ഫ്രാൻസ്വാസ് ബാരി-സിനോസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Françoise Barré-Sinoussi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫ്രാൻസ്വാസ് ബാരി-സിനോസി
ബാരി-സിനോസി 2008 -ൽ
ജനനം (1947-07-30) 30 ജൂലൈ 1947  (76 വയസ്സ്)
ദേശീയതഫ്രഞ്ച്
കലാലയംപാരീസ് സർവ്വകലാശാല
അറിയപ്പെടുന്നത്എച്ച്ഐവി കണ്ടെത്തി
പുരസ്കാരങ്ങൾ2008 നോബൽ സമ്മാനം നേടി
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംവൈറസ് പഠനം
സ്ഥാപനങ്ങൾപാസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട്

റെഗുലേഷൻ ഓഫ് റിട്രോവൈറൽ ഇൻഫെക്ഷൻസ് ഡിവിഷനിലെ (Regulation of Retroviral Infections Division) വൈറോളജിസ്റ്റും ഡയറക്ടറുമാണ് ഫ്രഞ്ച് ശാസ്ത്രജ്ഞയായ ഫ്രാൻസ്വാസ് ബാരി-സിനോസി (Francoise Barre-Sinoussi) ഇവരുടെ ജനനം ജൂലൈ 30, 1947 ഇൽ ആയിരുന്നു. ഫ്രാൻസിലെ പാരീസിലായിരുന്നു ജനനം. പാരീസിലെ ഇൻസ്റ്റിറ്റൂട്ട് പാസ്റ്ററിൽ പ്രൊഫസർ കൂടിയാണ്.[1] എയ്‌ഡ്‌സിനു കാരണമായ വൈറസ്സിനെ (എച്ച്.ഐ.വി.) കണ്ടുപിടിക്കുന്നതിൽ ബാരി-സിനോസിയാണ് അടിസ്ഥാനവും പ്രാഥമികവുമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. അവരുടെ മുൻ മാർഗദർശ്ശിയായ ല്യൂക്ക് മൊണ്ടാഗ്നിയർക്കും ( Luc Montagnier) ഹറാൾഡ് സുർ ഹോസണിനും (Harald zur Hausen) ഒപ്പം എച്ച് ഐ വി കണ്ടെത്തിയതിന് 2008-ൽ ഫ്രാൻസ്വാസ് ബാരി-സിനോസി വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം പങ്കിട്ടെടുത്തു.[2] 2015 ആഗസ്റ്റ് 31 ന് അവർ സജീവഗവേഷണത്തിൽ നിന്ന് വിരമിക്കുകയും, 2017 ൽ പൂർണ്ണമായി വിരമിക്കുകയും ചെയ്തു.[3]

ആദ്യകാല ജീവിതം[തിരുത്തുക]

ഫ്രാൻസ്വാസ് ബാരി-സിനോസിക്ക് വളരെ ചെറുപ്പത്തിൽ തന്നെ ശാസ്ത്രത്തിൽ താൽപര്യമുണ്ടായിരുന്നു. ഒരു കുഞ്ഞിനടുത്തു താമസിക്കാനിടവന്ന അവധിക്കാലത്ത് അവർക്ക് മണിക്കൂറുകളോളം പ്രാണികളെയും മൃഗങ്ങളെയും അപഗ്രഥിച്ച് പഠിക്കുവാൻ അവസരം കിട്ടിയിരുന്നു. അവയുടെ സ്വഭാവരീതികളെ താരതമ്യം ചെയ്തു ശ്രദ്ധിക്കാൻ ഇതു കാരണമായി, മറ്റുള്ളവയെക്കാൾ വേഗത്തിൽ ചിലത് ചലിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ ശ്രമിച്ചതൊക്കെ ഉദാഹരണമായെടുക്കാം. പിന്നീട്, തന്റെ കൂടെ പഠിക്കുന്നവരുമായി സ്വയം താരതമ്യം ചെയ്തപ്പോൾ ശാസ്ത നിപുണതയിൽ അവരിൽ വെച്ച് ഏറെ കഴിവുള്ളവളായിരുന്നുവെന്ന് ബാരി-സിനോസി തിരിച്ചറിഞ്ഞു. ശാസ്ത്രവിഷയങ്ങൾ പഠിക്കുന്നതിനോ ഗവേഷകയാകുവാനോ മറ്റോ ആയി സർവകലാശാലയിൽ പോയി ചേരുവാൻ തനിക്ക് താത്പര്യമുണ്ടെന്ന് അവർ മാതാപിതാക്കളെ ആ സമയം അവർ അറിയിച്ചു.

