സൽമ ആഘ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Salma Agha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Salma Agha
Salma Agha at an event in 2011
ജനനം (1956-10-25) 25 ഒക്ടോബർ 1956  (67 വയസ്സ്)
തൊഴിൽSinger, actress, film producer
ജീവിതപങ്കാളി(കൾ)Jawed Sheikh (briefly in 1980s)
Rahmat Khan (m. 1989; div. 2010)
Manzar Shah (m. 2011)
കുട്ടികൾLiaqat Ali Khan (son)
Sasha Agha (daughter)
ബന്ധുക്കൾSee Agha–Khan family

1980 കളിലും 1990 കളുടെ തുടക്കത്തിലും ഇന്ത്യയിലെ ബോളിവുഡ് ചിത്രങ്ങളിൽ പാടുകയും അഭിനയിക്കുകയും ചെയ്ത പാകിസ്താനിൽ ജനിച്ച ബ്രിട്ടീഷ് ഗായികയും നടിയുമാണ് (ഉർദു: سلما آغا;ജനനം 25 ഒക്ടോബർ 1956) സൽമ ആഘ. കറാച്ചിയിൽ ജനിച്ച് ലണ്ടനിൽ വളർന്ന അവർ ഇന്ത്യൻ സംവിധായകരിൽ നിന്നുള്ള നിരവധി ചലച്ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. അവരുടെ ആദ്യ ചിത്രം നിക്കാഹ് ആയിരുന്നു. അതിൽ നായികയായി അഭിനയിക്കുകയും അവയിലെ പാട്ടുകൾ സ്വയം ആലപിക്കുകയും ചെയ്തു. മികച്ച നടിക്കുള്ള വിഭാഗത്തിലും മികച്ച വനിതാ പ്ലേബാക്ക് ഗായിക വിഭാഗത്തിലും ആ വർഷം ഫിലിംഫെയർ അവാർഡിന് അവർ തിരഞ്ഞെടുക്കപ്പെട്ടു. അവരുടെ തന്നെ ആലാപനത്തിനാണ് ഫിലിംഫെയർ ബെസ്റ്റ് ഫീമെയ്ൽ പ്ലേബാക്ക് അവാർഡ് ലഭിച്ചത്. മിഥുൻ ചക്രവർത്തി നായികയായ "കസം പൈദ കർനെ വാലെ കി" (1984) എന്ന ചിത്രത്തിലും അതേ സിനിമയിലെ കം ക്ലോസർ എന്ന ഗാനത്തിലൂടെയും അവർ അറിയപ്പെടുന്നു.

പശ്ചാത്തലവും വ്യക്തിഗത ജീവിതവും[തിരുത്തുക]

പാകിസ്താനിലെ കറാച്ചിയിലാണ് ലിയാഖത്ത് ഗുൽ ആഘയുടെയും ഭാര്യ നസ്രീൻ ആഘയുടെയും മകളായി സൽമ ആഘ ജനിച്ചത്. ഒരു പരവതാനി കച്ചവടക്കാരനായിരുന്ന ലിയാഖത്ത് ഗുൽ ആഘ അമൃത്സർ അടിസ്ഥാനമായി ഉർദു സംസാരിക്കുന്ന മുസ്ലീം പത്താൻ കുടുംബത്തിൽ പെട്ടയാളായിരുന്നു. ‘ആഘ’ എന്ന കുടുംബപ്പേരിന്റെ ഉത്ഭവം അവരുടെ പിതാവ് (ലിയാക്കത്ത് ഗുൽ താജിക്) ഇറാനിലെ വിലയേറിയ കല്ലുകളും പുരാവസ്തുക്കളും വ്യാപാരം നടത്തിയിരുന്നു. പ്രശസ്‌തനായ ഒരു കച്ചവടക്കാരന് നൽകുന്ന ഒരുതരം നൈറ്റ്ഹുഡ് അദ്ദേഹത്തിന് അവിടെ ആഘ എന്ന പദവി നൽകി. പഷ്തൂൺ സംഗീതജ്ഞനായ റാഫിക് ഗസ്നവിയുടെയും ഇന്ത്യൻ സിനിമയിലെ ആദ്യകാല നടിമാരിൽ ഒരാളായ ഭാര്യ അൻവാരി ഭായ് ബീഗത്തിന്റെയും മകളായിരുന്നു അമ്മ നസ്രീൻ (ജനനനാമം:സറീന ഗസ്നവി), ഹീർ രാൻഝയിൽ (1932) അഭിനയിച്ചിരുന്നു. സരിന / നസ്രീന്റെ ജനനത്തിനുശേഷം അൻവാരിയും റാഫിക് ഗസ്നവിയും വിവാഹമോചനം നേടി (അല്ലെങ്കിൽ വേർപിരിഞ്ഞു), അൻവാരി പിന്നീട് ജുഗുൽ കിഷോർ മെഹ്‌റ എന്ന ധനിക ഹിന്ദു വ്യവസായിയെ വിവാഹം കഴിച്ചു. അൻവാരിയെ വിവാഹം കഴിക്കുന്നതിനായി, ജുഗൽ കിഷോർ മേത്ത തന്റെ കുടുംബത്തെ മാത്രമല്ല, മതത്തെയും ഉപേക്ഷിച്ചു. അദ്ദേഹം ഒരു മുസ്ലീമായിത്തീർന്നു, അഹമ്മദ് സൽമാൻ എന്ന പേര് സ്വീകരിച്ചു. അൻവാരി ഒരു കുട്ടിയുമായി വന്നതിനാൽ, ജുഗൽ കിഷോർ മെഹ്‌റ ശിശു സറീന / നസ്രീന്റെ പിതാവായി.[1][2]

