മുഹമ്മദ് റഫി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മുഹമ്മദ് റഫി
Mohammed Rafi.jpg
മുഹമ്മദ് റഫി
ജീവിതരേഖ
ജനനനാമംമുഹമ്മദ് റഫി
ജനനംഡിസംബർ 24, 1924
സ്വദേശംകോട്ലാ സുൽത്താൻസിംഗ്, പഞ്ചാബ്, ബ്രിട്ടീഷ് ഇന്ത്യ
മരണംജൂലൈ 31, 1980
സംഗീതശൈലിഇന്ത്യൻ ക്ലാസ്സിക്കൽ, ഗസൽ, ഖവ്വാലി, സിനിമാ പിന്നണിഗായകൻ, തുംരി
തൊഴിലു(കൾ)ഗായകൻ
ഉപകരണംഗായകൻ
സജീവമായ കാലയളവ്1944-1980

ഇന്ത്യൻ ചലച്ചിത്രരംഗത്തെ ഒരു പിന്നണിഗായകനായിരുന്നു .ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഏറ്റവും പ്രതിഭാശാലിയും പ്രശസ്തനുമായ ഗായകനാണ് ഇദ്ദേഹം.മുഹമ്മദ് റഫി (December 24, 1924 – July 31, 1980)(ഹിന്ദി: मोहम्मद रफ़ी, ഉർദു: محمد رفیع,). ർ അവാർഡും നേശ്രീ ബഹുമതി നൽകി ഇന്ത്യാ രാജ്യം അദ്ദേഹത്തെ ആദരിച്ചു. അദ്ദേഹത്തിൻറെ സംഗീത സപര്യ 35 വർഷം നിണ്ടു നിന്നു. ഇന്ത്യ ഉപഭൂഖണ്ഡത്തിൽ അതിപ്രശസ്തമാണ്‌ ഇദ്ദേഹത്തിന്റെ ഗാനങ്ങൾ.റഫിയുടെ ശബ്ദത്തെ ആരാധകർ വിശേഷിപ്പിക്കുന്നത് ദിവ്യശബ്ദം എന്നത്രേ! മുകേഷ്, കിഷോർ കുമാർ എന്നീ ഗായകർക്കൊപ്പം 1950 മുതൽ 1970 വരെ ഉർദു-ഹിന്ദി ചലച്ചിത്രപിന്നണിഗായകരിലെ മുടിചൂടാമന്നരിൽ ഒരാളായിരുന്നു.

ആദ്യകാല ജീവിതം[തിരുത്തുക]

ഇപ്പോൾ പാക്കിസ്ഥാനിൽ പെടുന്ന അമൃതസറിനടുത്ത് കോട്‌ല സുൽത്താൻ സിംഗ്‌ എന്ന സ്ഥലത്താണ്‌ റഫിയുടെ ജനനം. ജന്മിയായ ഹാജി അലി മുഹമ്മദ്‌ ആണ് പിതാവ്. റഫിക്ക്‌ 5 ജ്യേഷ്ഠസഹോദരന്മാരുണ്ടായിരുന്നു. വീട്ടിൽ പാടാൻ വന്ന ഒരു ഫക്കീറാണ് റഫിയെ സംഗീതത്തിലേക്കാകർഷിച്ചത്.[1]. ഫീക്കോ എന്നു വിളിപ്പേരുള്ള റഫി ചെറുപ്പകാലത്തു തന്നെ അദ്ദേഹത്തിന്റെ നാട്ടിലെ ഫക്കീർമാരെ അനുകരിച്ചു പാടുമായിരുന്നു[1]. 1935-36 കാലത്ത്‌ റഫിയുടെ അച്ഛൻ ലാഹോറിലേക്ക്‌ സ്ഥലം മാറിയപ്പോൾ റഫിയും കുടുംബവും അങ്ങോട്ടു കുടിയേറിപ്പാർത്തു. റഫിയുടെ കുടുംബം ലാഹോറിലെ നൂർ മൊഹല്ല എന്ന സ്ഥലത്ത്‌ ഒരു മുടിവെട്ടുകേന്ദ്രം നടത്തിയിരുന്നു അക്കാലത്ത്‌[2] റഫിയുടെ മൂത്തസഹോദരീ ഭർത്താവ്‌ സംഗീതത്തിലുള്ള വാസന കണ്ടെത്തുകയും അതു പ്രോൽസാഹിപ്പിക്കുകയും ചെയ്തിരുന്നു. ഉസ്താദ്‌ ബഡേ ഗുലാം അലി ഖാൻ, ഉസ്താദ്‌ അബ്ദുൾ വാഹിദ്‌ ഖാൻ, പണ്ഡിത്‌ ജീവൻലാൽ മട്ടോ, ഫിറോസ്‌ നിസാമി എന്നിവരിൽ നിന്നുമായി റഫി ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചു[3][4]. ഒരിക്കൽ റഫിയും റഫിയുടെ സഹോദരീ ഭർത്താവ്‌ ഹമീദും കെ.എൽ. സൈഗാളിന്റെ സംഗീതക്കച്ചേരി കേൾക്കാൻ പോയതായിരുന്നു. വൈദ്യുതിതകരാറു കാരണം പരിപാടി അവതരിപ്പിക്കാൻ സൈഗാൾ തയ്യാറായില്ല. അക്ഷമരായ ആസ്വാദകരെ ആശ്വസിപ്പിക്കാൻ റഫി ഒരു പാട്ടു പാടട്ടെ എന്നു ഹമീദ് സംഘാടകരോടു ചോദിക്കുകയും അവർ അതിനു തയ്യാറാവുകയും ചെയ്തു. അതായിരുന്നു‌ റഫിയുടെ ആദ്യത്തെ പൊതുസംഗീതപരിപാടി, അത് റഫിയുടെ 13-ആം വയസിലായിരുന്നു[3].