ഒരു ഡോക്ടറാകാൻ കൂടുതൽ താല്പര്യമുണ്ടെന്ന് ഫ്രാൻസ്വാസ് ബാരി-സിനോസി സമ്മതിച്ചു. എന്നാൽ, വൈദ്യശാസ്ത്രത്തിൽ പഠിക്കുന്ന കാലത്ത് അതു തുടരുക എന്നത് ജീവിതത്തിൽ ചെലവേറിയതും നീണ്ടതുമായ ഒരു പ്രവൃത്തിയായിരിക്കും എന്നൊരു തെറ്റായ ബോധം അവർക്കുണ്ടായിരുന്നു. സർവകലാശാലയിൽ രണ്ടു വർഷത്തെ പഠനത്തിനുശേഷം, ബാരി-സിനോസി പരീക്ഷണാർത്ഥം ഏതെങ്കിലും ഒരു ലബോറട്ടറിയിൽ പാർട്ട് ടൈം ജോലി കണ്ടുപിടിക്കാൻ ശ്രമിച്ചു. താൻ പഠിച്ചെടുത്ത കാര്യങ്ങൾ ശരിയായ രീതിയിൽ ഉപകരിക്കുന്നുണ്ടോ എന്ന് പരിശോദിക്കുവാൻ കൂടി ആയിരുന്നു ഇത്. ഒടുവിൽ പിന്നീട് പ്രൊഫസർ ആയി പ്രവർത്തിച്ച പാസ്ച്ചർ ഇൻസ്റ്റിറ്റ്യൂട്ടിനെ തന്നെ അവൾ പ്രവർത്തന മേഖലയായി സ്വീകരിച്ചു. പാസ്ച്ചർ ഇൻസ്റ്റിട്യൂട്ടിന്റെ പാർട്ട് ടൈം ജോലി മാറ്റിയെടുത്ത് വേഗത്തിൽ തന്നെ മുഴുവൻ സമയവും എടുത്തു ചെയ്യുന്ന ജോലിയാക്കി. പരീക്ഷയിൽ പങ്കെടുക്കാനായി യൂണിവേഴ്സിറ്റിയിൽ പോകുമെന്നല്ലാതെ, ക്ലാസ്സുകളിൽ സ്ഥിരമായി പങ്കെടുക്കാതിരുന്നതിനാൽ അവരുടെ സുഹൃത്തുക്കളുടെ ക്ലാസ് കുറിപ്പുകളിൽ മാത്രം പഠനകാര്യങ്ങളായി കണ്ട് അവയെ ആശ്രയിക്കേണ്ടിവന്നു. എന്നിരുന്നാലും, ഫ്രാൻസ്വാസ് ബാരി-സിനോസി പരീക്ഷയുടെ മുൻ കാലത്തേക്കാൾ ഉയർന്ന സ്കോർ നേടിയിരുന്നു, അവൾക്ക് പ്രചോദനം ലഭിച്ചത് ശാസ്ത്രസംബന്ധിയായ കാര്യത്തിൽ തന്നെ ഒരു ജോലി വേണമെന്ന ആഗ്രഹം അവരുടെ മനസ്സിൽ ഉണ്ടായിരുന്നതാണ്. [4]

പ്രവർത്തനങ്ങൾ[തിരുത്തുക]

മനുഷ്യ ടി-ലിംഫോട്രോപിക് വൈറസ് തരം 1 (HTLV-1), എയ്ഡ്സ് വൈറസ് (എച്ച്ഐവി).

