ഉള്ളടക്കത്തിലേക്ക് പോവുക

ഹർ ഗോവിന്ദ്‌ ഖുരാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hargobind Khorana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹർ ഗോവിന്ദ്‌ ഖുരാന
ഹർ ഗോവിന്ദ്‌ ഖുരാന
ജനനം(1922-01-09)ജനുവരി 9, 1922
മരണംനവംബർ 9, 2011(2011-11-09) (89 വയസ്സ്)
ദേശീയതഅമേരിക്ക
കലാലയംUniversity of Liverpool(Ph.D.)
University of the Punjab, Lahore(B.S.)(M.S.)
അറിയപ്പെടുന്നത്First to demonstrate the role of Nucleotides in protein synthesis
അവാർഡുകൾ വൈദ്യശാസ്ത്രത്തിൽ നോബൽ സമ്മാനം (1968)
Scientific career
Fieldsതന്മാത്രാ ജീവശാസ്ത്രം
InstitutionsMIT(1970 - )
University of Wisconsin, Madison(1960-70)
University of British Columbia(1952-60)
Cambridge University(1950-52)
Swiss Federal Institute of Technology, Zurich (1948-49)

ജീവന്റെ ഭാഷമനസ്സിലാക്കാനുള്ള മനുഷ്യന്റെ അന്വേഷണത്തിനും പരീക്ഷണത്തിനും നിർണായകമായ സംഭാവനകൾ നൽകിയ ഇന്ത്യൻ ശാസ്‌ത്രജ്ഞനാണ്‌ ഹർ ഗോവിന്ദ്‌ ഖുരാന (ജനുവരി 9, 1922 - നവംബർ 9 2011). ജനിതക എൻജിനീയറിംഗിലെ ലോകത്തിലെ ഏറ്റവും ശ്രദ്ധേയ വ്യക്തികളിലൊന്നായി പരിഗണിക്കപ്പെടുന്നു.[അവലംബം ആവശ്യമാണ്]

ജീവിതരേഖ

[തിരുത്തുക]

1922 ജനുവരി 9-ന് ഇപ്പോഴത്തെ പാകിസ്താനിൽ സ്ഥിതി ചെയ്യുന്ന പഞ്ചാബിലെ റായ്‌പൂരിൽ ഗണപത് റായി ഖുറാന , കൃഷ്ണ ദേവി ഖുറാന എന്നിവരുടെ അഞ്ച് മക്കളിൽ ഇളയവനായി ജനിച്ചു[1] [2]. പിതാവ്‌ ബ്രിട്ടീഷ്‌ ഇന്ത്യ ഗവൺമെന്റിൽ കാർഷികാദായ നികുതി ഗുമസ്‌തനായിരുന്നു. മുൾട്ടാൻ ദയാനന്ദ് ആംഗ്ളോ വേദിക്ക് [3] സ്‌കൂളിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം പഞ്ചാബ്‌ സർവകലാശാലയിൽ നിന്ന്‌ 1943 ൽ ബിരുദവും 1945 ൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. ഭാരത സർക്കാരിന്റെ സ്‌കോളർഷിപ്പ്‌ ലഭിച്ചതിനെ തുടർന്ന്‌ ഇംഗ്ലണ്ടിലെ ലിവർപൂൾ സർവകലാശാലയിൽ നിന്ന്‌ 1948 ൽ ഡോക്‌ടറൽ ബിരുദം നേടി. തുടർന്ന്‌ സൂറച്ചിൽ പോസ്റ്റ്‌ ഡോക്‌ടറൽ ഗവേഷണവും നടത്തി. ഭാരത്തിലെത്തി ഡൽഹി സർവകലാശാലയിൽ അദ്ധ്യാപകനാകാൻ ആഗ്രഹിച്ചെങ്കിലും അപേക്ഷ നിരസിച്ചതിനെ തുടർന്ന്‌ വിദേശത്ത്‌ തന്നെ ശ്രദ്ധകേന്ദ്രീകരിച്ചു. പിന്നീട്‌ അമേരിക്കൻ പൗരത്വം സ്വീകരിക്കുകയും ചെയ്‌തു[4]. 1949 മുതൽ 1952 വരെ കേംബ്രിഡ്‌ജിൽ.

1952-ൽ കാനഡയിലെ വാൻകോവറിലെ ബ്രിട്ടീഷ്‌ കൊളംബിയ സർവകലാശാലയിൽ അദ്ധ്യാപകനായി.

