രാജാ റാവു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Raja Rao എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Raja Rao.jpg
ജനനം(1908-11-08)നവംബർ 8, 1908
ഹസ്സൻ, ബ്രിട്ടീഷ് ഇന്ത്യ
മരണംജൂലൈ 8, 2006(2006-07-08) (പ്രായം 97)
ഓസ്റ്റിൻ ടെക്സാസ്, അമേരിക്കൻ ഐക്യനാടുകൾ
Occupationഎഴുത്തുകാരനും പ്രഫസറും
Languageഇംഗ്ലീഷ്, ഫ്രഞ്ച്, കന്നഡ
Alma materഅലിഗർ മുസ്ലീം സർവ്വകലാശാല
Period1938–1998
Genreനോവൽ, ചെറുകഥ, ഉപന്യാസങ്ങൾ
Notable worksകാന്തപുര (1938)
ദി സർപ്പെന്റ് ആൻഡ് ദി റോപ്പ് (1960)
Notable awards
Website
www.therajaraoendowment.org

 Literature portal

പ്രസിദ്ധനായ ഇന്തോ-ആംഗ്ലിയൻ നോവലിസ്റ്റ് ആണ് രാജാ റാവു (Kannada: ರಾಜ ರಾವ್) (November 8, 1908 – July 8, 2006). ജനനം കർണാടകയിലെ ഹാസ്സനിൽ . ഫ്രാൻസിലെ സോർബോൺ സർവകലാശാലയിൽ പഠിച്ചു മടങ്ങിയെത്തി. രമണമഹർഷി ആശ്രമം, സബർ മതി, വാരാണസി എന്നിവിടങ്ങളിലെല്ലാം അലഞ്ഞ ഇദ്ദേഹം തിരുവനന്തപുരത്തുവച്ച് ഗുരു കൃഷ്ണമേനോനെ (ആത്മാനന്ദൻ) കണ്ടെത്തി . അനവധി വർഷം അവിടെ കഴിഞ്ഞു. ദീർഘകാലം യു.എസി ലെ ടെക്‌സാസ് യൂനിവേഴ്‌സിറ്റി (ആസ്റ്റിൻ) യിൽ ജോലിചെയ്തു. സാഹിത്യത്തിനുള്ള ന്യൂസ്റ്റഡ് അന്തർദേശീയ സമ്മാനം ലഭിച്ചു. സർപന്റ് ആന്റ് ദ റോപ്, കാന്തപുര, കൗ ഒഫ് ദി ബാരിക്കേഡ്‌സ്, ക്യാറ്റ് ആന്റ് ഷേക്‌സ്പിയർ, ചെസ്മാസ്റ്റർ, ഹിസ് മൂവ്‌സ് എന്നിവയാണ് പ്രധാന കൃതികൾ. ചില കൃതികൾക്ക് മലയാള പരിഭാഷ വന്നിട്ടുണ്ട് .



"https://ml.wikipedia.org/w/index.php?title=രാജാ_റാവു&oldid=2863752" എന്ന താളിൽനിന്ന് ശേഖരിച്ചത്