സൽമ (തമിഴ് സാഹിത്യകാരി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Salma എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
2012 ആഗസ്റ്റിൽ കൊല്ലത്തു നടന്ന അവനീബാല പുരസ്കാര ചടങ്ങിൽ സൽമ

പുതിയ തലമുറയിൽ പെട്ട ശ്രദ്ധേയയായ തമിഴ് സാഹിത്യകാരിയാണ് ‌സൽമ. തിരുച്ചിറപ്പള്ളിക്കു സമീപം തുവരൻകുറിച്ചി സ്വദേശിയാണ്‌. യഥാർഥപേര്‌ റുഖിയ രാജാത്തി എന്നാണ്‌. ജുനൈദാ ബീഗത്തിനു ശേഷം നോവലെഴുതിയ ആദ്യ തമിഴ്-മുസ്ലിം സ്ത്രീയാണ്‌ സൽമ[1].

ജീവിതരേഖ[തിരുത്തുക]

ഒൻപതാം ക്ലാസിൽ ഔപചാരിക വിദ്യാഭ്യാസം നിർത്തിയ സൽമ[2] തമിഴ് മുസ്ലിം വനിതകളെ പ്രതിനിധീകരിച്ച് ദൃഡമായ ഭാഷയിൽ കവിതകൾ എഴുതി. പൂനംപട്ടി പഞ്ചായത്ത് തലൈവി ആയിരുന്നു. ദ്രാവിഡ മുന്നേറ്റ കഴകത്തിൽ അംഗമാണ്‌[3][4]

പുസ്തകങ്ങൾ[തിരുത്തുക]

കാവ്യസമാഹാരങ്ങൾ[തിരുത്തുക]

  • ഒരു മാലെയും ഇന്നൊരും മാലെയും
  • പച്ച ദേവതൈ

നോവൽ[തിരുത്തുക]

  • രണ്ടാം യാമങ്ങളുടെ കഥ

പുരസ്കാരങ്ങൾ[തിരുത്തുക]

  • കഥ അവാർഡ് 2004
  • അമുദൻ അടികൾ പുരസ്കാരം
  • ദേവമകൾ ട്രസ്റ്റ് അവാർഡ്

അവലംബം[തിരുത്തുക]

  1. മലയാളം വാരിക,ലക്കം:31,ഡിസംബർ 30,2011,പേജ്:55
  2. http://www.hindu.com/mag/2008/01/27/stories/2008012750130500.htm
  3. http://www.hindu.com/2004/12/26/stories/2004122604271000.htm
  4. എസ്. കലേഷ് (5 ഏപ്രിൽ 2013). "രണ്ടാം യാമത്തിൽ കവി". സമകാലിക മലയാളം വാരിക. 16 (45): 19. ശേഖരിച്ചത് 6 ജനുവരി 2020.

പുറം കണ്ണികൾ[തിരുത്തുക]

സൽമയുടെ വെബ് സൈറ്റ് [1] http://www.poetsalma.com

"https://ml.wikipedia.org/w/index.php?title=സൽമ_(തമിഴ്_സാഹിത്യകാരി)&oldid=3519023" എന്ന താളിൽനിന്ന് ശേഖരിച്ചത്