Jump to content

ഷാരൂഖ് ഖാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Shah Rukh Khan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഷാരൂഖ് ഖാൻ

൨൦൧൮ൽ ഖാൻ
ജനനം
ഷാരൂഖ് ഖാൻ

(1965-11-02) 2 നവംബർ 1965  (59 വയസ്സ്)
ന്യൂ ഡെൽഹി, ഇന്ത്യ
കലാലയംഹൻസ്രാജ് കോളേജ്[1]
തൊഴിൽ
  • നടൻ
  • നിർമ്മാതാവ്
  • ടെലിവിഷൻ വ്യക്തിത്വം
  • വ്യവസായി
സജീവ കാലം1988–ഇതുവരെ
Works
ഷാരൂഖ് ഖാൻ സിനിമകൾ
ജീവിതപങ്കാളി(കൾ)
(m. 1991)
കുട്ടികൾ3
പുരസ്കാരങ്ങൾFull list
HonoursPadma Shri (2005)
Ordre des Arts et des Lettres (2007)
Légion d'honneur (2014)
ഒപ്പ്

ഷാരൂഖ് ഖാൻ ( ഉർദു: شاہ رخ خان , ഹിന്ദി: शाहरुख़ ख़ान ജനനം:1965 നവംബർ 2-ന് ) ഇന്ത്യൻ ചലച്ചിത്ര രം‌ഗത്തെ ഒരു പ്രമുഖ അഭിനേതാവാണ്. സിനിമാ നിർമ്മാതാവ്, ജനപ്രിയ ടെലിവിഷൻ അവതാരകൻ എന്നീ നിലകളിലും പ്രശസ്തനാണ്. 70ലധികം ബോളിവുഡ് ചിത്രങ്ങളിൽ ഖാൻ അഭിനയിച്ചിട്ടുണ്ട്.[3][4][5]

1980 കളിൽ ടി വി സീരിയലുകളിൽ അഭിനയിച്ചു കൊണ്ടാണ് ഷാരൂഖ് ഖാൻ തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. ആദ്യത്തെ സിനിമ 1992 ൽ ഇറങ്ങിയ ദീവാന എന്ന ചിത്രമാണ്.തുടർന്ന് ഷാരൂഖ് ഖാൻ നിരവധി വിജയ ചിത്രങ്ങളിൽ ഭാഗഭക്കാകുകയും മികച്ച അഭിനയം കാഴ്ച വയ്ക്കുകയും ചെയ്തു. അഭിനയത്തിലെ മികവിന് ഷാരൂഖ് ഖാന് ഇതിനോടകം പതിനാല് ഫിലിംഫെയർ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഇതിൽ എട്ടെണ്ണം മികച്ച അഭിനേതാവിനുള്ളതാണ്.ഇന്ത്യൻ ചലച്ചിത്രത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ച് 2005ൽ ഇന്ത്യൻ സർക്കാർ ഷാരൂഖ് ഖാന് പദ്മശ്രീ നൽകി ആദരിച്ചു.

ഖാന്റെ ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ (1995), കുച്ച് കുച്ച് ഹോതാ ഹേ (1998), ചക് ദേ ഇന്ത്യ (2007), ഓം ശാന്തി ഓം (2007) and രബ് നേ ബനാ ദി ജോഡി (2008) തുടങ്ങിയവ ബോളിവുഡിലെ വൻവിജയചിത്രങ്ങളാണ്.അതേ സമയം കഭി ഖുശി കഭി ഗം (2001), കൽ ഹോ ന ഹോ (2003), വീർ-സാരാ (2004), കഭി അൽവിദ ന കഹ്നാ (2006),മൈ നെയിം ഈസ് ഖാൻ (2010) തുടങ്ങിയവ വിദേശത്ത് വിജയിച്ച ബോളിവുഡ് ചിത്രങ്ങളാണ്.[6]

2000 മുതൽ ഷാരൂഖ് ഖാൻ ടെലിവിഷൻ അവതാരണം, സിനിമ നിർമ്മാണം എന്നിവയിലേക്കും തിരിഞ്ഞു. അദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ ഡ്രീംസ് അൺലിമിറ്റഡ്, റെഡ് ചില്ലീസ് എന്റർടെയിന്മെന്റ് എന്നീ രണ്ട് സിനിമാ നിർമ്മാണ സ്ഥാപനങ്ങൾ ഉണ്ട്.

