എലിസബെത് ബ്ലാക്ബേൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പ്രഫസ്സർ എലിസബെത് ബ്ലാക്ബേൺ,
ജനനം (1948-11-26) 26 നവംബർ 1948 (പ്രായം 71 വയസ്സ്)
ഹോബാട്ട് , ടാസ്മാനിയ, ആസ്റ്റ്റേലിയ
താമസംയു.എസ്.എ
പൗരത്വംആസ്റ്റ്റേലിയ,യു.എസ്.എ
മേഖലകൾMolecular biology
സ്ഥാപനങ്ങൾUniversity of California, Berkeley
University of California, San Francisco
Yale University
the Salk Institute
ബിരുദംUniversity of Melbourne,
Darwin College, Cambridge
ഡോക്ടറേറ്റിനുള്ള ഉപദേശകൻFrederick Sanger
ഗവേഷണവിദ്യാർത്ഥികൾinclude Carol W. Greider
പ്രധാന പുരസ്കാരങ്ങൾഹാർവേ പ്രൈസ് {1999}, ഹൈനിക്കൻ പ്രൈസ് , ലസ്കർ അവാർഡ് ,ഹോർവിറ്റ്സ് പ്രൈസ് ,ലോറിയ അവാർഡ് (ശാസ്ത്രജ്ഞകൾക്കുളളത്)(2008) നോബൽ പുരസ്കാരം, (വൈദ്യശാസ്ത്രം/ ശരീരശാസ്ത്രം, 2009)

എലിസബെത് ബ്ലാക്ബേൺ, 2009-ലെ വൈദ്യശാസ്ത്രത്തിനുളള നോബൽ സമ്മാനം നേടിയെടുത്ത് വനിതാ ശാസ്ത്രജ്ഞയാണ്. ബ്ലാക്ബേണിനോടൊപ്പം കാരൾ ഗ്രെയ്ഡറും ജാക്ക് ഷോസ്റ്റാക്കും ഈ സമ്മാനത്തിന്നർഹരായി.

ജീവിതരേഖ[തിരുത്തുക]

ഓസ്ട്രേലിയയിലെ ടാസ്മേനിയയിലാണ് എലിസബെത് ബ്ലാക്ബേൺ ജനിച്ചത്. മെൽബൺ യൂണിവേഴിസിറ്റിയിൽ നിന്നു 1970- ജൈവരസതന്ത്രത്തിൽ ബി.എസ്സ്.സി (1970), എം.എസ്സ്സി.(1972)യും നേടി പിന്നീട് ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിൽ നിന്ന് പി.എച്.ഡി. (1975)ബിരുദമെടുത്തു. 1975 മുതൽ 77 വരെ ബ്ലാക്ബേൺ യേൽ യൂണിവേഴ്സിറ്റിയി പോസ്റ്റ് ഡോക്റ്ററൽ ഗവേഷണം നടത്തി. 1978- ബെർക്കിലിയിലെ കാലിഫോർണിയ യൂണിവേഴിസിറ്റിയിൽ നിയമനം ലഭിച്ചു. 1990-ൽ സാൻഫ്രാന്സിസ്കോ കാംപസ്സിലേക്കു മാറി.

ഗവേഷണ മേഖല[തിരുത്തുക]

യൂകാര്യോട്ടിക് ക്രോമസോമുകളുടെ അഗ്രഭാഗത്ത്, സുരക്ഷാ കവചം പോലുളള ടെലോമീറുകളേയും ഇവയെ കണ്ണി ചേർക്കുന്ന ടെലോമെറേസ് എന്ന എൻസൈമും കണ്ടു പിടിച്ചത് ബ്ലാക്ബേണിന്റെ ഗവേഷണ സംഘം ആണ്. ആണ്. ജനിതക വിവരങ്ങൾ ഭദ്രമായി സൂക്ഷിക്കുന്നതിൽ ടെലോമീർ പ്രധാന പങ്കു വഹിക്കുന്നു. ഈ കണ്ടു പിടുത്തങ്ങൾക്കാണ് നോബൽ പുരസ്കാരം ലഭിച്ചത്.

അവലംബം[തിരുത്തുക]

എലിസബെത് ബ്ലാക്ബേൺ

"https://ml.wikipedia.org/w/index.php?title=എലിസബെത്_ബ്ലാക്ബേൺ&oldid=2387361" എന്ന താളിൽനിന്ന് ശേഖരിച്ചത്