ഗെർട്ടി കോറി
ഗെർട്ടി തെരേസാ കോറി | |
---|---|
ജനനം | Gerty Theresa Radnitz ഓഗസ്റ്റ് 15, 1896 |
മരണം | ഒക്ടോബർ 26, 1957 | (പ്രായം 61)
മരണ കാരണം | മൈലോസെ്ലെറോസിസ് |
മറ്റ് പേരുകൾ | Gerty Theresa Cori |
കലാലയം | Karl-Ferdinands-Universität in Prague |
തൊഴിൽ | Biochemist |
അറിയപ്പെടുന്നത് | Extensive research on carbohydrate metabolism; described the Cori cycle; identified Glucose 1-phosphate |
ജീവിതപങ്കാളി(കൾ) | |
പുരസ്കാരങ്ങൾ | Many awards and recognitions, including Nobel Prize in Physiology or Medicine (1947) |
ഗെർട്ടി തെരേസാ കോറി (ഓഗസ്റ്റ് 15, 1896 – ഒക്റ്റോബർ 26, 1957) ഒരു യഹൂദ ഓസ്ട്രിയൻ-അമേരിക്കൻ വംശജയായ ജൈവശാസ്ത്രജ്ഞയും വൈദ്യശാസ്ത്രത്തിൽ ഗ്ലൈക്കോജൻ മെറ്റബോളിസത്തെ കണ്ടെത്തുന്നതിൽ നിർവ്വഹിച്ച പങ്കിൽ നോബൽ പുരസ്കാരം നേടിയ ആദ്യത്തെ വനിതയുമാണ്. നോബൽ സമ്മാനം ലഭിച്ച ആദ്യത്തെ അമേരിക്കൻ വനിത ഡോക്ടർ എന്ന ബഹുമതിയും ഗെർട്ടി കോറിക്കാണ്. 1947-ലെ ഈ പുരസ്കാരത്തിന് മൂന്നു പേർ അർഹരായി ഗെർട്ടി തെരേസാ കോറിയും ഭർത്താവ് കാൾ ഫെർഡിനന്ഡ് കോറിയും പിന്നെ ബർണാഡോ ഹോസ്സേ എന്ന് ആർജെന്റ്റൈൻ ശാസ്ത്രജ്ഞനും.
കോറി പ്രാഗിൽ (ഓസ്ട്രിയ-ഹംഗേറിയൻ സാമ്രാജ്യത്തിൽ, ഇപ്പോൾ ചെക്ക് റിപ്പബ്ലിക്ക്) ആണ് ജനിച്ചത്. ജെർട്ടി ഒരു വിളിപ്പേര് ആയിരുന്നില്ല. പകരം ഒരു ഓസ്ട്രിയൻ യുദ്ധക്കപ്പലിൻറെ പേരായിരുന്നു അവർക്ക് നൽകിയിരുന്നത്.[1] ശാസ്ത്രത്തിൽ സ്ത്രീകളെ പാർശ്വവത്കരിക്കപ്പെടുകയും കുറച്ച് വിദ്യാഭ്യാസ അവസരങ്ങൾ മാത്രം അനുവദിക്കുകയും ചെയ്ത ഒരു കാലഘട്ടത്തിൽ വളർന്നപ്പോൾ അവർ മെഡിക്കൽ സ്കൂളിൽ പ്രവേശിച്ചു. അവിടെ അവർ തന്റെ ഭാവിയിലെ ഭർത്താവ് കാൾ ഫെർഡിനാന്റ് കോറിയെ, അനാട്ടമി ക്ലാസിൽ കണ്ടുമുട്ടി.[2]
ജീവിതരേഖ
[തിരുത്തുക]പ്രാഹയിലെ ഒരു ജൂത കുടുംബത്തിലാണ് ഗെർട്ടി തെരേസാ റാഡ്നിസ് ജനിച്ചത്. 1920-ൽ അവിടത്തെ കാൾ ഫെർഡ്നിന്ഡ് യൂണിവഴ്സിറ്റിയിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദമെടുത്തു. 1920-ൽ തന്നേയായിരുന്നു സഹപാഠിയായിരുന്ന കാൾ ഫെർഡിനന്ഡ് കോറിയുമായുളള വിവാഹവും. 1922-ൽ ഇരുവരും അമേരിക്കയിലേക്ക് താമസം മാറ്റുകയും 1928- അമേരിക്കൻ പൗരത്വം സ്വീകരിക്കയും ചെയ്തു.[3] പലതരത്തിലുളള ഔദ്യോഗിക തടസ്സങ്ങളുണ്ടായിരുന്നെങ്കിലും കോറി ദമ്പതിമാർ ഒരേ വിഷയത്തിൽ ഒരുമിച്ച് ഗവേഷണം നടത്താനാണ് ഇഷ്ടപ്പെട്ടത്. മനുഷ്യശരീരത്തിലെ പചനപോഷണക്രിയകളിൽ ഗ്ളൂക്കോസ് എങ്ങനെ കൈകാര്യം ചെയ്യപ്പെടുന്നുവെന്ന് കോറി ദമ്പതിമാർ സവിസ്തരം തെളിയിച്ചു. ഇന്ന് Cori Cycle എന്നറിയപ്പെടുന്ന ഈ സമ്പൂർണ്ണ ചാക്രിക പ്രക്രിയെക്കുറിച്ചുളള ഗവേഷണമാണ് കോറി ദമ്പതിമാർക്ക് നോബൽ പുരസ്കാരം നേടിക്കൊടുത്തത്.
കോറി ചക്രം
[തിരുത്തുക]ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Shepley, Carol Ferring (2008). Movers and Shakers, Scalawags and Suffragettes: Tales from Bellefontaine Cemetery. St. Louis, MO: Missouri History Museum.
- ↑ Rachel,, Swaby,. Headstrong : 52 women who changed science-- and the world (First ed.). New York. ISBN 9780553446791. OCLC 886483944.
{{cite book}}
: CS1 maint: extra punctuation (link) CS1 maint: multiple names: authors list (link) - ↑ ഗെർട്ടി തെരേസാ കോറി