ജീവചരിത്രം

[തിരുത്തുക]
2008 ലെ ദ്രോണ എന്ന ചിത്രത്തിന്റെ പ്രദർശന വേളയിൽ കുടുംബത്തോടൊപ്പം ഖാൻ

ഷാരൂഖ് ഖാന്റെ ജനനം ഇന്ത്യയിലെ ന്യൂ ഡെൽഹിയിലായിരുന്നു.[7] ബ്രിട്ടീഷ് ഇന്ത്യയില പെഷവാറിലെ (ഇന്നത്തെ പാക്കിസ്ഥാനിൽ) ഒരു സ്വാതന്ത്ര്യസമര സേനാനിയായിരുന്നു ഖാന്റെ പിതാവായ താജ് മുഹമ്മദ് ഖാൻ. ഖാന്റെ മാതാവ് ലത്തീഫ് ഫാത്തിമ, സുഭാഷ് ചന്ദ്ര ബോസിന്റെ കാലഘട്ടത്തിൽ ഇന്ത്യൻ നാഷണൽ ആർമിയിൽ മേജർ ജനറൽ ആയിരുന്ന ഷാനവാസ് ഖാന്റെ ദത്ത് പുത്രിയായിരുന്നു.[8]

അദ്ദേഹത്തിന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ചത് ഡെൽഹിയിലെ സെ. കൊളമ്പസ് സ്കൂളിലാണ്. സ്കൂളിലെ മികച്ച ഒരു വിദ്യാർത്ഥിയായിരുന്ന ഖാൻ അനേകം സമ്മാനങ്ങൾ വാങ്ങിച്ചു കൂട്ടി. ഖാൻ തന്റെ ഡിഗ്രി വിദ്യാഭ്യാസം പൂർത്തീകരിക്കുന്നത് 1985-1988 കാലഘട്ടത്തിൽ ഹൻസ്‌രാജ് കോളേജിൽ നിന്നായിരുന്നു. ഉന്നത വിദ്യാഭ്യാസം പൂർത്തികരിച്ചത് ഡെൽഹിയിലെ തന്നെ ജാമിയ മില്ലിയ്യ ഇസ്ലാമിയ കോളേജിലാണ്. മാസ് കമ്മ്യൂണിക്കേഷനിൽ ഉന്നത വിദ്യാഭ്യാസം പൂർത്തീകരിച്ച ശേഷം തന്റെ ജീവിതവും കരിയറും ബോളിവുഡിലേക്ക് പറിച്ചുനടുകയായിരുന്നു ഖാൻ.[9]

മാതാപിതാക്കളുടെ മരണശേഷം ഖാൻ 1991 ൽ മുംബൈയിലേക്ക് താമസം മാറ്റി.[10] അതേ വർഷം അദ്ദേഹത്തിന്റെ വിവാഹവും കഴിഞ്ഞു. ഒരു ഹിന്ദുവായ ഗൗരി ഖാനെയാണ് ഷാരൂഖ് വിവാഹം ചെയ്തത്.[11] ഇവർക്ക് മകൻ ആര്യൻ ഖാൻ (ജനനം:1997), മകൾ സുഹാന ഖാൻ (ജനനം:2000) ഉൾപ്പെടെ മൂന്ന് മക്കൾ ഉണ്ട്.

ഷാരൂഖ് ഖാനെ കുറിച്ച് മറ്റുള്ളവർ എഴുതിയത്

[തിരുത്തുക]
  1. ലഘുചിത്രം - (2005)ദി ഇന്നർ ആന്റ് ഔട്ടർ വേൾഡ് ഓഫ് ഷാരൂഖ് ഖാൻ ( The Inner and Outer World of Shah Rukh Khan )
  2. പുസ്തകം - (2006) സ്റ്റിൽ റീഡിം‌ഗ് ഖാൻ Still Reading Khan - അനുപമ ചോപ്ര
  3. പുസ്തകം - (2007) കിം‌ഗ് ഓഫ് ബോളിവുഡ്

ലണ്ടനിലെ പ്രശസ്തമായ മെഴുക് മ്യൂസിയത്തിൽ ഷാരൂഖ് ഖാന്റെ മെഴുക് പ്രതിമ ഏപ്രിൽ 2007 ൽ സ്ഥാപിക്കപ്പെട്ടു.[12] തന്റെ അഭിനയ ജീവിതത്തിന് ഫ്രഞ്ച് സർക്കാറിന്റെ (Order of the Arts and Literature) ബഹുമതിയും ഷാരൂഖിന് ലഭിച്ചിട്ടുണ്ട്.[13]