റഫിയുടെ സംഗീതാഭിരുചി മനസ്സിലാക്കിയ സംവിധായകൻ ശ്യാം സുന്ദർ റഫിയെ ഗായിക സീനത്ത്‌ ബീഗത്തിനൊപ്പം സോണിയേ നീ, ഹീരിയേ നീ എന്ന ഗാനം ഗുൽ ബാലോച്ച്‌ (1942) (ഈ ചിത്രം ഇറങ്ങിയത്‌ 1944-ൽ ആണ്‌) എന്ന പഞ്ചാബി ചിത്രത്തിൽ പാടിച്ചു[5] . ഈ സമയത്തു തന്നെ റഫിയെ ലാഹോർ റേഡിയോ നിലയം അവിടത്തെ സ്ഥിരം ഗായകനായി ക്ഷണിച്ചു[6].

ബോംബെയിലെ ആദ്യകാലജീവിതം[തിരുത്തുക]

1959 ഇൽ തലശ്ശേരി സന്ദർശിച്ച മുഹമ്മദ് റാഫി പൗര പ്രമുഖരോടൊപ്പം

മുറപ്പെണ്ണായ ബാഷിറയെ വിവാഹം കഴിച്ചു. എന്നാൽ ഇന്ത്യയിലേക്ക് വരാൻ കൂട്ടാക്കിയില്ല ഭാര്യ. അതിനാൽ റഫി ബാഷിയെ ഉപേക്ഷിച്ചു.രണ്ടാമത് ഇന്ത്യയിൽ നിന്ന് ബിൽ ഖിസിനെ വിവാഹം ചെയ്തു. മൂത്ത മകൻ ഷഹീദ് ആദ്യ ഭാര്യയിലുള്ളത്.ആകെ ഏഴ് മക്കൾ.