1960 ൽ മാഡിസൺ വിസ്കോൺസിൻ സർവകലാശാലയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻസൈം റിസർച്ചിൽ കോ - ഡയറക്ടറായി. ശരീരത്തിൽ ജീവശാസ്‌ത്രപ്രവർത്തനത്തിന്‌ ആവശ്യമായ 'കോഎൻസൈം എ' എന്ന രാസവസ്‌തു കണ്ടെത്തി. പരീക്ഷണശാലയിൽ ജനിതകരേഖ മനസ്സിലാക്കാൻ സാധിച്ചത്‌ ജൈവസാങ്കേതിക രംഗത്തെ അമൂല്യ നേട്ടമായി. ഈ സംഭാവനക്ക്‌ 1968-ൽ വൈദ്യശാസ്‌ത്രത്തിനുള്ള നോബൽ പുരസ്‌കാരം മാർഷൽ.ഡബ്ള്യു.നിരെൻബെർഗ്,റോബർട്ട് ഡബ്ള്യു ഹോലെ എന്നിവരുമായി പങ്കിട്ടു[1][5].കൊളംബിയ സ‍ർവകലാശാലയുടെ ലൂയിസ ഗ്രോസ് ഹോർവിറ്റ്സ് പ്രൈസും അതേ വർഷം അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി.

1970-ൽ അമേരിക്കയിലെ എം.ഐ.ടിയിൽ ആൽഫ്രഡ്‌ സ്ലോവൻ പ്രൊഫസർ എന്ന അദ്ധ്യാപക സ്ഥാനം സ്വീകരിച്ചു [6].

1976-ൽ ഖുറാനയുടെ നേതൃത്വത്തിലുള്ള സംഘം 'എസ്‌ചെരിഷ്യ കോളൈ' എന്ന ബാക്‌ടീരിയയിൽ പഠനം നടത്തി. ഈ കൃത്രിമ ജീൻ സംയോജനം വൻ വിജയമായിരുന്നു. പരീക്ഷണത്തെ തുടർന്ന്‌ സ്വാഭാവിക ജീനിന്റെ രീതികളാണ്‌ ഇത്‌ പ്രകടിപ്പിച്ചത്‌. ഈ പരീക്ഷണം ജനതികശാസ്‌ത്ര മുന്നേറ്റത്തിലെ നാഴികകല്ലായി[7]. ജനതികരഹസ്യം കൂടുതൽ പുറത്തുകൊണ്ടുവന്ന്‌ ആതുരശുശ്രൂഷാ രംഗത്ത്‌ മികച്ചനേട്ടം കൈവരിക്കാനുള്ള ശ്രമങ്ങളിലാണ്‌ പ്രൊഫസർ ഖുരാന ഇപ്പോൾ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്‌.[അവലംബം ആവശ്യമാണ്] 21-ആം നൂറ്റാണ്ട്‌ ജൈവസാങ്കേതിക വിദ്യയുടെ നൂറ്റാണ്ടായാണ്‌ ശാസ്‌ത്രസാങ്കേതിക ലോകം കണക്കാക്കുന്നത്‌. അതിനാൽ തന്നെ ഈ ഭാരതീയൻ സമകാലീന സാങ്കേതിക മുന്നേറ്റങ്ങളിലെ ഏറ്റവും ശ്രദ്ധേയ ശാസ്‌ത്രജ്ഞനാണ്‌.[അവലംബം ആവശ്യമാണ്]

സ്വിറ്റ്സർലണ്ടുകാരിയായ എസ്തർ എലിസബത്ത് സിബ്ബറെ 1952ൽ വിവാഹം ചെയ്തു. ജൂലിയ, ദാവേ എന്നിവർ മക്കളാണ്. 2011 നവംബർ 9ന് എൻപത്തൊമ്പതാം വയസ്സിൽ അദ്ദേഹം മസ്സാച്യുസെറ്റ്സിൽ വെച്ച് മരണമടഞ്ഞു.

അംഗീകാരങ്ങൾ

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
  1. 1.0 1.1 "The Nobel Prize in Physiology or Medicine 1968". The Nobel Foundation. Retrieved 2011-11-11. (From Nobel Lectures, Physiology or Medicine 1963-1970, Elsevier Publishing Company, Amsterdam, 1972)
  2. https://books.google.com/books?id=3AxIAgAAQBAJ&q=early+life+har+gobind+khorana&pg=PA653. {{cite web}}: Missing or empty |title= (help)
  3. https://www.hindustantimes.com/punjab/from-lahore-to-ambala-dav-college-carries-on-vedic-legacy/story-SRjcXGqemXGDwMHmWzWzdJ.html. {{cite web}}: Missing or empty |title= (help)
  4. "HG Khorana Britannica".
  5. "The Official Site of Louisa Gross Horwitz Prize".
  6. "MIT HG Khorana MIT laboratory".
  7. Khorana HG (1979-02-16). "Total synthesis of a gene". Science. 203 (4381): 614–25. doi:10.1126/science.366749. PMID 366749.
"https://ml.wikipedia.org/w/index.php?title=ഹർ_ഗോവിന്ദ്‌_ഖുരാന&oldid=3506963" എന്ന താളിൽനിന്ന് ശേഖരിച്ചത്