ചലച്ചിത്ര ജീവിതം

[തിരുത്തുക]

തുടക്കം

[തിരുത്തുക]

1988ൽ ഫൗജി എന്ന ടെലിവിഷൻ പരമ്പരയിലെ അഭിമന്യു റായ് എന്ന കഥാപാത്രം അവതരിപ്പിച്ചുകൊണ്ടാണ് ഖാൻ അഭിനയ ജീവിതം ആരംഭിച്ചത്.[10] തുടർന്ന് 1989ൽ അസീസ് മിർസയുടെ സർക്കസ് എന്ന പരമ്പരയിലഭിനയിച്ചു.[14] അതേ വർഷം അരുന്ധതി റോയ് രചനയെ അടിസ്ഥാനപ്പെടുത്തി എടുത്ത In Which Annie Gives it Those Ones എന്ന ടിവി ചിത്രത്തിലും ഭാഗമായി.

1991ൽ മുംബൈലേക്ക് മാറിയ[10] ഖാന്റെ ആദ്യ ചലച്ചിത്രമായ ദീവാന 1992ൽ പുറത്തിറങ്ങി. ചിത്രം വിജയിച്ചതോടെ അദ്ദേഹം ബോളിവുഡിൽ ശ്രദ്ധിക്കപ്പെട്ടു.[15] ചിത്രത്തിലെ അഭിനയത്തിന് ഫിലിംഫെയർ മികച്ച പുതുമുഖതാരത്തിനുള്ള അവാർഡ് ലഭിച്ചു.

1993ൽ ഡർ, ബാസിഗർ എന്നീ ചിത്രങ്ങളിൽ ഖാൻ അവതരിപ്പിച്ച വില്ലൻ കഥാപാത്രങ്ങൾ അദ്ദേഹത്തിന് ഏറെ നിരൂപകപ്രശംസ നേടിക്കൊടുത്തു.[16] കഭി ഹാം കഭി നാ എന്ന ചിത്രത്തിലെ അഭിനയത്തിന് ഖാന് ഫിലിംഫെയർ ക്രിട്ടിക്സ് അവാർഡ് ലഭിച്ചു.

1995ൽ രാകേഷ് റോഷന്റെ കരൺ അർജുൻ എന്ന വൻഹിറ്റ് ചിത്രത്തിൽ സൽമാൻ ഖാനോടൊപ്പം അഭിനയിച്ചു.[17] ആ വർഷം തന്നെ അഭിനയിച്ച ദിൽ‌വാലേ ദുൽ‌ഹനിയ ലേജായേ‌ഗേ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ്.[18]

