ക്രിസ്റ്റിയേൻ വോൽഹാറ്റ്
ദൃശ്യരൂപം
ക്രിസ്റ്റിയേൻ നുസ്സെലൈൻ വോൽഹാഡ് | |
---|---|
ജനനം | |
ദേശീയത | German |
കലാലയം | University of Tübingen |
പുരസ്കാരങ്ങൾ | Nobel Prize in Physiology or Medicine (1995), Albert Lasker Award for Basic Medical Research (1991) Gottfried Wilhelm Leibniz Prize (1986) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | genetics, embryology |
സ്ഥാപനങ്ങൾ | European Molecular Biology Laboratory, MPI for Developmental Biology |
ഡോക്ടർ ബിരുദ ഉപദേശകൻ | Heinz Schaller |
ക്രിസ്റ്റിയേൻ നുസ്സെലൈൻ വോൽഹാഡ് (ജനനം 12 ഒക്റ്റോബർ 1942) വൈദ്യശാസ്ത്രത്തി 1995-ലെ നോബൽ പുരസ്കാരം നേടി. എഡ്വേഡ് ലൂയിസും എറിക് വീഷോസുമായിരുന്നു വോൽഹാഡുമായി ഈ സമ്മാനം പങ്കിട്ടെടുത്തത്. ഭ്രൂണത്തിന്റെ ആദ്യദശയിലുളള വികസനമായിരുന്നു ഇവരുടെ ഗവേഷണ മേഖല.
ജീവിതരേഖ
[തിരുത്തുക]ജർമനിയിലെ മാഗ്ഡിബർഗിലാണ് ക്രിസ്റ്റിയേൻ ജനിച്ചത്. ഫ്രാങ്ക്ഫർട്ടിലെ ഗേഥേ യുണിവഴ്സിറ്റിയിലും ട്യൂബിംഗൻ യൂണിവഴ്സിറ്റിയിലുമായി വിദ്യാഭ്യാസം പൂത്തിയാക്കി. [1] ഏകകോശത്തിൽ നിന്ന് അതിസങ്കീർണ്ണമായ ബഹുകോശങ്ങളായി ഭ്രൂണം വികസനം പ്രാപിക്കുന്ന പ്രക്രിയ (embryogenesis)ആയിരുന്നു ക്രിസ്റ്റിയേൻ വോൽഹാഡിന്റെ ഗവേഷണ വിഷയം. ഇതിനായി അവർ തെരഞ്ഞെടുത്ത മാതൃക ഈച്ചകളായിരുന്നു(ഡ്രോസോഫില).വികസനത്തിന് ഉത്തരവാദികളായ ജീനുകളെ വോൽഹാഡും സഹപ്രവർത്തകനായ വീഷോസും കണ്ടെത്തി.