1944-ൽ റഫി ബോംബെയിലേക്ക് (മുംബൈ) മാറാൻ തീരുമാനിച്ചു. തൻവീർ നഖ്‌വി റഫിയെ പ്രശസ്തനിർമ്മാതാക്കളായ അബ്ദുൾ റഷീദ്‌ കർദാൾ, മെഹബൂബ്‌ ഖാൻ, നടനും സംവിധായകനുമായ നസീർ എന്നിവരുമായി പരിചയപ്പെടുത്തിക്കൊടുത്തു[2]. ഒരു ശുപാർശക്കത്തുമായി റഫി പ്രശസ്ത സംഗീതസംവിധായകൻ നൗഷാദ് അലിയെ ചെന്നു കണ്ടു. ആദ്യകാലത്ത്‌ നൗഷാദ്‌ കോറസ്‌ ആയിരുന്നു റഫിയെക്കൊണ്ടു പാടിച്ചിരുന്നത്‌. നൗഷാദുമായുള്ള റഫിയുടെ ആദ്യഗാനം 1944-ൽ പുറത്തിറങ്ങിയ എ.ആർ.കർദാറുടെ പെഹ്‌ലേ ആപ്‌ എന്ന ചിത്രത്തിലെ ശ്യാം സുന്ദർ, അലാവുദ്ദീൻ എന്നിവരോടൊപ്പം പാടിയ ഹിന്ദുസ്ഥാൻ കേ ഹം ഹേൻ എന്ന ഗാനമാണ്‌. ഏതാണ്ട്‌ ആ സമയത്തു തന്നെ ശ്യാം സുന്ദറിനു വേണ്ടി ഗോൻ കി ഗോരി (1944) എന്ന ചലച്ചിത്രത്തിലും, ജി.എം ദുരാണിയോടൊത്ത്‌ അജീ ദിൽ ഹോ കാബൂ മേൻ എന്ന ചിത്രത്തിലും പാടി. ഇതാണ്‌ റഫി ബോളിവുഡിലെ തന്റെ ആദ്യ ഗാനമായി കണക്കാക്കുന്നത്‌[6]. 1945-ൽ റഫി തന്റെ ബന്ധുവായ, 'മജ്‌ഹിൻ' എന്നു വിളിപ്പേരുള്ള ബാഷിറയെ ജീവിത പങ്കാളിയായി തിരഞ്ഞെടുത്തു[1].

1945-ൽ ലൈലാ മജ്നു എന്ന ചിത്രത്തിലെ തേര ജൽവ ജിസ്‌ നേ ദേഖാ എന്ന ഗാനത്തിനു വേണ്ടി ക്യാമറക്കു മുന്നിലും മുഖം കാണിച്ചു[6]. നൗഷാദുമൊത്ത്‌ അനേകം ചിത്രങ്ങൾക്ക്‌ കോറസ്‌ പാടിയിട്ടുണ്ട്‌. മേരേ സപ്‌നോം കീ റാണി, സൈഗാളിന്റെ കീഴിൽ പാടിയ ഷാജഹാൻ(1946) എന്ന ചിത്രത്തിലെ രൂഹി, രൂഹി തുടങ്ങിയ ഗാനങ്ങൾ ഉദാഹരണം. എന്നാൽ റഫി ഏറെ ശ്രദ്ധിക്കപ്പെട്ടത്‌ മെഹബൂബ്‌ ഖാന്റെ അന്മോൾ ഖാഡി(1946) എന്ന ചിത്രത്തിലെ തേരാ ഖിലോന തൂതാ ബലക്‌ എന്ന ഗാനത്തോടെയാണ്‌. നൂർ ജഹാനുമൊത്തുള്ള 1947-ൽ പുറത്തിറങ്ങിയ ജുഗ്നു എന്ന ചിത്രത്തിലെ യഹാൻ ബാദ്‌ലാ വഫാ കാ എന്ന ഗാനം സൂപ്പർ ഹിറ്റായി.എണ്ണമറ്റ മനോഹര ഗാനങ്ങളിൽ ചിലത്.. തേരേ മേരേ സപനേ, യെ ജോ ചിൽ മൻ ഹേ.. യേ ദുനിയാ യേ മെഹഫിൽ, ഓ മേരി മെഹബൂബാ, അകേലെ അകേലെ കഹാം, മേ ഗാഊം തുമ് സോജാവു, ദൂർ രഹകർ, മന് തട്പപത്, ഓ മേരെ ഷാഹെഖൂബ, മധു പന്മെ രാധിക, യെരാത്ഹെ പ്യാസി, ഏ ഫൂലോം കിറാണി, യാദ് ന ജായേ, ഏ ഹുസ്ന്സരാജാഗ്, മേരാഗീ അൻജാ, ഓ ദുനിയാകേരഖ് വാലേ, സോ ബാറ്ജജനം ലേംഗേ, രംഗ് ഓർനൂറ്കീബാരാത്, ലേ ഗയ് ദിൽഗുഡിയാ ജപ്പാൻ, ക്യാമിലിയെ, സുബ്ഹാനആയിശാം ന, മേരാ പ്രേമ് പത്ര് ,ഹസീന് ദിൽരുബാ കരീബ് ആ, ഇത് നാതൊ യാദ് ഹെ മുജേ, ഹമ്കാലേഹതൊ ക്യാ ഹുവാ ദിൽവാലേ ഹെ, മെകഹി ക വിനബൻജാ, പർദാഹെ പർദാ, ചൽകായെ ജാം, ചാഹുംഗാമേതു ജേ സാംച് സബേരെ, യഹാ മെ അജ്നബി, ഹായ് രേഹയ് നീംദ് നഹീ... ഹം കിസീ സെകം നഹി എന്ന സിനിമയിൽ ക്യാ ഹുവാ തേരെ വാദാ എന്ന ഗാനത്തിന് ദേശീയ അവാർഡ് കിട്ടി.ഇതേ ചിത്രത്തിൽ ഹേ അഗർ ദുശ്മൻ എന്ന ഖവാലിയിൽ വീര രസത്തിന്റെ ഒരു സംഗീതരൂപമാറ്റം അനുഭവിക്കാം.

