ഹിമേഷ് രേഷാമിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Himesh Reshammiya എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹിമേഷ് രേഷാമിയ
പശ്ചാത്തല വിവരങ്ങൾ
തൊഴിൽ(കൾ)സംഗീതസംവിധായകൻ, ഗായകൻ, അഭിനേതാവ്

ഹിന്ദി ചലച്ചിത്രവേദിയിലെ ഒരു നടനും ഗായകനും സംഗീതസംവിധായകനുമാണ് ഹിമേഷ് രേഷാമിയ(ഹിന്ദി: हिमेश रेशम्मिया) (ജനനം: ജൂലൈ 23, 1973[1][2])

ആദ്യ ജീവിതം[തിരുത്തുക]

ഹിമേഷ് ഗുജറാത്തി സംഗീതസംവിധായകനായ വിപിൻ രേഷാമിയയുടെ മകനാണ്. മാതാവ് മധു രേഷാമിയ. തന്റെ 11 മാത്തെ വയസ്സിൽ തന്റെ സഹോദരൻ നഷ്ടപ്പെട്ടു.[3] അദ്ദേഹത്തിന്റെ പിതാവിന്റെ ആഗ്രഹപ്രകാരം ഒരു സംഗീതകാരനാവണമെന്ന് ചെറുപ്പത്തിലേ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വിദ്യാഭ്യാസം പൂർത്തീകരിച്ചത് മുംബൈയിലാണ്.

അഭിനയ ജീവിതം[തിരുത്തുക]

അദ്ദേഹം തന്നെ സംഗീതസംവിധാനം ചെയ്ത ചിത്രമായ ആപ്ക സുരൂർ എന്ന ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു. 2007 ൽ പുറത്തീറങ്ങിയ ഈ ചിത്രം ഒരു വിജയമായിരുന്നു. 2008 ൽ അദ്ദേഹം നായകനായി കർസ് എന്ന ചിത്രത്തിൽ അഭിനയിച്ചു.

ടെലിവിഷനിൽ[തിരുത്തുക]

വളരെ സജീവമായി ഹിമേഷ് സീ.ടിവിയിലെ ഒരു സംഗീത പരിപാടിയായ സ രി ഗ മ പാ ചലഞ്ച് 2009 ൽ പങ്കെടുക്കുന്നുണ്ട്.

വിമർശനങ്ങൾ[തിരുത്തുക]

അദ്ദേഹത്തിന്റെ ഗായക രീതിയെ പലരും വിമർശിച്ചിട്ടുണ്ട്. മൂക്ക് ഉപയോഗിച്ച് പാടുന്ന ഗായകൻ എന്ന രീതിയിൽ പല വിമർശനങ്ങളും നേരിട്ടിട്ടുണ്ട് ഹിമേഷ്.[4]

പുരസ്കാരങ്ങൾ[തിരുത്തുക]

2005 ൽ അദ്ദേഹത്തിന് മികച്ച പിന്നണിഗായകനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു.

അവലംബം[തിരുത്തുക]

  1. Priyanka Dasgupta and Roktim Rajpal (July 23, 2007). "HR Rocks!!!". Retrieved 2007-07-12. ...as the country's new-age singing star turns 34 today (July 23, 2007).
  2. An interview with Himesh Reshammiya by BIG 92.7 FM.
  3. "'Show me one song which has been copied?'". 2006-11-22. Retrieved 2006-11-26.
  4. Arunima Srivastava (2007-06-27). ""I am a nasal singer" -Himesh Reshammiya". The Times of India. Retrieved 2007-06-27.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹിമേഷ്_രേഷാമിയ&oldid=2677584" എന്ന താളിൽനിന്ന് ശേഖരിച്ചത്