ചലച്ചിത്രങ്ങൾ

[തിരുത്തുക]
വർഷം ചിത്രം കഥാപാത്രം കുറിപ്പ്
1992 ദീവാന രാജ സഹായ് Filmfare Award for Best Male Debut
ഇഡിയറ്റ് പവൻ രഘുജൻ Made-for-television movie
ചമത്കാർ സുന്ദർ ശ്രീവാസ്തവ
രാജു ബൻഗയ ജെന്റിൽമാൻ രാജു (രാജ് മാഥുർ)
ദിൽ ആശ്‌ന ഹെ കരൺ
1993 മായ മേംസാബ് ലളിത് കുമാർ
കിങ് അങ്കിൾ അനിൽ ബൻസൽ
ബാസിഗർ അജയ് ശർമ/വിക്കി മൽഹോത്ര Filmfare Award for Best Actor
ഡർ രാഹുൽ മെഹ്റ Nominated—Filmfare Award for Best Performance in a Negative Role
കഭി ഹാ കഭി നാ സുനിൽ Filmfare Critics Award for Best Performance
Nominated—Filmfare Award for Best Actor
1994 അൻജാം വിജയ് അഗ്‌നിഹോത്രി Filmfare Award for Best Performance in a Negative Role
1995 കരൺ അർജുൻ അർജുൻ സിങ്/വിജയ്
സമാന ദീവാന രാഹുൽ മൽഹോത്ര
ഗുഡ്ഡു ഗുഡ്ഡു ബഹാദുർ
ഒ ഡാർളിങ്! യെ ഹെ ഇന്ത്യ! ഹീറൊ
ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ രാജ് മൽഹോത്ര Filmfare Award for Best Actor
രാം ജാനെ രാം ജാനെ
ത്രിമൂർത്തി റോമി സിങ്
1996 ഇംഗ്ലീഷ് ബാബു ദേസി മേം വിക്രം/ഹരി/ഗോപാൽ മയൂർ
ചാഹത് രൂപ് റാഥോഡ്
ആർമി അർജുൻ Cameo
ദുശ്‌മൻ ദുനിയ കാ ബദ്റു
1997 ഗുദ്‌ഗുദി Special appearance
കൊയ്‌ല ശങ്കർ
യെസ് ബോസ് രാഹുൽ ജോഷി Nominated—Filmfare Award for Best Actor
പർദേസ് അർജുൻ സാഗർ
ദിൽ തൊ പാഗൽ ഹെ രാഹുൽ Filmfare Award for Best Actor
1998 ഡൂപ്ലിക്കേറ്റ് ബബ്‌ലു ചൗധരി/മനു ദാദ Nominated—Filmfare Award for Best Performance in a Negative Role
അചാനക് Himself Special appearance
ദിൽ സേ അമർകാന്ത് വർമ
കുച്ച് കുച്ച് ഹോതാ ഹേ Rahul Khanna Filmfare Award for Best Actor
1999 ബാദ്ഷാ Raj Heera/Baadshah Nominated—Filmfare Award for Best Performance in a Comic Role
2000 ഫിൽ ഭി ദിൽ ഹെ ഹിന്ദുസ്ഥാനി Ajay Bakshi
ഹെ രാം Amjad Ali Khan
ജോഷ് Max
ഹർ ദിൽ ജൊ പ്യാർ കരേഗ Rahul Cameo
മൊഹബ്ബത്തേ Raj Aryan Malhotra Filmfare Critics Award for Best Performance
Nominated—Filmfare Award for Best Actor
ഗജ ഗാമിനി Himself Special appearance
2001 വൺ 2 ക 4 Arun Verma
അശോക Asoka
കഭി ഖുശി കഭി ഘം... Rahul Raichand Nominated—Filmfare Award for Best Actor
2002 ഹം തുമാരെ ഹെ സനം Gopal
ദേവ്ദാസ് Devdas Mukherjee Filmfare Award for Best Actor
ശക്തി: ദ പവർ Jaisingh Special appearance
സാഥിയ Yeshwant Rao Cameo
2003 ചൽതെ ചൽതെ Raj Mathur
കൽ ഹോ ന ഹോ Aman Mathur Nominated—Filmfare Award for Best Actor
2004 യെ ലംഹെ ജുദായി കെ Dushant
മേ ഹൂ നാ Maj. Ram Prasad Sharma Nominated—Filmfare Award for Best Actor
വീർ-സാര Veer Pratap Singh Nominated—Filmfare Award for Best Actor
സ്വദേശ് മോഹൻ ഭാർഗവ Filmfare Award for Best Actor
2005 കുച് മീഠ ഹോ ജായെ Himself Special appearance
കാൽ Special appearance in song "Kaal Dhamaal"
സിൽസിലെ Sutradhar Cameo
പഹേലി Kishenlal/The Ghost
The Inner and Outer World
of Shah Rukh Khan
Himself (Biopic) Documentary directed by British-based author
and director Nasreen Munni Kabir
2006 Alag Special appearance in song "Sabse Alag"
കഭി അൽവിദ ന കഹ്‌നാ Dev Saran Nominated—Filmfare Award for Best Actor
ഡോൺ: ദ ചെയ്സ് ബിഗിൻസ് എഗയിൻ ഡോൺ/വിജയ് Nominated—Filmfare Award for Best Actor
Nominated—Asian Film Award for Best Actor
ഐ സീ യു Special appearance in song "Subah Subah"
2007 ചക് ദെ ഇന്ത്യ Kabir Khan Filmfare Award for Best Actor
ഹെ ബേബി Raj Malhotra Special appearance in song "Mast Kalandar"
ഓം ശാന്തി ഓം Om Prakash Makhija/
Om Kapoor
Nominated—Filmfare Award for Best Actor
2008 ക്രേസി 4 Special appearance in song "Break Free"
ഭൂത്‌നാഥ് Aditya Sharma Cameo
റബ്‌നെ ബനാദി ജോഡി Surinder Sahni/Raj Nominated—Filmfare Award for Best Actor
കിസ്മത് കണക്‌ഷൻ Narrator
2009 ലക്കി ബൈ ചാൻസ് Himself Guest appearance
ബില്ലു സാഹിർ ഖാൻ
2010 ദുൽഹ മിൽ ഗയ Pawan Raj Gandhi (PRG) Extended appearance
മൈ നെയിം ഈസ് ഖാൻ റിസ്വാൻ ഖാൻ Filmfare Award for Best Actor
ഷാഹ്റൂഖ് ബോല ഖൂബ്‌സൂരത് ഹെ തു Himself Cameo
2011 ഓൾവെയ്‌സ് കഭി കഭി Cameo in song "Antenna"
കൂചി കൂചി ഹോത ഹെ Rocky (Voice-over) Post-production
റാ.വൺ ജി.വൺ Post-production
ഡോൺ 2: ദ ചെയ്സ് കണ്ടിന്യൂസ് ഡോൺ Nominated—Filmfare Award for Best Actor