 സംഗീതസംവിധായകൻ മനസിൽ വിചാരിക്കുന്നതിനുമപ്പുറത്തേക്ക് ഗാനത്തെ വളർത്തുന്നു റഫി.

1948-ൽ മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തെത്തുടർന്ന് രാജേന്ദ്ര കൃഷൻ എഴുതിയ സുനോ സുനോ ആയേ ദുനിയാ വലാൺ ബാപ്പുജി കീ അമർ കഹാനി എന്ന ഗാനം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ആ വർഷത്തിൽ ജവഹർലാൽ നെഹ്‌റു റഫിയെ അദ്ദേഹത്തിന്റെ വസതിയിലേക്കു പാടാനായി ക്ഷണിച്ചു. 1948-ൽ സ്വാതന്ത്യദിനത്തിൽ റഫിക്കു ജവഹർലാൽ നെഹ്‌റുവിൽ നിന്നും വെള്ളിമെഡൽ‌ ലഭിച്ചു. 1949-ൽ റഫിക്കു നൗഷാദ്‌ (ചാന്ദിനി രാത്‌,ദില്ലഗി ആന്റ്‌ ദുലാരി), ശ്യാം സുന്ദർ(ബസാർ), ഹുസ്‌നാലാൽ ഭഗത്‌റാം(മീനാ ബസാർ) തുടങ്ങിയ സംഗീതസംവിധായകർ ഒറ്റക്കു ഗാനങ്ങൾ നൽകിത്തുടങ്ങി.

അംഗീകാരങ്ങൾ[തിരുത്തുക]

  • പത്മശ്രീ, 1967
  • 1948-ൽ ഒന്നാം സ്വാതന്ത്ര്യവാർഷികദിനത്തിൽ റഫിക്ക് പ്രധാനമന്ത്രി ജവഹർലാൽ നെഹ്രൂവിൽ നിന്നും വെള്ളിമെഡൽ ലഭിച്ചു.
ദേശീയ ചലച്ചിത്ര പുരസ്കാരം
വർഷം ഗാനം ചലച്ചിത്രം സംഗീത സംവിധായകൻ ഗാനരചയിതാവ്
1977[4] "ക്യാ ഹുവാ തേര വാദാ" ഹം കിസീസേ കം നഹീം രാഹുൽ ദേവ് ബർമൻ മജ്രൂഹ് സുൽത്താൻപുരി

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 Varinder Walia (2003-06-16). "Striking the right chord". The Tribune: Amritsar Plus. Retrieved 2007-04-28. 
  2. 2.0 2.1 Syed Abid Ali (2003-06-16). "The Way It Was: Tryst With Bollywood". Daily Times, Pakistan. Archived from the original on 2012-12-21. Retrieved 2007-04-28. 
  3. 3.0 3.1 "Mohammed Rafi". Retrieved 2007-04-28. 
  4. 4.0 4.1 Amit Puri. "When Rafi sang for Kishore Kumar". The Tribune. Retrieved 2007-04-28. 
  5. M.L. Dhawan (2004-07-25). "His voice made him immortal". Spectrum (The Tribune). Retrieved 2007-04-28. 
  6. 6.0 6.1 6.2 "Hall Of Fame: Saatwan Sur". Retrieved 2007-04-28. 



"https://ml.wikipedia.org/w/index.php?title=മുഹമ്മദ്_റഫി&oldid=2922410" എന്ന താളിൽനിന്നു ശേഖരിച്ചത്