1970-കളുടെ തുടക്കത്തിൽ പാരീസിലെ പാസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ടിൽ ഫ്രാൻസ്വാസ് ബാരി-സിനോസി ചേർന്നു. 1975-ൽ പി.എച്ച്.ഡി ലഭിച്ചു. പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് തിരിച്ചെത്തുന്നതിനു മുമ്പ് യു.എസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൽ പ്രാക്റ്റിക്കൽ ട്രെയിനിങ്ങെടുത്തുകൊണ്ടിരിക്കുകയായിരുന്നു. അവിടെ വെച്ച് പെട്ടെന്നു തന്നെ റിട്രോ വൈറസുകൾ എന്നറിയപ്പെടുന്ന ഒരു പ്രത്യേക വൈറസ്സിനെ പറ്റി പഠിക്കുന്നതിലേക്ക് ബാരി-സിനോസിയുടെ ഗവേഷണം വഴിമാറി. 1980-കളിൽ എയ്ഡ്സ് പകർച്ചവ്യാധിയായി പടരുന്നതിന്റെ കാരണം എന്താണെന്ന് അറിയാതെ ശാസ്ത്രജ്ഞർ വലഞ്ഞിരിക്കുമ്പോൾ ആണ് 1983 ൽ ഇവർ എച്ച്. ഐ. വി. കണ്ടെത്തുകയുണ്ടായത്. രോഗകാരണം എച്ച്. ഐ. വി. ആണെന്ന സ്ഥിരീകരണം അതോടെ പ്രബലമായി വന്നു.[5] രോഗബാധയെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന പരിശോധനകളുടെ അടിയന്തരാവശ്യം കൂടി ഈ കണ്ടെത്തൽ വെളിപ്പെടുത്തിക്കൊടുത്തു. 1988 ൽ പാസ്ച്ചേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ ബാരെ സിനൂസ്സി സ്വന്തമായി ഒരു പരീക്ഷണശാല ആരംഭിച്ചു. ബാരി-സിനോസിയുടെ സമീപകാല ഗവേഷണങ്ങളിൽ പലതും, വൈറസ് രോഗബാധക്കെതിരായ അഡാപ്റ്റീവ് ഇമ്യൂൺ പ്രതികരണത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള പഠനങ്ങളായിരുന്നു. [6] [7] എച്ച്ഐവി ബാധിതരായ അമ്മമാരിൽ നിന്നും കുട്ടികൾക്ക് എച്ച്.ഐ.വി / എയ്ഡ്സ് കൈമാറ്റം [8][9] നിയന്ത്രിക്കുന്നതിൽ ഹോസ്റ്റിന്റെ സഹജമായ രോഗപ്രതിരോധ ശേഷിയുടെ പങ്ക് ഇവർ വ്യക്തമാക്കിയിരുന്നു, ഇതിലൂടെ എലൈറ്റ് സസ്പെക്ടേർസ് അല്ലെങ്കിൽ കൺട്രോളർ ഉപയോഗിച്ച് എച്ച്ഐവി പോസിറ്റീവ് വ്യക്തികളുടെ ഒരു ചെറിയ ശതമാനം മാത്രമായി ആന്റി-റിട്രോവൽ മരുന്നുകളില്ലാതെ പകരുന്നത് പരിമിതപ്പെടുത്തുവാൻ സാധിക്കുമെന്നവർ കണ്ടെത്തി.[10] [11] ഇവർ ഏതാണ്ട് 240 ശാസ്ത്ര പ്രസിദ്ധീകരണങ്ങളുമായി സഹകരിച്ച് പ്രവർത്തിച്ചിട്ടുണ്ട്. 250 അന്തർദേശീയ സമ്മേളനങ്ങളിൽ പങ്കെടുക്കുകയും നിരവധി യുവപ്രതിഭകളെ പരിശീലിപ്പിക്കുകയും ചെയ്തു.