അവലംബം

[തിരുത്തുക]
  1. "SRK finally receives graduation degree from Hansraj College after 28 years". The Indian Express. 17 February 2016. Archived from the original on 17 February 2016. Retrieved 17 February 2016.
  2. Bhatia, Shreya (6 January 2020). "Meet the world's richest movie star, an Indian: Shah Rukh Khan". Gulf News. Archived from the original on 28 April 2020. Retrieved 15 March 2020.
  3. "The Global Elite – 41: Shahrukh Khan". Newsweek. 2008 December 20. Retrieved 2008 December 24. {{cite web}}: Check date values in: |accessdate= and |date= (help)
  4. "The King of Bollywood". CNN. CNN Entertainment. 2008-02-05. Archived from the original on 2012-03-05. Retrieved 2011-06-25.
  5. Saner, Emine (2006-08-04). "King of Bollywood". The Guardian. Retrieved 2011-06-25.
  6. Kumar, Anuj (2004 November 11). "Bollywood bonanza". The Hindu. Chennai, India. Archived from the original on 2009-11-06. Retrieved 2009 August 16. {{cite news}}: Check date values in: |accessdate= and |date= (help)
    Kamath, Sudhish (2007 December 7). "Being SRK". The Hindu. Chennai, India. Archived from the original on 2008-11-03. Retrieved 2009 August 16. {{cite news}}: Check date values in: |accessdate= and |date= (help)
  7. "The Rediff Interview / Shah Rukh Khan". Rediff. Retrieved 2006-06-05.
  8. "Badshah at durbar and dinner". telegraphindia.com. Archived from the original on 2009-01-27. Retrieved 12 March. {{cite web}}: Check date values in: |accessdate= (help); Unknown parameter |accessyear= ignored (|access-date= suggested) (help)
  9. IndiaFM News Bureau (November 2, 2006). "Facts you never knew about SRK". indiaFM. Retrieved 2008-06-26. {{cite web}}: Check date values in: |date= (help)
  10. 10.0 10.1 10.2 "Shah Rukh Khan turns 42". zeenews.com. Retrieved 2 November. {{cite web}}: Check date values in: |accessdate= (help); Unknown parameter |accessyear= ignored (|access-date= suggested) (help)
  11. Siddiqui, Rana (November 17, 2006). "Much ado about King Khan". The Hindu. Archived from the original on 2008-03-09. Retrieved 2008-02-09. {{cite web}}: Check date values in: |date= (help)
  12. "Shah Rukh Khan Now Live At Madame Tussauds". Archived from the original on 2009-04-30. Retrieved 2008-09-09.
  13. "Shah Rukh Khan to be honoured by French Govt".
  14. Saunders, Emma (2002 August 23). "Shahrukh goes global". BBC News. Retrieved 2010 September 10. {{cite news}}: Check date values in: |accessdate= and |date= (help)
  15. "Box Office 1992". BoxOfficeIndia.Com. Archived from the original on 2012-12-04. Retrieved 2007 January 10. {{cite web}}: Check date values in: |accessdate= (help)
  16. "Box Office 1993". BoxOfficeIndia.Com. Archived from the original on 2012-07-21. Retrieved 2008 April 20. {{cite web}}: Check date values in: |accessdate= (help)
  17. "Box Office 1995". BoxOfficeIndia.Com. Archived from the original on 2012-07-29. Retrieved 2007 January 12. {{cite web}}: Check date values in: |accessdate= (help)
  18. "All Time Earners Inflation Adjusted (Figures in Ind Rs)". BoxOfficeIndia.com. Archived from the original on 2012-07-21. Retrieved 2008 January 10. {{cite web}}: Check date values in: |accessdate= (help)


"https://ml.wikipedia.org/w/index.php?title=ഷാരൂഖ്_ഖാൻ&oldid=4086388" എന്ന താളിൽനിന്ന് ശേഖരിച്ചത്