രഖ്വാലേ സുൻ ദർദ് മെരേ      താരാട്ട് - മേ ഗാഊം തുമ്സോസോ ജാവൂ സുഖ് സപ്നോ മേ, ദിൻ ടൽ ജായേ ഹയേ,      വിരഹം - മേരാ മൻ തേരാപ്യാസാ, തുജ് കോപുകാരേ മെരേ പ്യാർ ,    
   ദേശഭക്തി- കർചലേ ഹംഫിദാ ജാനോ,, ഹോംഗേ മജ് ബൂർ,                രതി ഭാവം - ആജാരേ ആസരാ, ഹസീന് ദിൽ രുബ കരീബ് ആ സരാ,          
   കോമഡി - മഹബൂബ മഹബൂബ ബനാ ലിയോ മുജേ ദുൽ ഹ ജലാദിയോ,ഹം കാലേ ഹെ തോ ക്യാ ഹുവാ ദിൽവാലേ ഹെ,         
    ശരാബീ (മദ്യലഹരി)- യേ സുൽഫ് അഗർഖുൽ കേ,   പ്രകൃതി വർണ്ണന- പർവതോം കേ പേടോം, ഓആജ്മോസം ,

പുരസ്കാരങ്ങൾ[തിരുത്തുക]

 • പത്മശ്രീ, 1967
 • 1948-ൽ ഒന്നാം സ്വാതന്ത്ര്യവാർഷികദിനത്തിൽ റഫിക്ക് പ്രധാനമന്ത്രി ജവഹർലാൽ നെഹ്രൂവിൽ നിന്നും വെള്ളിമെഡൽ ലഭിച്ചു.
ദേശീയ ചലച്ചിത്ര പുരസ്കാരം
വർഷം ഗാനം ചലച്ചിത്രം സംഗീത സംവിധായകൻ ഗാനരചയിതാവ്
1977[4] "ക്യാ ഹുവാ തേര വാദാ" ഹം കിസീസേ കം നഹീം രാഹുൽ ദേവ് ബർമൻ മജ്രൂഹ് സുൽത്താൻപുരി

അവലംബം[തിരുത്തുക]

 1. 1.0 1.1 1.2 Varinder Walia (2003-06-16). "Striking the right chord". The Tribune: Amritsar Plus. ശേഖരിച്ചത് 2007-04-28.
 2. 2.0 2.1 Syed Abid Ali (2003-06-16). "The Way It Was: Tryst With Bollywood". Daily Times, Pakistan. മൂലതാളിൽ നിന്നും 2012-12-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-04-28.
 3. 3.0 3.1 "Mohammed Rafi". ശേഖരിച്ചത് 2007-04-28.
 4. 4.0 4.1 Amit Puri. "When Rafi sang for Kishore Kumar". The Tribune. ശേഖരിച്ചത് 2007-04-28.
 5. M.L. Dhawan (2004-07-25). "His voice made him immortal". Spectrum (The Tribune). ശേഖരിച്ചത് 2007-04-28.
 6. 6.0 6.1 6.2 "Hall Of Fame: Saatwan Sur". ശേഖരിച്ചത് 2007-04-28.
"https://ml.wikipedia.org/w/index.php?title=മുഹമ്മദ്_റഫി&oldid=3137568" എന്ന താളിൽനിന്ന് ശേഖരിച്ചത്