പിന്നണി ഗായകർ


ചലച്ചിത്രങ്ങളിൽ ഉപയോഗിക്കുന്നതിന് മുൻകൂട്ടി പാടി റെക്കോർഡുചെയ്യുന്ന ഗായകരാണ് പിന്നണി ഗായകർ. പിന്നണിഗായകരുടെ ഗാനങ്ങൾ റെക്കോർഡുചെയ്ത് ചലച്ചിത്രങ്ങളിൽ അഭിനേതാക്കൾ ക്യാമറകൾക്കു മുൻപിൽ ചുണ്ട് ചലിപ്പിച്ച് അഭിനയിക്കുന്നു. പിന്നണിഗാനം ആലപിക്കുന്ന ഗായികയെ പിന്നണിഗായികയെന്നും ഗായകനെ പിന്നണിഗായകനെന്നും വിളിക്കുന്നു. യഥാർത്ഥ ഗായകരെ ചലച്ചിത്രത്തിൽ കാണുവാൻ സാധിക്കില്ല.
ദക്ഷിണേഷ്യയിൽ[തിരുത്തുക]
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിർമ്മിക്കുന്ന ദക്ഷിണേഷ്യൻ സിനിമകൾ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് പേരുകേട്ടതാണ്. ഭൂരിഭാഗം ഇന്ത്യൻ സിനിമകളും പാക്കിസ്ഥാൻ സിനിമകളും സാധാരണയായി ആറോ ഏഴോ ഗാനങ്ങൾ ഉൾക്കൊള്ളുന്നു. ഇന്ത്യയിൽ നിന്നുള്ള ആദ്യ ശബ്ദചിത്രമായ ആലം ആരയ്ക്കായി 1952 അല്ലെങ്കിൽ 1953 വരെ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയിലും റെക്കോർഡിംഗ് സ്റ്റുഡിയോയിലുമായി രണ്ട് പ്രാവശ്യം ഗാനങ്ങൾ റെക്കോർഡ് ചെയ്തു. ഇന്ത്യയിലെ ജനപ്രിയരായ പിന്നണിഗായകർക്ക് ജനപ്രിയ അഭിനേതാക്കൾ, സംഗീത സംവിധായകർ, [1][2][3] എന്നിവരുടെ അതേ പദവി ലഭിക്കുന്നു. കൂടാതെ അവർക്ക് പൊതുജന പ്രശംസയും ലഭിക്കുന്നു. പിന്നണിഗായകരിൽ ഭൂരിഭാഗവും തുടക്കത്തിൽ ശാസ്ത്രീയ സംഗീതത്തിൽ പരിശീലനം നേടിയവരാണ്. പിന്നീട് അവർ അവരുടെ ശ്രദ്ധേയത നേടിയെടുക്കുന്നു.[4] മുഹമ്മദ് റാഫി, അഹമ്മദ് റുഷ്ദി[5] എന്നിവരെ ദക്ഷിണേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള രണ്ട് ഗായകരായി കണക്കാക്കുന്നു.[6]
പ്രധാനമായും ഹിന്ദി സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള സഹോദരിമാരായ ലതാ മങ്കേഷ്കർ, ആശാ ഭോസ്‌ലെ എന്നിവരെ ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്നതും ശ്രദ്ധേയരുമായ ഗായകരിൽ രണ്ടുപേരായി വിലയിരുത്താറുണ്ട്.[7][8] സംഗീത ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡുചെയ്‌ത കലാകാരിയായി ഭോസ്‌ലെയെ 2011-ൽ ഗിന്നസ് ഔദ്യോഗികമായി അംഗീകരിച്ചു.[9]
അവലംബം[തിരുത്തുക]
- ↑ Wolk, Douglas (April 1999). "Kill Your Radio: Music on The 'Net". CMJ New Music (Electro Media): 61.
- ↑ D. Booth, Gregory (2008). Behind the curtain: making music in Mumbai's film studios. OUP USA. പുറങ്ങൾ. 275–276. ISBN 0-19-532764-0.
- ↑ Srinivasan, Meera (27 February 2009). "Fans spend a sleepless night". The Hindu. മൂലതാളിൽ നിന്നും 2009-03-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 18 August 2009.
- ↑ Rajamani, Radhika (17 February 2003). "Realising a dream". The Hindu. മൂലതാളിൽ നിന്നും 2003-07-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 July 2009.
- ↑ "Rushdi remembered as magician of voice". The Nation. ശേഖരിച്ചത് 8 March 2019.
- ↑ *Harris, Craig. "Mohammed Rafi". www.allmusic.com. ശേഖരിച്ചത് 28 August 2018.
- "Articles about Mohammad Rafi". The Times of India. ശേഖരിച്ചത് 15 April 2013.[പ്രവർത്തിക്കാത്ത കണ്ണി]
- "Ahmed Rushdi, Remembering a legend". Dawn News. ശേഖരിച്ചത് 28 December 2012.
- "Remembering Ahmed Rushdi". The Express Tribune. മൂലതാളിൽ നിന്നും 27 April 2010-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 December 2012.
- ↑ Gangadhar, v. (18 May 2001). "Only the best preferred". The Hindu. മൂലതാളിൽ നിന്നും 2003-08-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 July 2009.
- ↑ *Gulzar; Nihalani, Govind; Chatterji, Saibal (2003). Encyclopaedia of Hindi Cinema. Popular Prakashan. പുറങ്ങൾ. 72–73. ISBN 81-7991-066-0.
- Arnold, Alison (2000). The Garland Encyclopedia of World Music. Taylor & Francis. പുറങ്ങൾ. 420–421. ISBN 0-8240-4946-2.
- Yasmeen, Afshan (21 September 2004). "Music show to celebrate birthday of melody queen". The Hindu. മൂലതാളിൽ നിന്നും 2004-11-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 19 August 2009.
- Pride, Dominic (August 1996). "The Latest Music News From Around The Planet". Billboard: 51.
- Puri, Amit (24 February 2003). "Dedicated to Queen of Melody". The Tribune, Chandigarh. ശേഖരിച്ചത് 18 August 2009.
- "Melody Queen Lata rings in 75th birthday quietly". The Tribune. Chandigarh. 29 September 2004. ശേഖരിച്ചത് 18 August 2009.
- ↑ Banerjee, Soumyadipta (22 October 2011). "It's a world record for Asha Bhosle". DNA India. ശേഖരിച്ചത് 23 October 2011.