ആർ. നരസിംഹ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Roddam Narasimha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റൊഡ്ഡാം നരസിംഹ
Rodham Narasimha.jpg
ജനനം(1933-07-20)ജൂലൈ 20, 1933
മരണംഡിസംബർ 14, 2020(2020-12-14) (പ്രായം 87)
കലാലയംMysore University
Indian Institute of Science
California Institute of Technology
Scientific career
FieldsFluid dynamics
ThesisSome Flow Problems in Rarefied Gas Dynamics[1] (1961)
Doctoral advisorHans W. Liepmann[2]
Doctoral studentsK. R. Sreenivasan
Rama Govindarajan
ആർ. നരസിംഹ

ഇന്ത്യയിലെ ഒരു ബഹിരാകാശ ശാസ്ത്രജ്ഞനാണ് ആർ. നരസിംഹ. പൂർണ്ണ നാമം റൊഡ്ഡാം നരസിംഹ (കന്നട: ರೊದ್ದಮ್ ನರಸಿಂಹ, ജനനം 20 ജൂലൈ 1933). ബെംഗലൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഏറോസ്പേസ് എൻജിനീയറിങ്ങ് വിഷയത്തിന്റെ പ്രൊഫസ്സർ ആയിരുന്നു ഇദ്ദേഹം. ദേശീയ ഏറോസ്പേസ് ലബോറട്ടറിയുടെ (ജെ.എൻ.സി.എ.എസ്.ആർ) ഡയറക്ടർ[3], ജവഹർലാൽ നെഹ്രു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ചിന്റെ എൻജിനീയറിങ്ങ് മെക്കാനിക്സ് വിഭാഗത്തിന്റെ ചെയർമാൻ എന്നീ പദവികൾ ഇദ്ദേഹം അലങ്കരിച്ചിട്ടുണ്ട്.[4] ഇപ്പോൾ ജെ.എൻ.സി.എ.എസ്.ആറിൽ ഹോണററി പ്രൊഫസ്സറും[5] അതു കൂടാതെ ഹൈദരാബാദ് സർവകലാശാലയുടെ പ്രാറ്റ് ആന്റ് വിറ്റ്നി ചെയർ സ്ഥാനവും ശ്രീ നരസിംഹ വഹിച്ചിരുന്നു.[5]

വിദ്യാഭ്യാസവും ഔദ്യോഗിക ജീവിതവും[തിരുത്തുക]

1953ൽ മൈസൂർ സർവകലാശാലയിൽ നിന്നും എൻജിനീയറിങ്ങിൽ ബിരുദം കരസ്ഥമാക്കിയ നരസിംഹ 1955ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി. പ്രൊഫസർ സതീഷ് ധവാനോടൊപ്പം ഈ കാലയളവിൽ അദ്ദേഹം പ്രവർത്തിച്ചു. അതിനു ശേഷം ഡോക്ടറേറ്റ് നേടുന്നതിനായി അമേരിക്കയിൽ പോയ അദ്ദേഹം അവിടത്തെ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് പ്രൊഫസ്സർ ഹാൻസ് ലിപ്മാന്റെ കീഴിൽ പി.എച്ച്.ഡി. പൂർത്തിയാക്കി.[6](പിഎച്ച്ഡി തീസീസ് Archived 2016-03-04 at the Wayback Machine.).

1962ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം 1999 വരെ അവിടത്തെ ഏറോസ്പേസ് എൻജിനീയറിങ്ങ് വിഭാഗത്തിൽ പ്രവർത്തിച്ചു. 1982ൽ അദ്ദേഹം സെന്റർ ഫോർ അറ്റ്മോസ്ഫിയറിക് സയൻസസ് സ്ഥാപിച്ചു. (ഇപ്പോൾ സെന്റർ ഫോർ അറ്റ്മോസ്ഫിയറിക് ആന്റ് ഓഷ്യാനിക് സയൻസസ്)[7] 1989 വരെ അതിന്റെ തലവനായി പ്രവർത്തിച്ചു. നാഷണൽ ഏറോസ്പേസ് ലബോറട്ടറിയുടെ ഡയറക്ടർ ആയി 1984 മുതൽ 1993 വരെ അദ്ദേഹം പ്രവർത്തിച്ചു.കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിസിറ്റിങ്ങ് പ്രൊഫസ്സർ സ്ഥാനവും നരസിംഹ വഹിച്ചിരുന്നു. 1989നും 1990നും മധ്യേ കേംബ്രിഡ്ജ് സർവകലാശാലയിൽ ജവഹർലാൽ നെഹ്രു പ്രൊഫസ്സർ ഓഫ് എൻജിനീയറിങ്ങ് ആയിരുന്നു ശ്രീ നരസിംഹ. ഇതു കൂടാതെ നാസ, ബ്രസ്സൽസ് സർവകലാശാല, സ്കോട്ട്ലണ്ടിലെ ഗ്ലാസ്ഗോവിലുള്ള സ്ത്രാത്ക്ലൈഡ് സർവകലാശാല, അഡലൈഡ് സർവകലാശാല എന്നിവിടങ്ങളിൽ വിസിറ്റിങ്ങ് പ്രൊഫസ്സർ സ്ഥാനം അദ്ദേഹം വഹിച്ചു.1990 മുതൽ 1994 വരെ ഇന്ത്യൻ നാഷ്ണൽ സയൻസ് അക്കാദമിയിൽ ഗോൾഡൻ ജൂബിലി റിസർച്ച് പ്രൊഫസ്സർ ആയി പ്രവർത്തിച്ച് ശ്രീ നരസിംഹ 1994 മുതൽ 1999 വരെ ഐ.ഐ.എസ്.സി.യിൽ ഐ.എസ്.ആർ.ഒ ആർ.കെ.രാമനാഥൻ ഡിസ്റ്റിംഗ്വിഷ്ഡ് പ്രൊഫസ്സർ ആയി പ്രവർത്തിച്ചു.1997 മുതൽ 2004 വരെ നാഷ്ണൽ ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഡയറക്ടർ പദവിയും ശ്രീ നരസിംഹ വഹിച്ചു.[8]

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മവിഭൂഷൺ 2013[9]

പുറം കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. https://thesis.library.caltech.edu/4400/1/Narasimha_r_1961.pdf
  2. "Roddam Narasimha - The Mathematics Genealogy Project". Genealogy.math.ndsu.nodak.edu. 2017-04-04. ശേഖരിച്ചത് 2018-04-14.
  3. http://www.nal.res.in/pages/pastdirectors.htm
  4. റൊദ്ദാം, നരസിംഹ. "നരസിംഹ. ആർ". ശേഖരിച്ചത് 2 സെപ്റ്റംബർ 2012.
  5. 5.0 5.1 റൊദ്ദാം, നരസിംഹ. "നരസിംഹ. ആർ പ്രൊഫൈൽ". ശേഖരിച്ചത് 2 സെപ്റ്റംബർ 2012.
  6. http://www.galcit.caltech.edu/about/history#1941
  7. http://caos.iisc.ernet.in/jai_about_caos.html
  8. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-08-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-09-02.
  9. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-01-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-01-27.
"https://ml.wikipedia.org/w/index.php?title=ആർ._നരസിംഹ&oldid=3795279" എന്ന താളിൽനിന്ന് ശേഖരിച്ചത്