മേയ് ബ്രിട്ട് മോസർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മേയ് ബ്രിട്ട് മോസർ
ജനനം (1963-01-04) 4 ജനുവരി 1963  (57 വയസ്സ്)
നോർവെ
താമസംട്രോണ്ഡെയ്ം
ദേശീയതനോർവെ
മേഖലകൾന്യൂറോ സയൻസ്
സ്ഥാപനങ്ങൾകവ്‌ലി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സിസ്റ്റംസ് ന്യൂറോസയൻസ് ആൻഡ് സെന്റർ ഫോർ ദി ബയോളജി ഓഫ് മെമ്മറി
അറിയപ്പെടുന്നത്ഗ്രിഡ് കോശങ്ങൾ, ന്യൂറോണുകൾ
പ്രധാന പുരസ്കാരങ്ങൾവൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്‌ക്കാരം (2014)

നോർവീജിയൻ വൈദ്യശാസ്ത്ര ഗവേഷകയാണ് മേയ് ബ്രിട്ട് മോസർ. തലച്ചോറിലെ കോശങ്ങൾ ദിശാനിർണയം നടത്തുന്നത് സംബന്ധിച്ച് നടത്തിയ പഠനത്തിന് ഭർത്താവും സഹ ഗവേഷകനുമായ എഡ്വേഡ് മോസർ, ബ്രിട്ടീഷ് അമേരിക്കൻ ഗവേഷകനായ ജോൺ ഒകീഫ് എന്നിവരോടൊപ്പം 2014 ൽ വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്‌ക്കാരം ലഭിച്ചു.[1]

ജീവിതരേഖ[തിരുത്തുക]

നോർവെയിൽ ട്രോൻഥീമിലെ 'സെന്റർ ഫോർ ന്യൂറൽ കംപ്യൂട്ടേഷ'ന്റെ ഡയറക്ടറാണ് മേയ് ബ്രിട്ട് മോസർ.

ഗവേഷണം[തിരുത്തുക]

തൊണ്ണൂറുകളിൽ കീഫിന്റെ പരീക്ഷണശാലയിൽ മോസർ ദമ്പതികൾ പ്രവർത്തിച്ചിരുന്നു. നമ്മുടെ 'ആന്തര സ്ഥലകാലബോധ' സംവിധാന'ത്തിലെ ആദ്യഘടകം 1971-ൽ ജോൺ ഒകീഫ് ആണ് കണ്ടെത്തിയത്. തലച്ചോറിൽ ഹിപ്പൊകാംപസിലെ ചില പ്രത്യേക കോശങ്ങൾ പ്രവർത്തനക്ഷമമാകുന്നതായി അദ്ദേഹം കണ്ടു. അത്തരം കോശങ്ങൾ തലച്ചോറിൽ ഭൂപടം രൂപപ്പെടുത്തുന്നതായി എലികളെ ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിൽ തെളിഞ്ഞു.

2005-ൽ മൂന്ന് പതിറ്റാണ്ടുകൾക്കു ശേഷം, തലച്ചോറിലെ മറ്റൊരു സുപ്രധാനഘടകമായ 'ഗ്രിഡ് കോശങ്ങൾ' എന്ന് വിളിക്കുന്ന മസ്തിഷ്‌കകോശങ്ങളാണ് കൃത്യമായ സ്ഥാനവും ദിശയും നിർണയിക്കാൻ സഹായിക്കുന്നതെന്ന് മോസർ ദമ്പതിമാർ കണ്ടെത്തി.[2] വഴി, ദിശ ഇവ നിർണയിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും പിന്നിൽ പ്രവർത്തിക്കുന്നത് ഇവയാണ്. ഇവ നമ്മുടെ തലച്ചോർ മാപ്പുകൾക്ക് രൂപം നല്കുകയും ദിശാനിർണയം നടത്തുകയും ചെയ്യുന്നതെങ്ങിനെയെന്നു കൃത്യമായി മനസ്സിലാക്കാനായി. [3]

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2014 ൽ വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്‌ക്കാരം[4]

അവലംബം[തിരുത്തുക]

  1. "തലച്ചോറിലെ 'ജി.പി.എസ്' കണ്ടെത്തിയവർക്ക് വൈദ്യശാസ്ത്ര നൊബേൽ". www.mathrubhumi.com. ശേഖരിച്ചത് 6 ഒക്ടോബർ 2014.
  2. "തലച്ചോറിലെ ദിശാസൂചക സംവിധാനം കണ്ടെത്തിയവർക്ക് വൈദ്യശാസ്ത്ര നൊബേൽ". www.mathrubhumi.com. ശേഖരിച്ചത് 7 ഒക്ടോബർ 2014.
  3. "വൈദ്യശാസ്ത്ര നോബൽ പുരസ്‌കാരം മൂന്ന് പേർ പങ്കിട്ടു; ജാൺ ഒ കീഫിനും എഡ്വേർഡ് ദമ്പതികൾക്കും പുരസ്‌ക്കാരം". www.marunadanmalayali.com. ശേഖരിച്ചത് 6 ഒക്ടോബർ 2014.
  4. [1]

പുറം കണ്ണികൾ[തിരുത്തുക]

Persondata
NAME Moser, May-Britt
ALTERNATIVE NAMES
SHORT DESCRIPTION Norwegian neuroscientist and psychologist
DATE OF BIRTH 4 January 1963
PLACE OF BIRTH Fosnavåg, Norway
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=മേയ്_ബ്രിട്ട്_മോസർ&oldid=2915698" എന്ന താളിൽനിന്ന് ശേഖരിച്ചത്