2006-ൽ ഇന്റർനാഷണൽ എയ്ഡ്സ് സൊസൈറ്റി (ഐ.എ.എസ്.) ഗവേണിംഗ് കൗൺസിലിനു തെരഞ്ഞെടുക്കപ്പെട്ടു. 2012 മുതൽ 2016 വരെ ഐ.എ.എസ്. പ്രസിഡന്റ് ആയി പ്രവർത്തിച്ചു. ഫ്രാൻസ്വാസ് ബാരി-സിനോസി, എച്ച്ഐവി സയൻസിലെ ഒമ്പതാമത് ഐ.എ.എസ്. കോൺഫറൻസിന് വേണ്ടി കോൺഫറൻസ് ഉപദേശക സമിതിയിൽ പ്രവർത്തിച്ചു. 2017 ജൂലായ് മൂന്നിന് ഐ.എ.എസ് അസിസ്റ്റന്റ് കോ-ചെയർമാനായി സേവനം അനുഷ്ഠിക്കുന്നു. [4] [12]

വികസ്വര രാജ്യങ്ങളുമായി ലോക ആരോഗ്യ സംവിധാനത്തിൽ പ്രവർത്തിച്ച അവരുടെ അനുഭവങ്ങൾ യഥാർഥത്തിൽ കണ്ണുതുറപ്പിക്കുന്ന അനുഭവങ്ങൾ ആയിരുന്നു. ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലൂടെ വിവിധ രാജ്യങ്ങളുമായി ശാസ്ത്രീയമായി സഹകരിച്ച് തുടർന്നും സഹകരിക്കാൻ അവരെ പ്രേരിപ്പിച്ചു. ഈ സഹകരണം ചെറുപ്പക്കാരായ ശാസ്ത്രജ്ഞർ പാരിസ്, ഫ്രാൻസിലെ വിഭവ പരിമിതമായ രാജ്യങ്ങളിൽ നിന്നും ഗവേഷകരിൽ നിന്നും പല കൈമാറ്റങ്ങളും വർക്ക്ഷോപ്പുകളും നടത്തുന്നതിൽ പ്രോത്സാഹിപ്പിച്ചു വന്നിരുന്നു. [4] [12]

പുരസ്കാരങ്ങൾ[തിരുത്തുക]

എച്ച്. ഐ. വി. വെെറസ്സിന്റെ ഘടന

2008 ലെ നൊബേൽ സമ്മാനം ഇവർ ല്യൂക്ക് മൊണ്ടാഗ്നിയർ, ജർമ്മൻകാരനായ ഹറാൾഡ് സുർ ഹോസൺ എന്നിവരുമായി പങ്കിട്ടെടുത്തിരുന്നുവെങ്കിൽ കൂടി ഫ്രാൻസ്വാസ് ബാരി-സിനോസിക്ക് മറ്റു ചില പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.[13] ഗർഭാശയദളാർബുദത്തിനു കാരണമാകുന്ന ഹ്യൂമൻ പാപ്പിലോമ വൈറസിന്റെ കണ്ടെത്തിയതിനായിരുന്നു ഹറാൾഡ് സുർ ഹോസണിന് അപ്പോൾ നൊബേൽ സമ്മാനം ലഭിച്ചത്. എച്ച്.ഐ.വി. കണ്ടെത്തിയതിൽ ഫ്രാൻസ്വാസ് ബാരി-സിനോസിയുടെ സഹപ്രവർത്തകനും മാർഗനിർദ്ദേശിയും ആയിരുന്നു ല്യൂക്ക് മൊണ്ടാഗ്നിയർ.

