കോൺറാഡ് ലോറൻസ്
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2022 ജനുവരി മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
കോൺറാഡ് ലോറൻസ് | |
---|---|
ജനനം | |
മരണം | ഫെബ്രുവരി 27, 1989 Vienna, Austria | (85 വയസ്സ്)
ദേശീയത | Austrian |
അവാർഡുകൾ | Nobel Prize in Physiology or Medicine (1973) |
Scientific career | |
Fields | Ethology |
ഒരു ഓസ്ട്രിയൻ ജന്തുശാസ്ത്രജ്ഞനും എത്തോളജിസ്റ്റും, പക്ഷിശാസ്ത്രജ്ഞനുമായിരുന്നു കോൺറാഡ് സക്കറിയാസ് ലോറൻസ് (ജീവിതകാലം: 7 നവംബർ 1903 - 27 ഫെബ്രുവരി 1989). കാൾ വോ ഫ്രിഷ് നും നിക്കോളാസ് ടിൻബർജെൻ നോടും ഒപ്പം 1973ൽ ശരീരശാസ്ത്രം അല്ലെങ്കിൽ വൈദ്യശാസ്ത്രത്തനുള്ള നോബൽ സമ്മാനം പങ്കുവച്ചു. മൃഗങ്ങളുടെ പെരുമാറ്റത്തെക്കുറിച്ചുള്ള പഠനമായ ആധുനിക എത്തോളജിയുടെ സ്ഥാപകരിൽ ഒരാളായി അദ്ദേഹം പലപ്പോഴും കണക്കാക്കപ്പെടുന്നു. തന്റെ അദ്ധ്യാപകനായ ഓസ്കാർ ഹെയ്ൻറോത്ത് ഉൾപ്പെടെയുള്ള മുൻ തലമുറയിൽ നിന്നാണ് അദ്ദേഹം ഒരു സമീപനം വികസിപ്പിച്ചെടുത്തത്.
ജീവിതരേഖ
[തിരുത്തുക]ധനികനും പ്രശസ്തനുമായ ശസ്ത്രക്രിയാ വിദഗ്ധൻ അഡോൾഫ് ലോറൻസിന്റെയും അദ്ദേഹത്തിന്റെ സഹായിയും ഒരു ഡോക്ടറായ എമ്മയുടെയും (മുമ്പ്, ലെച്ചർ) മകനായിരുന്നു ലോറൻസ്.[1] ആൾട്ടൻബർഗിലെ ഒരു വലിയ എസ്റ്റേറ്റിൽ താമസിച്ചിരുന്ന ആ കുടുംബത്തിന് വിയന്നയിൽ ഒരു നഗര അപ്പാർട്ട്മെന്റും ഉണ്ടായിരുന്നു.[2] വിയന്നയിലെ ബെനഡിക്റ്റൈൻ സന്യാസിമാരുടെ പബ്ലിക് ഷോട്ടെൻജിംനേഷ്യത്തിൽനിന്നാണ് അദ്ദേഹം വിദ്യാഭ്യാസം നേടിയത്.
അവലംബം
[തിരുത്തുക]- ↑ Konrad Lorenz, Alec Nisbett, Dent, 1976, p. 15
- ↑ Sullivan, Walter (March 1989). "Konrad Lorenz, Pioneer in Study of Animals' Behavior, Dies at 85". The New York Times.