ഫിലിമോഗ്രാഫി[തിരുത്തുക]

Year Title Role Notes
1982 Nikaah Nilofar Won-Filmfare Award for Best Female Playback Singer
Nominated—Filmfare Award for Best Actress
1984 Kasam Paida Karne Wale Ki Leena Nominated—Filmfare Award for Best Female Playback Singer
1985 Salma Salma Banarasi
1985 Oonche Log Poonam Singh
1986 Bhabi Dian Choorian Aamna
1988 Jungle Ki Beti Jungle Queen
1988 Paanch Fauladi Julie
1988 Mahaveera Don's dancer
1990 Pati Patni Aur Tawaif Gauri
1991 Meet Mere Man Ke Jyoti
1996 Gehra Raaz
2010 Bachao – Inside Bhoot Hai...
2016 Hijrat Feriha Pakistani film

Discography[തിരുത്തുക]

Songs Film Co-singer
"Dil Ke Armaan" Nikaah Solo
"Dil Ki Yeh Arzoo Thi" Nikaah Mahendra Kapoor
"Chehra Chupa Liya Hai" Nikaah Asha Bhosle, Mahendra Kapoor
"Faza Bhi Hai Jawaan Jawaan" Nikaah Solo
"Tu Mera Kya Lage" Oonche Log Kishore Kumar
"Shah-E-Madina" Salma Solo
"Tarasti Hain Deedar Ko" Salma Anwar
"Zindagi Tere Dar Pe" Salma Solo
"Kehna Na Tum Yeh Kisise" Pati Patni Aur Tawaif Mohammed Aziz
"Mujhe Log Kehte Hain" Pati Patni Aur Tawaif Solo
"Teri Mohhabbat Meri Jawani" Pati Patni Aur Tawaif Mohammed Aziz
"Mera Naam Salma" Aap Ke Saath Solo
"Chumma Chumma" Pataal Bhairavi Solo
"Ae Mere Mehboob" Salma Shabbir Kumar
"Kaahe Baithe Ho" Salma Penaz Masani
"Come Closer" Kasam Paida Karne Wale Ki Solo
"Dance Dance" Kasam Paida Karne Wale Ki Bappi Lahiri
"Jeena Bhi Kya Hai Jeena" Kasam Paida Karne Wale Ki Bappi Lahiri
"Pyar Ek Nasha Hai" Kanwarlal Solo
"Pehla Pehla Pyaar Na Bhoole" Mazdoor Solo

| "Chutika din hai" | Wel Come 1984 | Solo

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Tribune.com.pk (2016-09-30). "Salma Agha: Of better days and celluloid". The Express Tribune (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-05-14.
  2. "Then and Now: 'Nikaah' actress Salma Agha - Bollywood celebs: Then and now". The Times of India. Retrieved 2019-05-14.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സൽമ_ആഘ&oldid=3928288" എന്ന താളിൽനിന്ന് ശേഖരിച്ചത്