  1. സോചിക് സമ്മാനം (Sovac Prize)
  2. കോർബർ യൂറോപ്യൻ ശാസ്ത്ര പുരസ്കാരം (യൂറോപ്യൻ ശാസ്ത്രം പ്രോത്സാഹിപ്പിക്കുന്നതിന് കോർബർ ഫൗണ്ടേഷൻ നൽകുന്ന സമ്മാനം)
  3. ഫ്രഞ്ച് അക്കാദമി ഓഫ് സയൻസസിന്റെ സമ്മാനം (അക്കാഡമി ഡെസ് സയൻസൻസ്)
  4. ദ കിങ് ഫൈസൽ ഇന്റർനാഷണൽ പ്രിൻസ്
  5. ഇന്റർനാഷണൽ എയ്ഡ്സ് സൊസൈറ്റി പ്രൈസ് [14]

2009 മെയ് മാസത്തിൽ തുലെയ്ൻ സർവ്വകലാശാലയിൽ (Tulane University) നിന്നും ഡോക്ടർ ഓഫ് സയൻസ് ബിരുദം നേടി. 2014 ജൂലൈയിൽ ന്യൂ സൗത്ത് വെയിൽസ് യൂണിവേഴ്സിറ്റിയിൽ (University of New South Wales) നിന്നും ഡോക്ടർ ഓഫ് മെഡിസിനു ബഹുമാനപുരസ്കരമായി ഡോക്ടറേറ്റും ലഭിച്ചിരുന്നു.

ഇതും കാണുക[തിരുത്തുക]

  1. വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം

അവലംബം[തിരുത്തുക]

  1. എയ്ഡുകളുടെ അവസാനത്തെക്കുറിച്ച് സംസാരിക്കുന്നു
  2. വൈറസ് കണ്ടുപിടിച്ചതിന് നോബൽ സമ്മാനം - ബിബിസി വാർത്തകൾ. 6 ഒക്ടോബർ 2008.
  3. ഒരു പരിഹാരം വികസിപ്പിക്കാൻ ഏകദേശം അസാധ്യമാണ്
  4. 4.0 4.1 4.2 "കണ്ടെത്തൽ മുതൽ രോഗശമനം വരെ: ഫ്രാൻസ്വാസ് ബാരി-സിനോസിയുമായി ഒരു സംഭാഷണം". Archived from the original on 2019-01-14. Retrieved 2018-04-17.
  5. ഒരു ചോദ്യോത്തരവേദി
  6. ഇരട്ട നെഗറ്റീവ് ടി സെല്ലുകളുടെ ലെവൽ
  7. ഹ്യൂമൻ ഇമ്മ്യൂണോ ഡിഫിഷ്യൻസി വൈറസ് ടൈപ്പ് 1
  8. non-pathogenic SIV ആഫ്രിക്കൻ നോൺ ഹ്യൂമൻ പ്രിമറ്റേസ് ബാധിച്ച സി ഐ വി
  9. മാട്രിമോഫീറ്റൽ ഇൻറർഫേസിൽ എച്ച് ഐ വി -1 രോഗബാധയുടെ നിയന്ത്രണത്തിൽ സക്രിയമായ പരിഹാര ഘടകങ്ങൾ
  10. എച്ച്ഐവി കൺട്രോളറിൽ നിന്നും മാക്രോഫേജിലും സിഡി 4 + ടി സെല്ലുകളിലും എച്ഐവി -1 റപ്ലിക്കേഷൻ തടസ്സം
  11. ഗ്യാഗ് നിർദ്ദിഷ്ട CD8 ടി സെൽ പ്രതികരണങ്ങളുള്ള അസോസിയേഷൻ
  12. 12.0 12.1 സിനോസോസി - ജീവചരിത്രം - നോബൽ സമ്മാനങ്ങളും സമ്മാനിതരും.
  13. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 2008" - നോബൽ ഫൗണ്ടേഷൻ. ശേഖരിച്ചത് 2008-10-06.
  14. മൊറോക്കോ ലോക വാർത്ത 2013-04-03