കാരൾ ഗ്രെയ്ഡർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കാരൾ ഗ്രെയ്ഡർ
ജനനം (1961-04-15) ഏപ്രിൽ 15, 1961 (വയസ്സ് 57)
San Diego, California
ദേശീയത American
മേഖലകൾ Molecular biology
സ്ഥാപനങ്ങൾ Cold Spring Harbor Laboratory
Johns Hopkins University
ബിരുദം University of California, Santa Barbara
University of California, Berkeley
ഡോക്ടറേറ്റിനുള്ള ഉപദേശകൻ എലിസബെത് ബ്ലാക്ബേൺ
അറിയപ്പെടുന്നത് discovery of telomerase
പ്രധാന പുരസ്കാരങ്ങൾ Lasker Award (2006)
Louisa Gross Horwitz Prize (2007)
Nobel Prize in Physiology or Medicine (2009)

2009-ലെ വൈദ്യശാസ്ത്രത്തിനുളള നോബൽ പുരസ്കാരത്തിന് അർഹരായ മൂന്നു ശാസ്ത്രജ്ഞരിൽ ഒരാളാണ് കാരൾ ഗ്രെയ്ഡർ. തന്നോടൊപ്പം പുരസ്കാരം പങ്കിട്ട എലിസബെത് ബ്ലാക്ബേണിന്റെ ഗവേഷണ വിദ്യാർത്ഥി കൂടിയായിരുന്നു, ഗ്രെയ്ഡർ.

ജീവിതരേഖ[തിരുത്തുക]

ഗ്രെയ്ഡറുടെ ജനനവും വിദ്യാഭ്യാസവും കാലിഫോർണിയയിലായിരുന്നു. യൂണിവേഴിസിറ്റി ഓഫ് കാലിഫോർണിയയിൽ(ഡേവിസ്) നിന്ന് ബാച്ചിലർ ബിരുദം നേടിയ ശേഷം ബെർക്ലിയിൽ എലിസബെത് ബ്ലാക്ബേണിന്റെ കീഴിൽ ഗവേഷണത്തിനു ചേർന്നു . 1987- പി.എച്.ഡി പൂർത്തിയാക്കി. 1997-ൽ ജോൺ ഹോപ്കിന്സ് യൂണിവേഴ്സിറ്റിയിലെ മോളിക്യുലർ ബയോളജി അന്ഡ് ജനറ്റിക്സ് വിഭാഗത്തിൽ പ്രഫസറായി നിയമനം ലഭിച്ചു.

ഗവേഷണ മേഖല[തിരുത്തുക]

എലിസബെത് ബ്ലാക്ബേണിനോടൊപ്പം ക്രോമസോമുകളുടെ അറ്റത്തെ സുരക്ഷാകവചമായ ടെലോമീറുകളെപ്പറ്റി ഗവേഷണം നടത്തി. ടെലോമീർ കണ്ണികൾ കൂട്ടിച്ചേർക്കുന്ന ടെലോമറേസ് എന്ന എന്സൈം കണ്ടു പിടിച്ചു. ഈ ഗവേഷണത്തിനായിട്ടാണ് ഗ്രെയ്ഡർ ബ്ലാക്ബേണിനോടൊപ്പം നോബൽ സമ്മാനം പങ്കിട്ടത്.

അവലംബം[തിരുത്തുക]

കാരൾ ഗ്രെയ്ഡർ

"https://ml.wikipedia.org/w/index.php?title=കാരൾ_ഗ്രെയ്ഡർ&oldid=2787308" എന്ന താളിൽനിന്നു ശേഖരിച്ചത്